Get Updates
Get notified of breaking news, exclusive insights, and must-see stories!

പതഞ്ജലിയുടെ ഉത്പ്പന്നങ്ങളില്‍ ഇനി ജീന്‍സും

ഹരിദ്വാര്‍: ഭക്ഷ്യ ഉത്പ്പന്നങ്ങളും ആയുര്‍വ്വേദ ഉത്പ്പന്നങ്ങളും വിപണിയിലെത്തിച്ചിരുന്ന യോഗ ഗുരു ബാബാ രാംദേവിന്റെ പതഞ്ജലി ഗ്രൂപ്പ് വസ്ത്ര നിര്‍മ്മാണ രംഗത്തേയ്ക്കു കൂടി പ്രവേശിച്ചിരിക്കുകയാണ്. ജീന്‍സുള്‍പ്പെടെയുളള പാശ്ചാത്യ വസ്ത്രങ്ങളാണ് പതഞ്ജലി വിപണിയിലെത്തിച്ചിരിക്കുന്നത്.

താന്‍ യോഗാചാര്യാനണെന്നു കരുതി പാശ്ചാത്യവസ്ത്രങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ തെറ്റില്ലെന്നാണ് രാംദേവ് പറയുന്നത്. പരിധാന്‍ എന്ന പേരില്‍ ഇറക്കുമതി ചെയ്ത വസ്ത്രങ്ങളില്‍ ഭൂരിഭാഗവും ജീന്‍സും ഫോര്‍മല്‍ വസ്ത്രങ്ങളുമാണ്. ബിസിനസ്സ് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ബംഗ്ലാദേശിലും ആഫ്രിക്കയിലും യൂറോപ്യന്‍ രാജ്യങ്ങളിലും പതഞ്ജലിയുടെ വസ്ത്രങ്ങള്‍ വിപണിയിലെത്തിക്കാന്‍ പദ്ധതിയുളളതായും രാംദേവ് പറഞ്ഞു.

ramdev-10

ആത്മീയതയ്‌ക്കൊപ്പം ആധുനികതയും താനിഷ്ടപ്പെടുന്നെന്നുവെന്നും പതഞ്ജലി ഉത്പ്പന്നങ്ങള്‍ ഏതാനും വര്‍ഷങ്ങള്‍ കൊണ്ട് വിദേശ കമ്പനികളായ കോള്‍ഗേറ്റിനെയും നെസ്ലേയെയും വരെ രാജ്യത്ത് നിന്ന് തുടച്ചു നീക്കുമെന്നും രാംദേവ് നേരത്തെ പ്രസ്താവിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+