ബാബ ദി ഗ്രേറ്റ്, പത്മശ്രീക്ക് പിന്നാലെ മന്ത്രിസ്ഥാനവും രാംദേവ് നിരസിച്ചു
ചണ്ഡിഗഡ്: തനിക്ക് കാബിനറ്റ് പദവി നല്‍കാമെന്ന ഹരിയാന സര്‍ക്കാരിന്റെ വാഗ്ദാനം യോഗ ഗുരു ബാബാ രാംദേവ് നിരസിച്ചു. താനൊരു സന്യാസിയാണ് എന്നും ഈ സ്ഥിതിയില്‍ തുടര്‍ന്നാല്‍ മതി എന്നും പറഞ്ഞാണ് ബാബാ രാംദേവ് സംസ്ഥാന സര്‍ക്കാരിന്റെ നീക്കത്തിനെതിരെ രംഗത്ത് വന്നത്. ജനങ്ങളെ സേവിക്കുക എന്നതാണ് തന്റെ ലക്ഷ്യം. അതിന് മന്ത്രിയാകണം എന്നില്ല - അദ്ദേഹം പറഞ്ഞു.
ഹരിയാനയിലെ ബി ജെ പി സര്‍ക്കാര്‍ ബാബ രാംദേവിനെ നേരത്തെ ഹരിയാനയുടെ ബ്രാന്‍ഡ് അംബാസിഡറായി പ്രഖ്യാപിച്ചിരുന്നു. യോഗയും ആയുര്‍വേദവും പ്രചരിപ്പിക്കാനാണ് ബാബ രാംദേവിനെ സംസ്ഥാനത്തിന്റെ ബ്രാന്‍ഡ് അംബാസിഡറാക്കിയത്. ഇദ്ദേഹത്തിന് മന്ത്രിക്ക് തുല്യമായ സുരക്ഷയും മറ്റ് സൗകര്യങ്ങളും കൊടുക്കാനായിരുന്നു സര്‍ക്കാരിന്റെ പദ്ധതി.

രാംദേവിന് കാബിനറ്റ് പദവി നല്‍കുമെന്ന് ഹരിയാനയിലെ ആരോഗ്യമന്ത്രി അനില്‍ വിജ് കഴിഞ്ഞ ദിവസം ട്വിറ്ററില്‍ പറഞ്ഞിരുന്നു. ബാബ രാംദേവിന് അനാവശ്യ പ്രധാന്യം നല്കുന്നു എന്ന് പറഞ്ഞ് കോണ്‍ഗ്രസും മറ്റ് രാഷ്ട്രീയ കക്ഷികളും ഇതിനെതിരെ രംഗത്ത് വന്നു. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പി അനുകൂല പ്രസ്താവനകളുമായി രംഗത്തുണ്ടായിരുന്ന രാംദേവിന് ആര് എസ് എസുമായും ബന്ധമുള്ളതായി പറയപ്പെടുന്നു.
നേരത്തെ, കേന്ദ്രം ഭരിക്കുന്ന ബി ജെ പി സര്‍ക്കാര്‍ ബാബ രാംദേവിന് പത്മശ്രീ നല്കാന് തീരുമാനം എടുത്തതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഈ തീരുമാനം വിവാദമായതോടെ തനിക്ക് പത്മശ്രീ വേണ്ട എന്ന് ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗിന് രാംദേവ് കത്തെഴുതി. തനിക്ക് പകരം കൂടുതല്‍ അര്‍ഹതയുള്ള ആര്‍ക്കെങ്കിലും പുരസ്കാരം നല്‍കാനായിരുന്നു ബാബ രാംദേവ് അന്ന് പറഞ്ഞത്.
-
അമ്പലപ്പുഴ ‘മനപ്പായസം’ വേവുന്ന ആലപ്പുഴ -
തലമുറ തലമുറ കൈമാറി... അതികായരുടെ കോട്ടകൾ കൈവിട്ടു പോകാതിരിക്കാൻ മക്കൾ -
‘കേരള ഇലക്ഷൻ ലീഗി’ൽ എൻഡിഎയുടെ ട്വന്റി 20 മാച്ച് -
''കോൺഗ്രസ്സ് കേരളത്തിൽ മതരാഷ്ട്രം നടപ്പിലാക്കാൻ ശ്രമിച്ചാലും അത്ഭുതപ്പെടാനില്ല..'', തുറന്നടിച്ച് അഖിൽ മാരാർ -
'ഗോൾവാൾക്കറുടെ ഫോട്ടോയ്ക്കു മുന്നിൽ താണുവണങ്ങിയത് ഏത് ഡീൽ ആയിരുന്നു?' വിഡി സതീശനോട് മുഖ്യമന്ത്രി -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗിന് ആശ്വാസം; എസ്പിഡിഐ സ്ഥാനാര്‍ഥി കെഎം അഷ്റഫ് പത്രിക പിന്‍വലിച്ചു -
പ്രഹസനം സമ്മതിച്ചല്ലോയെന്ന് വിടി ബൽറാം, ഒന്നും അറിയില്ലല്ലേയെന്ന് എംബി രാജേഷ്..ഫേസ്ബുക്ക് പോര് കനക്കുന്നു -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
എണ്ണയും സെറവുമൊന്നും ഇനി വേണ്ട, മുടി തഴച്ച് വളരാൻ ഈ 5 അത്ഭുതകരമായ പൂക്കൾ മാത്രം മതി










Click it and Unblock the Notifications