Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വവര്‍ഗാനുരാഗ വിവാദം; രാംദേവിന് നോട്ടീസ്

ഭോപ്പാല്‍: രാജ്യത്ത് വിവാദമായിരിക്കുന്ന സ്വവര്‍ഗാനുരാഗ പ്രശ്‌നത്തില്‍ യോഗ ഗുരു ബാബ രാംദേവിനെതിരെ കോണ്‍ഗ്രസ് പാര്‍ട്ടി മാനനഷ്ടത്തിന് നോട്ടീസയച്ചു. കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സ്വവര്‍ഗരതിക്കാര്‍ എന്ന് വിളിച്ച് അപമാനിച്ചു എന്ന് കാണിച്ചാണ് നോട്ടീസ്. മധ്യപ്രദേശ് കോണ്‍ഗ്രസിന്റെ ലീഗല്‍ ആന്‍ഡ് ഹ്യൂമന്‍ റൈറ്റ്്‌സ് വകുപ്പ് ജനറല്‍ സെക്രട്ടറി പ്രമോദ് കുമാര്‍ ദ്വിവേദിയാണ് രാംദേവിനെതിരെ നോട്ടീസ് അയച്ചിരിക്കുന്നത്.

സ്വവര്‍ഗാനുരാഗത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പിന്തുണയ്ക്കുന്ന രീതി കണ്ടാല്‍ അവരെല്ലാം സ്വവര്‍ഗാനുരാഗികളാണ് എന്ന് തോന്നിപ്പോകും എന്നായിരുന്നു ബാബ രാംദേവിന്റെ പ്രസ്താവന. ഏഴ് ദിവസത്തിനകം പ്രസ്താവന പിന്‍വലിക്കണമെന്നും മാധ്യമങ്ങളിലൂടെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയോട് പരസ്യമായി മാപ്പ് പറയണം എന്നുമാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

baba-ramdev

ബാബ രാംദേവിന്റെ പ്രസ്താവന കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അപമാനിക്കുന്നതാണ് എന്നും അവരുടെ ആത്മവീര്യം നശിപ്പിക്കുന്നതാണ് എന്നും ദ്വിവേദി പറഞ്ഞു. സമൂഹത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കുള്ള നിലയും വിലയും കളയുന്ന തരത്തിലുള്ള പ്രസ്താവനയാണ് രാംദേവ് നടത്തിയത്. ഇത് അംഗീകരിക്കാനാവില്ല. പത്രങ്ങളിലെടെയും ടി വിയിലൂടെയും മാപ്പ് പറയണം.

സ്വവര്‍ഗാനുരാഗം നിയമവിധേയമാക്കിയ ദില്ലി ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കിയതിനെത്തുടര്‍ന്നാണ് ഇത് സംബന്ധിച്ച വിവാദങ്ങള്‍ തുടങ്ങിയത്. സ്വവര്‍ഗാനുരാഗം നിയമപരമായി തെറ്റാണെന്ന് പറഞ്ഞ സുപ്രീം കോടതി വിധി നിര്‍ഭാഗ്യകരമായിപ്പോയി എന്നാണ് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി, വൈസ് പ്രസിഡണ്ട് രാഹുല്‍ ഗാന്ധി എന്നിവര്‍ പ്രതികരിച്ചത്. എന്നാല്‍ കോടതി വിധിയെ അനുകൂലിക്കുന്ന തരത്തിലാണ് രാംദേവ് അടക്കമുള്ള പാരമ്പര്യവാദികള്‍ പ്രതികരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+