കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജെഎൻയു വിദ്യാർത്ഥികൾക്ക് പെൻഷൻ കൊടുക്കണം, ഷഹീൻ ബാഗിന് പിന്നിൽ വിദേശ ശക്തികളെന്ന് ബാബാ രാംദേവ്!

Google Oneindia Malayalam News

ദില്ലി: പൗരത്വ നിയമത്തിന് എതിരെയുളള ദില്ലി ഷഹീന്‍ ബാഗിലേയും ജെഎന്‍യുവിലേയും സമരത്തിനെതിരെ പതജ്ഞലി ഗ്രൂപ്പ് ഉടമ ബാബാ രാംദേവ്. ഷഹീന്‍ ബാഗില്‍ സ്ത്രീകള്‍ നയിക്കുന്ന സമരത്തിന് പിന്നില്‍ വൈദേശിക ശക്തികളാണ് എന്ന് രാംദേവ് ആരോപിച്ചു. പ്രതിഷേധ സമരങ്ങളില്‍ പങ്കെടുക്കുന്നതിന് പകരം വിദ്യാര്‍ത്ഥികള്‍ പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം എന്നാണ് രാംദേവിന്റെ ഉപദേശം.

അക്രമവും അരാജകത്വവും പടര്‍ത്തുന്നത് വിദ്യാര്‍ത്ഥികള്‍ക്ക് ചേര്‍ന്നതല്ലെന്നും രാംദേവ് പറഞ്ഞു. ജെഎന്‍യുവിലെ മുതിര്‍ന്ന വിദ്യാര്‍ത്ഥികള്‍ക്ക് പെന്‍ഷന്‍ ഏര്‍പ്പെടുത്തണമെന്നും രാംദേവ് പരിഹസിച്ചു. പെന്‍ഷന്‍ ഏര്‍പ്പെടുത്തിയാല്‍ അവര്‍ സമരത്തില്‍ നിന്ന് പിന്മാറി ജെഎന്‍യുവില്‍ മിണ്ടാതിരുന്ന് പഠനത്തില്‍ ശ്രദ്ധിക്കുമെന്നും രാംദേവ് പറഞ്ഞു.

caa

കഴിഞ്ഞ കുറേ മാസങ്ങളായി ഇന്ത്യ ലോകരാജ്യങ്ങള്‍ക്ക് മുന്നില്‍ നാണംകെട്ടുകൊണ്ടിരിക്കുകയാണ്. അക്രമവും അരാജകത്വവും പ്രതിഷേധങ്ങളുമല്ലാതെ മറ്റൊരു പ്രവര്‍ത്തനങ്ങളും ഇവിടെ നടക്കുന്നില്ല. ജെഎന്‍യുവിലെ മാത്രമല്ല മറ്റ് സര്‍വ്വകലാശാലകളിലെ വിദ്യാര്‍ത്ഥികളും സമരത്തില്‍ നിന്ന് പിന്തിരിയണം. വിദ്യാര്‍ത്ഥികള്‍ ആസാദി മുദ്രാവാക്യങ്ങള്‍ മുഴക്കുകയാണ്. ഈ സ്വാതന്ത്ര്യം ഗാന്ധിയുടേയും നെഹ്രുവിന്റെയും ഭഗത് സിംഗിന്റേയും ആണെങ്കില്‍ മനസ്സിലാക്കാം.

എന്നാല്‍ ജിന്നയുടെ പേരിലാണ് ആസാദി മുദ്രാവാക്യങ്ങള്‍ എങ്കില്‍ അത് ചതിയും രാജ്യദ്രോഹവുമാണ്. പ്രതിപക്ഷ പാര്‍ട്ടികളേയും രാംദേവ് പരിഹസിച്ചു. നരേന്ദ്ര മോദിക്ക് 2024 വരെ ഭരിക്കാനുളള അവകാശം ജനം നല്‍കിയിട്ടുണ്ടെന്നും പ്രതിപക്ഷം അവരുടെ അവസരം വരുന്നത് വരെ കാത്തിരിക്കണമെന്നും രാംദേവ് പറഞ്ഞു. അവര്‍ ക്ഷമ കാണിക്കണം. രണ്ട് കുട്ടികളില്‍ കൂടുതല്‍ ഉളളവരെ ശിക്ഷിക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കണമെന്നും രാംദേവ് ആവ്യപ്പെട്ടു. രണ്ട് കുട്ടികളില്‍ കൂടുതല്‍ ഉളളവരുടെ വോട്ടവകാശം എടുത്ത് കളയണം. മൂന്നാമത്തെ കുട്ടിക്ക് വോട്ടവകാശം നല്‍കരുതെന്നും രാംദേവ് പറഞ്ഞു.

English summary
Baba Ramdev against protests against Citizenship amendment act
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X