കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാഗിക്ക് വെല്ലുവിളിയായി, ബാബ രാംദേവിന്റെ 'ആട്ടാ' ന്യൂഡില്‍സെത്തി!

  • By Sruthi K M
Google Oneindia Malayalam News

ദില്ലി: മാഗിയുടെ രണ്ടാംവരവ് രാജകീയമായിട്ടും വീണ്ടും വെല്ലുവിളി നേരിടേണ്ടി വരികയാണ്. മറ്റൊന്നുമല്ല, യോഗാ ഗുരു ബാബ രാംദേവിന്റെ 'ആട്ടാ' ന്യൂഡില്‍സാണ് മാഗിക്ക് തിരിച്ചടിയായി വിപണിയിലെത്തിയിരിക്കുന്നത്. വിലയിലും ഗുണമേന്മയിലും മറ്റു മാഗിയെക്കാളും മികച്ചതാണെന്നുള്ള രാംദേവിന്റെ അവകാശവാദം ഫലം കണുമോയെന്നാണ് ഇനി അറിയേണ്ടത്.

മാഗിക്ക് ഉണ്ടായ ചീത്തപ്പേര് മാറ്റാന്‍ ബാബ രാംദേവിന്റെ ആട്ടാ ന്യൂഡില്‍സിനു കഴിയുമോയെന്ന് കണ്ടു തന്നെ അറിയണം. രാംദേവിന്റെ പദാഞ്ജലി ഗ്രൂപ്പാണ് ആട്ടാ ന്യൂഡില്‍സ് വിപണിയിലിറക്കിയത്. 70 ഗ്രാമിന്റെ ആട്ടാ ന്യൂഡില്‍സിന് പാക്കറ്റിന് വെറും 15 രൂപ നല്‍കിയാല്‍ മതി. ആരോഗ്യത്തിന് ഹാനികരമാകുന്ന മോണോ സോഡിയം ഗ്ലൂട്ടോമോസ്(എം.എസ്.ജി), ലെഡ് എന്നിവ അമിത അളവില്‍ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു മാഗിയുടെ നിരോധനം.

എന്നാല്‍, നിരോധനമൊക്കെ മാറി മാഗി തിരിച്ചെത്തിയപ്പോള്‍ ജനങ്ങള്‍ രാജകീയമായി തന്നെ മാഗിയെ സ്വീകരിച്ചു. അഞ്ച് മിനിട്ടിനുള്ളില്‍ 60,000 മാഗി വിറ്റു തീര്‍ന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. കമ്പനിക്ക് ആശ്വാസകരമായ തുടക്കം ലഭിച്ചപ്പോഴാണ് രാംദേവിന്റെ വരവും. ഇനി രാംദേവിന്റെ ആട്ടാ ന്യൂഡില്‍സും മാഗി ന്യൂഡില്‍സും തമ്മില്‍ മത്സരിക്കും.

ആട്ടാ ന്യൂഡില്‍സ് എത്തി

ആട്ടാ ന്യൂഡില്‍സ് എത്തി

വിപണി പിടിക്കാന്‍ എത്തിയ രാംദേവിന്റെ ആട്ടാ ന്യൂഡില്‍സ് ഗുണമേന്മയില്‍ മികച്ചതാണെന്ന അവകാശവാദവുമായാണ് എത്തിയത്. 70 ഗ്രാമിന്റെ പാക്കറ്റിന് വെറും 15രൂപ മാത്രം.

വെജിറ്റേറിയന്‍

വെജിറ്റേറിയന്‍

വെജിറ്റേറിയന്‍ ആട്ട കൊണ്ടു നിര്‍മ്മിക്കുന്നപദാഞ്ജലി ന്യൂഡില്‍സ് മാഗിയ്ക്ക് തിരിച്ചടിയാകുമോ? 2000 കോടിയാണ് ഈ പദ്ധതിക്കു വേണ്ടിപദാഞ്ജലി ഗ്രൂപ്പ് ചിലവാക്കിയത്. 240 നഗരങ്ങളില്‍ ഇതിനോടകം ആട്ടാ ന്യൂഡില്‍സ് എത്തിക്കഴിഞ്ഞു.

കുട്ടികള്‍ക്ക് കഴിക്കാം

കുട്ടികള്‍ക്ക് കഴിക്കാം

കുട്ടികള്‍ക്ക് ധൈര്യപൂര്‍വ്വം ആട്ടാ ന്യൂഡില്‍സ് കൊടുക്കാമെന്നാണ് പറയുന്നത്. പോഷകസമൃദ്ധമായ ഭക്ഷ്യോത്പന്നം എന്ന രീതിയിലാണ് രാംദേവ് ഉത്പന്നത്തെ വിപണിയിലെത്തിച്ചിരിക്കുന്നത്.

ആരോഗ്യത്തിന് ഹാനികരമല്ലത്രേ

ആരോഗ്യത്തിന് ഹാനികരമല്ലത്രേ

മൈദ ചേര്‍ക്കുന്നതിനു പകരം ആട്ട പൊടിയാണ് ഇതില്‍ ചേര്‍ക്കുന്നത്. അതുകൊണ്ടുതന്നെ ആരോഗ്യത്തിന് ഹാനികരമല്ലെന്ന് രാംദേവ് നേരത്തെ വ്യക്തമാക്കിയിരുന്നു. ആയുര്‍വ്വേദ ഉത്പന്നങ്ങളുടെ നിര്‍മ്മാതാക്കളാണ്പദാഞ്ജലി ഗ്രൂപ്പ്.

ഉപഭോക്താക്കളുടെ സംതൃപ്തി

ഉപഭോക്താക്കളുടെ സംതൃപ്തി

വിപണിയില്‍ ലാഭം കൊയ്യലല്ല കമ്പനിയുടെ ലക്ഷ്യമെന്ന് രാംദേവ് വ്യക്തമാക്കിയിരുന്നു. ഉപഭോക്താക്കളുടെ സംതൃപ്തിയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

English summary
Baba Ramdev-promoted Patanjali on Monday formally launched its whole wheat instant noodles; just a week after product leader Nestle's Maggi re-hit the retail shelves after a five-month ban imposed by the food-safety regulator.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X