കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുല്‍ ഗാന്ധിയെ പുകഴ്ത്തിയും മോദി സര്‍ക്കാരിനെ വിമര്‍ശിച്ചും ബാബ രാംദേവ്

Google Oneindia Malayalam News

ദില്ലി: ബി ജെ പിയുമായി അടുപ്പമുള്ളയാളെന്ന് കരുതപ്പെടുന്ന ബാബ രാംദേവ് ഒരു ദിവസം കൊണ്ട് കാല് മാറിയോ. അതോ യാഥാര്‍ഥ്യമാണോ ബാബ രാംദേവ് പറയുന്നത്. കേന്ദ്രം ഭരിക്കുന്ന നരേന്ദ്ര മോദി സര്‍ക്കാരിലെ മന്ത്രിമാരില്‍ പലരും അഹങ്കാരികളാണ് എന്നാണ് ബാബ രാംദേവ് ഇപ്പോള്‍ പറയുന്നത്. അധികാരം കിട്ടിയതോടെ ആളുകളുടെ സ്വഭാവം മാറി. അഹങ്കാരികളായി.

പ്രധാനമന്ത്രി നരേന്ദ്ര മോദി, അരുണ്‍ ജെയ്റ്റ്‌ലി, പാര്‍ട്ടി പ്രസിഡണ്ട് അമിത് ഷാ എന്നിവരൊഴികെയുള്ള നേതാക്കളെല്ലാം ഫോണ്‍ നമ്പര്‍ മാറ്റി. ആളുകള്‍ക്ക് വിളിച്ചാല്‍ കിട്ടാതായി. ആളുകളുടെ പരാതി കേള്‍ക്കാനാണ് നേതാക്കള്‍. അവര്‍ അത് ചെയ്യണം. കര്‍ഷകരുടെ ആത്മവിശ്വാസം സര്‍ക്കാര്‍ വീണ്ടെടുക്കണമെന്നും ആവശ്യമായ നയങ്ങള്‍ രൂപീകരിക്കണമെന്നും രാംദേവ് പറഞ്ഞു.

baba-ramdev

കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ട് രാഹുല്‍ ഗാന്ധിയെ പുകഴ്ത്തിയാണ് ബാബ രാംദേവ് ആളുകളെ ഞെട്ടിച്ചത്. മരിച്ചുകൊണ്ടിരിക്കുന്ന കോണ്‍ഗ്രസ് പാര്‍ട്ടിക്ക് രാഹുല്‍ ഗാന്ധി ജീവന്‍ നല്‍കി എന്നാണ് ബാബ രാംദേവ് പറഞ്ഞത്. തിരിച്ചുവരവിന് ശേഷം രാഹുല്‍ കേന്ദ്ര സര്‍ക്കാരിനെതിരെ നടത്തുന്ന ആക്രമണങ്ങളെയും സജീവമായ രാഷ്ട്രീയ ഇടപെടലുകളെയും പരാമര്‍ശിക്കുകയായിരുന്നു രാംദേവ്.

നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോട് അനുബന്ധിച്ച് ആജ് തക് ചാനലില്‍ സംസാരിക്കുകയായിരുന്നു ബാബ രാംദേവ്. ലോക്‌സഭ തിരഞ്ഞെടുപ്പ് സമയത്ത് ബി ജെ പിക്ക് വേണ്ടി പരസ്യമായി രംഗത്ത് വന്ന ആളാണ് ഇദ്ദേഹം. ഹരിയാന സര്‍ക്കാരിന്റെ ബ്രാന്‍ഡ് അംബാസഡര്‍ കൂടിയാണ് യോഗ ഗുരുവായ ബാബ രാംദേവ്.

English summary
Ramdev heaps praise on Rahul, calls Modi ministers arrogant
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X