കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നോട്ട് നിരോധനത്തില്‍ ലക്ഷക്കണക്കിന് കോടികളുടെ കുംഭകോണം... മോദിക്കെതിരെ 'വെടിപൊട്ടിച്ച്' രാംദേവ്

നോട്ട് നിരോധനത്തെ അകമഴിഞ്ഞ് പിന്തുണച്ച ആളായിരുന്നു രാംദേവ്. എന്നാല്‍ ഇപ്പോള്‍ അദ്ദേഹം നിലപാട് മാറ്റിയിരിക്കുകയാണ്

Google Oneindia Malayalam News

ദില്ലി: നോട്ട് നിരോധനം സംബന്ധിച്ച് ഇപ്പോഴും ആശയക്കുഴപ്പങ്ങള്‍ നിലനില്‍ക്കുകയാണ്. ബിജെപിക്കുള്ളില്‍ തന്നെ ചിലര്‍ പ്രതിഷേധ ശബ്ദം ഉയര്‍ത്തുന്നുണ്ട്.

അതിനിടയിലാണ് നരേന്ദ്രമോദിയുടെ അടുത്ത ആളായ യോഗ ഗുരു ബാബാ രാംദേവും നോട്ട് നിരോധത്തിനെതിരെ രംഗത്ത് വരുന്നത്. തുടക്കത്തില്‍ നോട്ട് നിരോധത്തെ പിന്തുണച്ച ആളായിരുന്നു രാംദേവ്.

മോദിയെ ചിലര്‍ തെറ്റിദ്ധരിപ്പിച്ചാണ് ഇത്തരം ഒരു നീക്കം നടത്തിയത് എന്നാണ് രാംദേവിന്റെ ആരോപണം. ദ ക്വിന്റിന് നല്‍കിയ അഭിമുഖത്തിലാണ് രാംദേവിന്റെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകള്‍.

നോട്ട് നിരോധനം വഴിവച്ചത് വന്‍ അഴിമതിക്ക്

നോട്ട് നിരോധനം വഴിവച്ചത് വന്‍ അഴിമതിക്ക്

നോട്ട് നിരോധനം ഇപ്പോള്‍ വഴിവച്ചിരിക്കുന്നത് വന്‍ അഴിമതിയ്ക്കാണെന്നാണ് ബാബാ രാംദേവ് പറയുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരിട്ട് കുറ്റപ്പെടുത്തുന്നില്ല.

മോദി തെറ്റിദ്ധരിപ്പിക്കപ്പെട്ടു

മോദി തെറ്റിദ്ധരിപ്പിക്കപ്പെട്ടു

അഴിമതിക്കാരായ ചില ബാങ്കര്‍മാരാല്‍ പ്രധാനമന്ത്രി തെറ്റിദ്ധരിക്കപ്പെട്ടു എന്നാണ് രാംദേവിന്റെ കണ്ടെത്തല്‍. അത്തരക്കാര്‍ തന്നെയാണ് കോടികള്‍ ലാഭമുണ്ടാക്കിയത് എന്നും ആരോപണം ഉണ്ട്.

ലക്ഷക്കണക്കിന് കോടികളുടെ അഴിമതി

ലക്ഷക്കണക്കിന് കോടികളുടെ അഴിമതി

നോട്ട് നിരോധനത്തില്‍ വന്‍ അഴിമതിയാണ് സംഭവിക്കുന്നത് എന്നും രാംദേവ് പറയുന്നുണ്ട്. മൂന്ന് മുതല്‍ അഞ്ച് ലക്ഷം വരെ കോടി രൂപയുടെ അഴിമതിക്കാണ് നോട്ട് നിരോധനം വഴിവക്കുക എന്നാണത്രെ രാംദേവ് കരുതുന്നത്.

റിസര്‍വ്വ് ബാങ്ക് പോലും സംശയത്തിന്റെ മുനയില്‍

റിസര്‍വ്വ് ബാങ്ക് പോലും സംശയത്തിന്റെ മുനയില്‍

റിസര്‍വ്വ് ബാങ്കിനെ പോലും വിശ്വസിക്കുന്നില്ല രാംദേവ്. റിസര്‍വ്വ് ബാങ്കിലെ ചിലരുടെ പങ്കുപോലും ഇക്കാര്യത്തില്‍ സംശയാസ്പദമാണെന്നും രാംദേവ് പറയുന്നുണ്ട്.

എത്ര പെട്ടെന്ന് രാം ദേവ് മാറിമറിഞ്ഞു

എത്ര പെട്ടെന്ന് രാം ദേവ് മാറിമറിഞ്ഞു

നേരത്തെ നോട്ട് നിരോധനത്തെ ഇരുകൈയ്യും നീട്ടി സ്വീകരിച്ച ആളായിരുന്നു ബാബാ രാംദേവ്. രാജ്യത്തിന്റെ നന്മയ്ക്ക് വേണ്ടി അല്‍പം ബുദ്ധിമുട്ടാന്‍ ജനങ്ങള്‍ തയ്യാറാകണം എന്നുവരെ പറഞ്ഞ ആളാണ് രാംദേവ്.

പെട്ടെന്ന് മനംമാറാന്‍ കാരണം എന്ത്?

പെട്ടെന്ന് മനംമാറാന്‍ കാരണം എന്ത്?

എന്താണ് രാംദേവിന്റെ ഇത്തരത്തിലുള്ള ഒരു മനംമാറ്റത്തിനുള്ള കാരണം എന്നത് വ്യക്തമല്ല. കഴിഞ്ഞ ദിവസം രാംദേവിന്റെ പതഞ്ജലിയ്ക്കെതിരെ 11 ലക്ഷം രൂപ പിഴയിട്ടുകൊണ്ട് കോടതി ഉത്തരവ് വന്നിരുന്നു.

English summary
Baba Ramdev asserted that the Prime Minister was misled by corrupt bankers – and that demonetisation will expose a Rs 3-5 lakh crore scam in the economy. He said all these things to The Quint.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X