കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാങ്ക് അക്കൗണ്ടില്ലാത്തതിനാല്‍ അമേരിക്ക ഒരിക്കല്‍ വിസ നിഷേധിച്ചിരുന്നതായി രാംദേവ്

അമേരിക്കയിലേക്ക് പോകാനായി ആദ്യതവണ അപേക്ഷിച്ചപ്പോഴായിരുന്നു വിസ നിഷേധിച്ചത്. കാരണം അന്വേഷിച്ചപ്പോള്‍ പറഞ്ഞത് നിങ്ങള്‍ക്ക് ബാങ്ക് അക്കൗണ്ട് ഇല്ലെന്നും വിവാഹിതനല്ലെന്നുമായിരുന്നു.

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: ബാങ്ക് അക്കൗണ്ട് ഇല്ലാത്തതിനാല്‍ അമേരിക്ക ഒരിക്കല്‍ തനിക്ക് വിസ നിഷേധിച്ചിരുന്നതായി 45,00 കോടി രൂപയുടെ ആസ്തിയുള്ള പതഞ്ജലി ഗ്രൂപ്പിന്റെ തലവന്‍ ബാബ രാംദേവ്. എന്നാല്‍, യുണൈറ്റഡ് നാഷണില്‍ പ്രസംഗിക്കാനായി പിന്നീട് തന്നെ അമേരിക്കയിലേക്ക് ക്ഷണിക്കുകയായിരുന്നെന്നും രാംദേവ് വെളിപ്പെടുത്തി.

അമേരിക്കയിലേക്ക് പോകാനായി ആദ്യതവണ അപേക്ഷിച്ചപ്പോഴായിരുന്നു വിസ നിഷേധിച്ചത്. കാരണം അന്വേഷിച്ചപ്പോള്‍ പറഞ്ഞത് നിങ്ങള്‍ക്ക് ബാങ്ക് അക്കൗണ്ട് ഇല്ലെന്നും വിവാഹിതനല്ലെന്നുമായിരുന്നു. ഇപ്പോഴും തനിക്ക് ബാങ്ക് അക്കൗണ്ടില്ല. താന്‍ വിവാഹിതനല്ലെന്നും രാംദേവ് പറഞ്ഞു.

 baba-ramdev

അതേസമയം, അവര്‍ യുഎന്‍ പരിപാടിയിലേക്ക് തന്നെ ക്ഷണിച്ചപ്പോള്‍ പത്തുവര്‍ഷത്തെ വിസയാണ് അനുവദിച്ചത്. ആത്മീയ ഗുരുക്കന്മാര്‍ ആഗോള പൗരത്വമുള്ളവരാണെന്നും രാംദേവ് പറയുന്നു. ഇന്‍ഡോറില്‍ നടന്ന ആഗോള നിക്ഷേപകരുടെ സംഗമത്തിലായിരുന്നു രാംദേവിന്റെ തുറന്നു പറച്ചില്‍. അനില്‍ അംബാനി, ഗോപിചന്ദ് ഹിന്ദുജ, ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തിരുന്നു.

മധ്യപ്രദേശില്‍ പതഞ്ജലി ഗ്രൂപ്പ് 500 കോടി രൂപയുടെ നിക്ഷേപം നടത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയില്‍ ഏറ്റവും വേഗത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന ബിസിനസ് സാമ്രാജ്യമാണ് രാംദേവിന്റെ പതഞ്ജലി ഗ്രൂപ്പ്.

English summary
Baba Ramdev Was once denied US visa because of lack of bank account, bachelor status.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X