Get Updates
Get notified of breaking news, exclusive insights, and must-see stories!

ബാബ രാംദേവ് മുടി കുടഞ്ഞപ്പോൾ ചിരി പൊട്ടി ഹേമമാലിനി; മഹാ കുംഭമേളയിലെ വീഡിയോ വൈറൽ

‌‌മഹാ കുംഭ മേളയിൽ നിന്നുള്ള ഒരു രസകരമായ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. കുംഭ മേളയിലെ പ്രധാന ചടങ്ങിനായ പുണ്യ സ്നാനത്തിൽ ബാബ രാംദേവ് സ്നാനം നടത്തുന്നതിനിടെയുണ്ടായ തമാശയാണ് സംഭവം. ബാബ രാം ദേവിനൊപ്പം നടിയും എം പിയപുമായ ഹേമ മാലിനിയും ഉണ്ടായിരുന്നു. തൃവേണി സം​ഗമ സ്നാനത്തിനായി ബാബ രംദേവും ഹേമ മാലിനിയും അടക്കമുള്ളവർ ഒന്നിച്ചാണ് എത്തിയത്.

ബാബ രാം​ദേവ് ആദ്യം സ്നാനം ചെയ്തപ്പോൾ തന്റെ നീളൻ മുടി അഴിച്ചിരുന്നില്ല. സ്നാനം നടത്തിയ ശേഷം കെട്ടിവെച്ച മുടി അഴിച്ച് ഒന്നുകൂടി മുങ്ങിനിവരുന്നുണ്ട്. നീണ്ട് തമുടി പിടിച്ച് പിറകിലോട്ട് ഇട്ടപ്പോൾ രാംദേവിന്റെ പുറകിൽ നിന്നിരുന്ന ആളുടെ തലിലും മുഖത്തും വീണു. ഇതൊക്കെ കണ്ടുനിന്നിരുന്ന ഹേമ മാലിനിയുടെ മുഖത്തും വെള്ളം വീണു. ചിരി അടക്കാൻ പറ്റാതെ ഇക്കാര്യം പറഞ്ഞ് ചിരിക്കുന്നതും മുഖത്തെ വെള്ളം തുടച്ച് മാറ്റുന്നതും കാണാം.

baba

ജനുവരി 13 മുതൽ ഫെബ്രുവരി 26 വരെയാണ് മഹാ കുംഭമേള നടക്കുന്നത്. അതേ സമയം, വസന്ത പഞ്ചമി ദിനമായ ഫെബ്രുവരി മൂന്ന് ( മൂന്നാം ഷാഹി സ്നാനം ) മാകി പൂർണിമ ദിനമായ ഫെബ്രുവരി 12, മഹാ ശിവരാത്രി ദിനമായ ഫെബ്രുവരി 26 എന്നീ തീയതികളിലാണ് ഇനി അടുത്ത അമൃതം സ്നാനം ത്രിവേണി സ്നാനം ത്രിവേണി സം​ഗമത്തിൽ നടക്കുക. 45 ദിവസം നീളുന്ന മഹാ കുംഭ മേളയ്ക്ക് മഹാ ശിവരാത്രി ദിനത്തിലാണ് അവസാനിക്കുക. 45 ദിവസം 45 കോടിയിലേറെ തീർത്ഥടകർ മഹാ കുംഭ മേളയുടെ ഭാ​ഗമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വൻ

വൻ തയ്യാറെടുപ്പാണ് മഹാ കുംഭ മേളയ്ക്ക് യു പി സർ‌ക്കാർ നടത്തിയിട്ടുള്ളത്. 7000 കോടി രൂപയാണ് ഉത്തർപ്രദേശ് സർക്കാർ കുംഭമേളയ്ക്കായി അനുവദിച്ചത്. ലോകത്തിൽ ഏറ്റവും കൂടുതൽ മനുഷ്യർ പങ്കെടുക്കുന്ന പരിപാടി എന്നാണ് പ്രയാ​ഗിൽ നടക്കുന്ന മഹാ കുംഭമേള വിലയിരുത്തപ്പെടുന്നത്. 144 വർഷത്തിൽ ഒരിക്കൽ നടത്തുന്നതാണ് മഹാ കുംഭ മേള. മഹാകുംഭ മേള ഉത്തർപ്രദേശ് സർക്കാരിന് ഏകദേശം രണ്ട് ലക്ഷം കോടി രൂപ നേടിക്കൊടുക്കും എന്നാണ് വിലയിരുത്തുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+