കറുത്തവനായതുകൊണ്ട് തനിക്ക് നൊബേല്‍ പ്രൈസ് നിഷേധിച്ചെന്ന് രാംദേവ്
റാഞ്ചി: കറുത്തവര്‍ഗക്കാരനായതിനാല്‍ തനിക്ക് നൊബേല്‍ പ്രൈസ് നിഷേധിച്ചെന്ന് യോഗ ഗുരു ബാബ രാംദേവ്. റാഞ്ചിയില്‍ ഒരു പൊതു പരിപാടിയില്‍ സംസാരിക്കവെയാണ് രാംദേവിന്റെ വിവാദ പ്രസ്താവന. നല്ല വെളുത്ത നിറമുള്ളയാളായിരുന്നെങ്കില്‍ തനിക്ക് നൊബേല്‍ പ്രൈസ് ലഭിച്ചേനെ. യോഗ ഫീല്‍ഡില്‍ താന്‍ അത്രമാത്രം നിപുണനാണെന്ന് രാംദേവ് പറഞ്ഞു.
ഒട്ടേറെ കാന്‍സര്‍ രോഗികകളെ താന്‍ യോഗാഭ്യാസം കൊണ്ട് ഭേദമാക്കിയിട്ടുണ്ട്. ഇത്തരം ഒരു പ്രവര്‍ത്തി വെള്ളക്കാരനാണ് ചെയ്തിരുന്നെങ്കില്‍ തീര്‍ച്ചയായും നൊബേല്‍ പ്രൈസ് ലഭിച്ചേനെ. എന്നാല്‍, താന്‍ കറുത്തവനായിപ്പോയതിനാല്‍ നൊബേല്‍ സമ്മാനം നല്‍കാതിരിക്കുകയായിരുന്നെന്ന് രാംദേവ് പറഞ്ഞു.

ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ വേദിയിലിരിക്കുമ്പോഴാണ് രാംദേവിന്റെ വിവാദ പരാമര്‍ശം. കഴിഞ്ഞദിവസം റാഞ്ചിയിലെ സ്‌കൂള്‍ കുട്ടികള്‍ക്കുവേണ്ടി രാംദേവ് യോഗ ക്യാമ്പ് സംഘടിപ്പിച്ചിരുന്നു. നൂറുണക്കിന് കുട്ടികള്‍ രാംദേവിന്റെ പരിപാടിയില്‍ പങ്കെടുത്തു. ഇതിന് പിന്നാലെയാണ് റാഞ്ചിയില്‍ മറ്റൊരു വേദിയില്‍ രാംദേവ് പ്രത്യക്ഷപ്പെട്ടത്.
അതേസമയം, താന്‍ നൊബേല്‍ പുരസ്‌കാരത്തിന് അര്‍ഹനാണെന്ന രാംദേവിന്റെ പ്രസ്താന സോഷ്യല്‍ മീഡിയയില്‍ ചിരിപടര്‍ത്തുകയാണ്. ട്വിറ്ററിലും ഫേസ്ബുക്കിലും ഉള്‍പ്പെടെ രാംദേവിനെ കളിയാക്കി ട്രോളുകള്‍ പ്രത്യക്ഷപ്പെട്ടുകഴിഞ്ഞു. ബിജെപിയുടെ അടുത്ത അനുയായി രാംദേവ് ഹരിയാന സര്‍ക്കാരിന്റെ കീഴില്‍ ആയുര്‍വേദ ചികിത്സയും യോഗയും പ്രചരിപ്പിക്കുന്നുണ്ട്.












Click it and Unblock the Notifications