കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാംദേവിനും പത്മ അവാര്‍ഡ്?

  • By Gokul
Google Oneindia Malayalam News

ദില്ലി: രാജ്യത്തെ സിവിലിയന്‍ ബഹുമതികള്‍ പ്രഖ്യാപിക്കാന്‍ ദിവസങ്ങള്‍മാത്രം ശേഷിക്കെ തീവ്ര ഹിന്ദുത്വ നിലപാടുകളുമായി വാര്‍ത്തകളില്‍ നിറഞ്ഞ വിവാദ യോഗ ഗുരു രാം ദേവിന് പത്മ അവാര്‍ഡ് നല്‍കാന്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ട്. ആര്‍എസ്എസ് സംഘ്പരിവാര്‍ സംഘടനകളുമായി അടുത്ത ബന്ധം പുലര്‍ത്തിവരുന്നയാളാണ് രാം ദേവ്.

രാംദേവിനൊപ്പം ബിജെപി നേതാവ് എല്‍. കെ അദ്വാനി, വേദ പണ്ഡിതനായ വാമദേവ ശാസ്ത്രി എന്ന് വിളിക്കുന്ന പ്രൊഫ. ഡേവിഡ് ഫ്രോലെ എന്നിവരും അവാര്‍ഡിന് പരിഗണിക്കുന്നവരുടെ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. രാംദേവിന് പത്മ അവാര്‍ഡ് നല്‍കാന്‍ ആര്‍എസ്എസ് സമ്മര്‍ദ്ദം ശക്തമാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

baba-ramdev

യോഗ കേന്ദ്രങ്ങളും മരുന്നു കച്ചവടവുമായി കണ്ണടച്ചു തുറക്കുന്ന വേഗത്തില്‍ കോടികളുടെ ആസ്തിക്ക് ഉടമയായ വ്യക്തിയാണ് രാംദേവ്. ഇദ്ദേഹത്തിന്റെ പല സ്ഥാപനങ്ങളിലും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായി ആരോപണമുണ്ടായിരുന്നു. രാം ദേവിന്റെ മരുന്നു കമ്പനിയില്‍ നിര്‍മിക്കുന്ന മരുന്നില്‍ മനുഷ്യന്റെയും മൃഗങ്ങളുടെയും എല്ലുകള്‍ ചേര്‍ക്കുന്നതായും ആരോപണം ഉയര്‍ന്നിരുന്നു.

ഇക്കാര്യം പരിശോധനയില്‍ കണ്ടെത്തിയിരുന്നെങ്കിലും ആരോപണം രാംദേവ് നിഷേധിക്കുകയായിരുന്നു. ഇത്തരമൊരാള്‍ക്ക് പത്മ അവാര്‍ഡ് നല്‍കുകയാണെങ്കില്‍ പ്രതിപക്ഷ കക്ഷികള്‍ പ്രതിഷേധവുമായി രംഗത്തെത്തുമെന്ന് ഉറപ്പാണ്. യുപിഎ ഭരണത്തിനെതിരെ അഴിമിതി വിരുദ്ധ പ്രക്ഷോഭത്തില്‍ പങ്കെടുത്താണ് രാം ദേവ് ശ്രദ്ധേയനായത്. കള്ളപ്പണം ഇന്ത്യയിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷേഭം നടത്തിയ രാംദേവ് യുപിഎ അധികാരത്തിലെത്തിയതോടെ നിശബ്ദനാവുകയായിരുന്നു.

English summary
Baba Ramdev may get Padma award
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X