ബാബ രാംദേവ് ബിസിനസ് സാമ്രാജ്യം രാജ്യത്തിന് പുറത്തേക്കും വ്യാപിപ്പിക്കുന്നു
ദില്ലി: പലതരം ആയുര്‍വേദ ഉത്പന്നങ്ങളുമായി ഇന്ത്യന്‍ വിപണയില്‍ നിന്നും കോടികള്‍ കൊയ്യുന്ന യോഗ ഗുരു ബാബ രാംദേവിന്റെ പതഞ്ജലി ആയുര്‍വേദ ഗ്രൂപ്പ് രാജ്യത്തിന് പുറത്തേക്കും ബിസിനസ് സാമ്രാജ്യം വിപുലപ്പെടുത്തുന്നു. ഇതിന്റെ ആദ്യഘട്ടമെന്നോണം നേപ്പാളിലാണ് രാംദേവ് നിക്ഷേപിക്കാന്‍ ഒരുങ്ങുന്നത്.
നേപ്പാളില്‍ പതഞ്ജലിയുടെ ഫുഡ് പാര്‍ക്കും സ്കൂളും ആരംഭിക്കുമെന്ന് രാംദേവ് പ്രഖ്യാപിച്ചു. നേപ്പാള്‍ പ്രധാനമന്ത്രി പ്രചണ്ഡ ഹരിദ്വാറിലെ രാംദേവിന്റെ പതഞ്ജലി ഫുഡ് പാര്‍ക്കില്‍ കഴിഞ്ഞദിവസം സന്ദര്‍ശനം നടത്തിയിരുന്നു. ഈ അവസരത്തിലാണ് ബിസിനസ് താത്പര്യത്തെക്കുറിച്ച് രാംദേവ് മാധ്യമങ്ങളോട് സംസാരിച്ചത്.

നേപ്പാളില്‍ യോഗയും ആയുര്‍വേദ വിദ്യാഭ്യാസവും ഉള്‍പ്പെടെയുള്ളവ വിപുലപ്പെടുത്തുന്ന കാര്യം പ്രധാനമന്ത്രിയുമായി സംസാരിച്ചെന്ന് രാംദേവ് വ്യക്തമാക്കി. ഫുഡ് പാര്‍ക്കിനൊപ്പം വേദിക് മോഡേണ്‍ സ്കൂളും ഹിമാലയ രാജ്യമായ നേപ്പാളില്‍ ആരംഭിക്കുമെന്ന് രാംദേവ് പറഞ്ഞു.
രാംദേവും പതഞ്ജലിയും ആയുര്‍വേദവും യോഗയും ജനജീവിതത്തിന്റെ ഭാഗമാക്കുകയാണെന്ന് പ്രചണ്ഡ പ്രതികരിച്ചു. രാംദേവിനെ നേപ്പാളിലേക്ക് ക്ഷണിക്കുകയാണ്. ജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തില്‍ പതഞ്ജലിയുടെ സേവനം സ്തുത്യര്‍ഹമാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. രാംദേവിന്റെ സഹായിയായ നേപ്പാളി സ്വദേശി ബാലകൃഷ്ണ ഇന്ത്യയിലെ കോടീശ്വരന്മാരുടെ പട്ടികയില്‍ ഇടംപിടിച്ചിരുന്നു. 25,000 കോടി രൂപയാണ് ഇദ്ദേഹത്തിന്റെ ആസ്തി. രാംദേവിന്റെ ബിസിനസ് സാമ്രാജ്യത്തിന്റെ ആസ്തികളെല്ലാം ബാലകൃഷ്ണയുടെ പേരിലാണ്.
-
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
'മരുമകൻ അല്ലെടോ.. അത് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്'; മറുപടിയുമായി തോമസ് ഐസക് -
വ്യാഴം മാറുമ്പോൾ എട്ടിന്റെ പണി; ഈ രാശിക്കാർക്ക് ധന നഷ്ടം, കുടുംബ ജീവിതത്തിൽ താളപ്പിഴ, മാർച്ച് 11 മുതൽ -
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ് -
മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്, മരുമകനേയും ക്ഷണിക്കണോ? വിവാദത്തിൽ പ്രതികരിച്ച് രാജീവ് ചന്ദ്രശേഖർ












Click it and Unblock the Notifications