മാഗിയെ ഒഴിവാക്കി ഫ്യൂചര്‍ ഗ്രൂപ്പ് രാംദേവിന്റെ പതഞ്ജലിയുമായി കൈകോര്‍ക്കുന്നു
ദില്ലി: രാജ്യത്തെ ഏറ്റവും വലിയ സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ ഫ്യൂചര്‍ ഗ്രൂപ്പ് ബാബ രാംദേവിന്റെ പതഞ്ജലി ഗ്രൂപ്പുമായി കൈകോര്‍ക്കുന്നു. പതഞ്ജലിയുടെ ഉത്പന്നങ്ങള്‍ ഇനിമുതല്‍ രാജ്യത്തെ 242 നഗരങ്ങളിലെ തങ്ങളുടെ ഷോപ്പുകളില്‍ നിന്നും ലഭിക്കുമെന്ന് ഫ്യൂചര്‍ ഗ്രൂപ്പ് സിഇഒ കിഷോര്‍ ബിയാനി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഇതിന്റെ ഭാഗമായി ഋഷികേശില്‍ ഒരു ഓഫീസ് തുറക്കുമെന്ന് കിഷോര്‍ വ്യക്തമാക്കി. വരുന്ന 20 മാസത്തിനുള്ളില്‍ പതഞ്ജലിയുടെ 1,000 കോടി രൂപയുടെ വ്യാപാരമാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. സ്വദേശി ഗ്രൂപ്പായ ഫ്യൂചര്‍ ഗ്രൂപ്പുമായി ധാരണയിലെത്താന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് ബാബ രാംദേവും പറയുന്നു.

ലോകനിലവാരമുള്ള ഉത്പന്നങ്ങളാണ് പതഞ്ജലി നിര്‍മിക്കുന്നത്. അവ ഇന്ത്യയിലെ ഏറ്റവും വലിയ സൂപ്പര്‍മാര്‍ക്കറ്റിലൂടെ വിറ്റഴിക്കപ്പെടുമ്പോള്‍ ജനങ്ങളിലേക്ക് എളുപ്പം എത്തിച്ചേരും. ഉത്പന്നങ്ങളുടെ നിര്‍മാണത്തിലും ഫ്യൂചര്‍ ഗ്രൂപ്പിനെ സഹകരിപ്പിക്കുന്ന കാര്യം ഭാവിയില്‍ ആലോചിക്കും. 20015-16 വര്‍ഷം കഴിയുമ്പോഴേക്കും 5,000 കോടി രൂപയോളമാകും പതഞ്ജലിയുടെ വിറ്റുവരവെന്ന് രാംദേവ് പറഞ്ഞു.
നേരത്തെ മാഗിയുടെ പ്രമുഖ ഡീലറായിരുന്ന ഫ്യൂചര്‍ ഗ്രൂപ്പിനെ തന്റെ പുതിയ നൂഡില്‍സുമായി സഹകരിപ്പിക്കുന്നകാര്യം രാംദേവ് എടുത്തു സൂചിപ്പിച്ചു. ഒക്ടോബര്‍ 15ന് നൂഡില്‍സ് പുറത്തിറക്കും. മാഗി 25 രൂപയ്ക്കാണ് നൂഡില്‍ വിറ്റതെങ്കില്‍ 15 രൂപയ്ക്കാണ് തന്റെ ഉത്പന്നം വിപണിയില്‍ എത്തിക്കുന്നത്. രുചിയില്‍ മാത്രമല്ല ആരോഗ്യത്തിനും ഏറെ ഗുണപ്രദമാകും നൂഡില്‍സ്. അവയില്‍ ലെഡ്ഡോ എംഎസ്ജിയോ ചേര്‍ക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
-
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും' -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ -
എൽഡിഎഫ് 66 ഇടത്ത്, യുഡിഎഫ് 62 ഇടത്ത്, 12 മണ്ഡലങ്ങളിൽ കടുത്ത മത്സരം; കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് സർവേ -
'ഇങ്ങനാണേല്‍ ഞാനില്ല'; പിണങ്ങിയിറങ്ങി ശശീന്ദ്രന്, എന്‍സിപിയിലും ആര്‍ജെഡിയിലും അതൃപ്തി പുകയുന്നു -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
ശനിയുടെ അസ്തമയം 40 ദിവസം; ഈ രാശിക്കാർക്ക് ഭാഗ്യം ഉറപ്പ്, ദാമ്പത്യ ജീവിതത്തിൽ പൂർണ സന്തോഷം..! -
ഇസ്രായേലിന്റെ ഉറ്റരാജ്യം; അസര്ബൈജാന് ഇറാനിലേക്ക് മരുന്നും ഭക്ഷണവും അയച്ചു, വിചിത്ര ബന്ധം -
സഞ്ജു സാംസണിന്റെ ആസ്തി എത്ര? ഐപിഎൽ ശമ്പളവും പരസ്യ വരുമാനവും ചേർന്ന് വരുമ്പോൾ.. കണ്ണ് തള്ളും! -
ഈ രാശിക്കാരാണോ? മാര്‍ച്ച് മുതല്‍ ഘടാഘടിയന്‍ രാജയോഗം; ജീവിതം ഇനി കളറാകും












Click it and Unblock the Notifications