കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാഗിയെ ഒഴിവാക്കി ഫ്യൂചര്‍ ഗ്രൂപ്പ് രാംദേവിന്റെ പതഞ്ജലിയുമായി കൈകോര്‍ക്കുന്നു

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: രാജ്യത്തെ ഏറ്റവും വലിയ സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ ഫ്യൂചര്‍ ഗ്രൂപ്പ് ബാബ രാംദേവിന്റെ പതഞ്ജലി ഗ്രൂപ്പുമായി കൈകോര്‍ക്കുന്നു. പതഞ്ജലിയുടെ ഉത്പന്നങ്ങള്‍ ഇനിമുതല്‍ രാജ്യത്തെ 242 നഗരങ്ങളിലെ തങ്ങളുടെ ഷോപ്പുകളില്‍ നിന്നും ലഭിക്കുമെന്ന് ഫ്യൂചര്‍ ഗ്രൂപ്പ് സിഇഒ കിഷോര്‍ ബിയാനി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഇതിന്റെ ഭാഗമായി ഋഷികേശില്‍ ഒരു ഓഫീസ് തുറക്കുമെന്ന് കിഷോര്‍ വ്യക്തമാക്കി. വരുന്ന 20 മാസത്തിനുള്ളില്‍ പതഞ്ജലിയുടെ 1,000 കോടി രൂപയുടെ വ്യാപാരമാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. സ്വദേശി ഗ്രൂപ്പായ ഫ്യൂചര്‍ ഗ്രൂപ്പുമായി ധാരണയിലെത്താന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് ബാബ രാംദേവും പറയുന്നു.

future-group-logo

ലോകനിലവാരമുള്ള ഉത്പന്നങ്ങളാണ് പതഞ്ജലി നിര്‍മിക്കുന്നത്. അവ ഇന്ത്യയിലെ ഏറ്റവും വലിയ സൂപ്പര്‍മാര്‍ക്കറ്റിലൂടെ വിറ്റഴിക്കപ്പെടുമ്പോള്‍ ജനങ്ങളിലേക്ക് എളുപ്പം എത്തിച്ചേരും. ഉത്പന്നങ്ങളുടെ നിര്‍മാണത്തിലും ഫ്യൂചര്‍ ഗ്രൂപ്പിനെ സഹകരിപ്പിക്കുന്ന കാര്യം ഭാവിയില്‍ ആലോചിക്കും. 20015-16 വര്‍ഷം കഴിയുമ്പോഴേക്കും 5,000 കോടി രൂപയോളമാകും പതഞ്ജലിയുടെ വിറ്റുവരവെന്ന് രാംദേവ് പറഞ്ഞു.

നേരത്തെ മാഗിയുടെ പ്രമുഖ ഡീലറായിരുന്ന ഫ്യൂചര്‍ ഗ്രൂപ്പിനെ തന്റെ പുതിയ നൂഡില്‍സുമായി സഹകരിപ്പിക്കുന്നകാര്യം രാംദേവ് എടുത്തു സൂചിപ്പിച്ചു. ഒക്ടോബര്‍ 15ന് നൂഡില്‍സ് പുറത്തിറക്കും. മാഗി 25 രൂപയ്ക്കാണ് നൂഡില്‍ വിറ്റതെങ്കില്‍ 15 രൂപയ്ക്കാണ് തന്റെ ഉത്പന്നം വിപണിയില്‍ എത്തിക്കുന്നത്. രുചിയില്‍ മാത്രമല്ല ആരോഗ്യത്തിനും ഏറെ ഗുണപ്രദമാകും നൂഡില്‍സ്. അവയില്‍ ലെഡ്ഡോ എംഎസ്ജിയോ ചേര്‍ക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

English summary
Baba Ramdev’s Patanjali partners with Future Group
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X