സ്‌കൂള്‍ കുട്ടികള്‍ക്ക് ബാബ രാംദേവിന്റെ വക യോഗ പരിശീലനം
റാഞ്ചി: യോഗ ഗുരു ബാബ രാംദേവ് സ്‌കൂള്‍ കുട്ടികള്‍ക്ക് യോഗ പരിശീലനം നല്‍കി. റാഞ്ചിയിലെ മൊര്‍ഹാബാദി മൈതാനത്തുവെച്ചായിരുന്നു ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ നിന്നെത്തിയ വിദ്യാര്‍ഥികള്‍ക്കും ടീച്ചര്‍മാര്‍ക്കും രാംദേവ് പരിശീലനം നല്‍കിയത്. സര്‍ക്കാര്‍ പ്രൈവറ്റ് സ്‌കൂളുകളില്‍ നിന്നുള്ള നൂറുകണക്കിന് കുട്ടികള്‍ പരിപാടിക്കെത്തിയിരുന്നു.
സ്‌കൂള്‍ കുട്ടികള്‍ യോഗ പരിശീലിക്കേണ്ടത് അത്യാവശ്യമാണെന്ന് രാംദേവ് പറഞ്ഞു. ശരീരത്തിനും മനസിനും ഒരുപോലെ ആരോഗ്യം പ്രദാനം ചെയ്യുന്നതാണ് യോഗ. കുട്ടികള്‍ പാക്കറ്റിലാക്കിയ ഭക്ഷണങ്ങളും ഫാസ്റ്റ് ഫുഡ്ഡുകളും ഉപേക്ഷിക്കണമെന്നും രാംദേവ് പറഞ്ഞു. സ്റ്റേജില്‍ വെച്ച് രാംദേവും യോഗ അഭ്യാസം കാട്ടിയപ്പോള്‍ മൈതാനത്തുണ്ടായിരുന്ന കുട്ടികള്‍ അത് പരിശീലിച്ചു.

മികച്ച രീതിയില്‍ പരിശീലിച്ച കുട്ടികള്‍ക്ക് സമ്മാനം നല്‍കാനും രാംദേവ് മറന്നില്ല. എക്‌സര്‍സൈസും പ്രാണായാമും ഉള്‍പ്പെടുന്നതായിരുന്നു പരിശീലന പദ്ധതി. അടുത്തിടെ അതിര്‍ത്തിയിലെ സൈനികര്‍ക്കും രാംദേവ് പരിശീലനം നല്‍കിയിരുന്നു. ഐക്യരാഷ്ട്രസഭ ആദ്യമായി യോഗ ദിനം ആചരിച്ചപ്പോള്‍ ഇന്ത്യയിലെ പരിപാടിക്ക് നേതൃത്വം നല്‍കിയതും രാംദേവ് ആയിരുന്നു.
മാഗി നൂഡില്‍സ് നിരോധിച്ചപ്പോള്‍ രാംദേവിന്റെ പതഞ്ജലി ആയുര്‍വേദ കമ്പനി പുതിയ നൂഡില്‍സുമായി രംഗത്തെത്തിയിട്ടുണ്ട്. ആരോഗ്യപ്രദവും മായങ്ങള്‍ ചേര്‍ക്കാത്തതുമാണ് നൂഡില്‍സ് എന്നാണ് കമ്പനിയുടെ വാഗ്ദാനം.












Click it and Unblock the Notifications