കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാബ രാംദേവ് ബിസിനസ് സാമ്രാജ്യം രാജ്യത്തിന് പുറത്തേക്കും വ്യാപിപ്പിക്കുന്നു

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: പലതരം ആയുര്‍വേദ ഉത്പന്നങ്ങളുമായി ഇന്ത്യന്‍ വിപണയില്‍ നിന്നും കോടികള്‍ കൊയ്യുന്ന യോഗ ഗുരു ബാബ രാംദേവിന്റെ പതഞ്ജലി ആയുര്‍വേദ ഗ്രൂപ്പ് രാജ്യത്തിന് പുറത്തേക്കും ബിസിനസ് സാമ്രാജ്യം വിപുലപ്പെടുത്തുന്നു. ഇതിന്റെ ആദ്യഘട്ടമെന്നോണം നേപ്പാളിലാണ് രാംദേവ് നിക്ഷേപിക്കാന്‍ ഒരുങ്ങുന്നത്.

നേപ്പാളില്‍ പതഞ്ജലിയുടെ ഫുഡ് പാര്‍ക്കും സ്‌കൂളും ആരംഭിക്കുമെന്ന് രാംദേവ് പ്രഖ്യാപിച്ചു. നേപ്പാള്‍ പ്രധാനമന്ത്രി പ്രചണ്ഡ ഹരിദ്വാറിലെ രാംദേവിന്റെ പതഞ്ജലി ഫുഡ് പാര്‍ക്കില്‍ കഴിഞ്ഞദിവസം സന്ദര്‍ശനം നടത്തിയിരുന്നു. ഈ അവസരത്തിലാണ് ബിസിനസ് താത്പര്യത്തെക്കുറിച്ച് രാംദേവ് മാധ്യമങ്ങളോട് സംസാരിച്ചത്.

baba-ramdev1

നേപ്പാളില്‍ യോഗയും ആയുര്‍വേദ വിദ്യാഭ്യാസവും ഉള്‍പ്പെടെയുള്ളവ വിപുലപ്പെടുത്തുന്ന കാര്യം പ്രധാനമന്ത്രിയുമായി സംസാരിച്ചെന്ന് രാംദേവ് വ്യക്തമാക്കി. ഫുഡ് പാര്‍ക്കിനൊപ്പം വേദിക് മോഡേണ്‍ സ്‌കൂളും ഹിമാലയ രാജ്യമായ നേപ്പാളില്‍ ആരംഭിക്കുമെന്ന് രാംദേവ് പറഞ്ഞു.

രാംദേവും പതഞ്ജലിയും ആയുര്‍വേദവും യോഗയും ജനജീവിതത്തിന്റെ ഭാഗമാക്കുകയാണെന്ന് പ്രചണ്ഡ പ്രതികരിച്ചു. രാംദേവിനെ നേപ്പാളിലേക്ക് ക്ഷണിക്കുകയാണ്. ജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തില്‍ പതഞ്ജലിയുടെ സേവനം സ്തുത്യര്‍ഹമാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. രാംദേവിന്റെ സഹായിയായ നേപ്പാളി സ്വദേശി ബാലകൃഷ്ണ ഇന്ത്യയിലെ കോടീശ്വരന്‍മാരുടെ പട്ടികയില്‍ ഇടംപിടിച്ചിരുന്നു. 25,000 കോടി രൂപയാണ് ഇദ്ദേഹത്തിന്റെ ആസ്തി. രാംദേവിന്റെ ബിസിനസ് സാമ്രാജ്യത്തിന്റെ ആസ്തികളെല്ലാം ബാലകൃഷ്ണയുടെ പേരിലാണ്.

English summary
Baba Ramdev's Patanjali to set up herbal food park in Nepal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X