മാഗിക്ക് വെല്ലുവിളിയായി, ബാബ രാംദേവിന്റെ 'ആട്ടാ' ന്യൂഡില്‍സെത്തി!
ദില്ലി: മാഗിയുടെ രണ്ടാംവരവ് രാജകീയമായിട്ടും വീണ്ടും വെല്ലുവിളി നേരിടേണ്ടി വരികയാണ്. മറ്റൊന്നുമല്ല, യോഗാ ഗുരു ബാബ രാംദേവിന്റെ 'ആട്ടാ' ന്യൂഡില്‍സാണ് മാഗിക്ക് തിരിച്ചടിയായി വിപണിയിലെത്തിയിരിക്കുന്നത്. വിലയിലും ഗുണമേന്മയിലും മറ്റു മാഗിയെക്കാളും മികച്ചതാണെന്നുള്ള രാംദേവിന്റെ അവകാശവാദം ഫലം കണുമോയെന്നാണ് ഇനി അറിയേണ്ടത്.
മാഗിക്ക് ഉണ്ടായ ചീത്തപ്പേര് മാറ്റാന്‍ ബാബ രാംദേവിന്റെ ആട്ടാ ന്യൂഡില്‍സിനു കഴിയുമോയെന്ന് കണ്ടു തന്നെ അറിയണം. രാംദേവിന്റെ പദാഞ്ജലി ഗ്രൂപ്പാണ് ആട്ടാ ന്യൂഡില്‍സ് വിപണിയിലിറക്കിയത്. 70 ഗ്രാമിന്റെ ആട്ടാ ന്യൂഡില്‍സിന് പാക്കറ്റിന് വെറും 15 രൂപ നല്കിയാല് മതി. ആരോഗ്യത്തിന് ഹാനികരമാകുന്ന മോണോ സോഡിയം ഗ്ലൂട്ടോമോസ്(എം.എസ്.ജി), ലെഡ് എന്നിവ അമിത അളവില്‍ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു മാഗിയുടെ നിരോധനം.
എന്നാല്‍, നിരോധനമൊക്കെ മാറി മാഗി തിരിച്ചെത്തിയപ്പോള്‍ ജനങ്ങള്‍ രാജകീയമായി തന്നെ മാഗിയെ സ്വീകരിച്ചു. അഞ്ച് മിനിട്ടിനുള്ളില്‍ 60,000 മാഗി വിറ്റു തീര്‍ന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. കമ്പനിക്ക് ആശ്വാസകരമായ തുടക്കം ലഭിച്ചപ്പോഴാണ് രാംദേവിന്റെ വരവും. ഇനി രാംദേവിന്റെ ആട്ടാ ന്യൂഡില്‍സും മാഗി ന്യൂഡില്‍സും തമ്മില്‍ മത്സരിക്കും.

ആട്ടാ ന്യൂഡില്‍സ് എത്തി
വിപണി പിടിക്കാന്‍ എത്തിയ രാംദേവിന്റെ ആട്ടാ ന്യൂഡില്‍സ് ഗുണമേന്മയില് മികച്ചതാണെന്ന അവകാശവാദവുമായാണ് എത്തിയത്. 70 ഗ്രാമിന്റെ പാക്കറ്റിന് വെറും 15രൂപ മാത്രം.

വെജിറ്റേറിയന്‍
വെജിറ്റേറിയന്‍ ആട്ട കൊണ്ടു നിര്മ്മിക്കുന്നപദാഞ്ജലി ന്യൂഡില്‍സ് മാഗിയ്ക്ക് തിരിച്ചടിയാകുമോ? 2000 കോടിയാണ് ഈ പദ്ധതിക്കു വേണ്ടിപദാഞ്ജലി ഗ്രൂപ്പ് ചിലവാക്കിയത്. 240 നഗരങ്ങളില്‍ ഇതിനോടകം ആട്ടാ ന്യൂഡില്‍സ് എത്തിക്കഴിഞ്ഞു.

കുട്ടികള്‍ക്ക് കഴിക്കാം
കുട്ടികള്‍ക്ക് ധൈര്യപൂര്‍വ്വം ആട്ടാ ന്യൂഡില്‍സ് കൊടുക്കാമെന്നാണ് പറയുന്നത്. പോഷകസമൃദ്ധമായ ഭക്ഷ്യോത്പന്നം എന്ന രീതിയിലാണ് രാംദേവ് ഉത്പന്നത്തെ വിപണിയിലെത്തിച്ചിരിക്കുന്നത്.

ആരോഗ്യത്തിന് ഹാനികരമല്ലത്രേ
മൈദ ചേര്‍ക്കുന്നതിനു പകരം ആട്ട പൊടിയാണ് ഇതില്‍ ചേര്‍ക്കുന്നത്. അതുകൊണ്ടുതന്നെ ആരോഗ്യത്തിന് ഹാനികരമല്ലെന്ന് രാംദേവ് നേരത്തെ വ്യക്തമാക്കിയിരുന്നു. ആയുര്‍വ്വേദ ഉത്പന്നങ്ങളുടെ നിര്മ്മാതാക്കളാണ്പദാഞ്ജലി ഗ്രൂപ്പ്.

ഉപഭോക്താക്കളുടെ സംതൃപ്തി
വിപണിയില്‍ ലാഭം കൊയ്യലല്ല കമ്പനിയുടെ ലക്ഷ്യമെന്ന് രാംദേവ് വ്യക്തമാക്കിയിരുന്നു. ഉപഭോക്താക്കളുടെ സംതൃപ്തിയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications