യോഗാചാര്യന്‍ ബാബ രാംദേവിന്റെ പതഞ്ജലി ആയുര്‍വേദ ആട്ട ന്യൂഡില്‍സ് വിപണിയില്‍
മുംബൈ: ആരോഗ്യം പ്രധാനം ചെയ്യുന്ന ന്യൂഡില്‍സുമായി യോഗാചാര്യന്‍ ബാബ രാംദേവ്. മാഗി ന്യൂഡില്‍സ് വിവാദങ്ങള്‍ ഇതുവരെയും അവസാനിക്കാത്ത സാഹചര്യത്തിലാണ് രാംദേവിന്റെ പുതിയ ഉത്പനം വിപണിയില്‍ ഇറങ്ങുന്നത്.
ബാബ രാംദേവിന്റെ പതഞ്ജലി ആയുര്‍വേദ ആട്ട ന്യൂഡില്‍സാണ് അടുത്ത ദിവസങ്ങളിലായി വിപണിയില്‍ ഇറങ്ങാന്‍ പോകുന്നത്. മൈദ ഉപയോഗിക്കാതെ ആട്ട ഉപയോഗിച്ചു കൊണ്ടാണ് ന്യൂഡില്‍സ് നിര്‍മ്മിക്കുന്നത്. ആരോഗ്യത്തിന് ഹാനികരമായതോ, ആസക്തി ഉള്ളവാക്കുന്നതോ ആയ ചേരുവകളൊന്നും തന്നെ ഉപയോഗിക്കുന്നില്ല എന്നതാണ് രാംദേവിന്റെ വാദം.

പതഞ്ജലി ഗ്രൂപ്പിന്റെ ഉടമസ്ഥന്‍ രാംദേവാണ്. നിരവധി ആയുര്‍വേദ ഉത്പനങ്ങള്‍ വിപണിയില്‍ ഇറങ്ങുന്നുണ്ട്. നിലവില്‍ ന്യൂഡില്‍സുകള്‍ക്ക് ഉള്ള വിലയേക്കാളും 30% കുറവിലാണ് വിപണിയില്‍ ഇറങ്ങുന്നത്. ലോകത്ത് ഏറ്റവും കൂടുതല്‍ വിപണി ഉണ്ടായിരുന്നത് മാഗിക്കായിരുന്നു, ഇപ്പോള്‍ മാഗിയുടെ ഇടിവിനെ മുതലെടുത്തു കൊണ്ട് പുതിയ ഉത്പനത്തെ വിപണിയില്‍ എത്തിക്കാന്‍ ശ്രമിക്കുകയാണ് പല കമ്പനികളും.
ന്യൂഗില്‍സ് ഉത്പനങ്ങള്‍ക്കു പുറമേ വരും മാസങ്ങളില്‍ കുട്ടികള്‍ക്കുള്ള ആരോഗ്യ പാനീയങ്ങളും പതഞ്ജലി വിപണിയില്‍ എത്തിക്കും.ഏറ്റവും എളുപ്പത്തില്‍ പാചകം ചെയ്യാവുന്ന ഭക്ഷണരീതികളെ സ്വീകരിക്കാനാണ് എല്ലാവരും ഇഷ്ടപ്പെടുന്നത്. ഇത്തരത്തിലുള്ള ഭക്ഷശീലങ്ങള്‍ക്ക് വലിയ വില കൊടുക്കേണ്ട അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്.












Click it and Unblock the Notifications