കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദീപിക പദുക്കോണിന് തന്നെ പോലെയൊരു ഉപദേശകന്‍ അത്യാവശ്യമെന്ന് ബാബാ രാംദേവ്

  • By S Swetha
Google Oneindia Malayalam News

ഇന്‍ഡോര്‍: ചലച്ചിത്ര താരം ദീപിക പദുക്കോണ്‍ സുപ്രധാന തീരുമാനങ്ങള്‍ എടുക്കുന്നതിന് മുന്‍പ് രാജ്യത്തെ സാമൂഹിക-രാഷ്ട്രീയ പ്രശ്‌നങ്ങളെ കുറിച്ച് മനസ്സിലാക്കണമെന്ന് യോഗാ ഗുരു ബാബാ രാംദേവ്. പ്രശ്‌നങ്ങളെ കുറിച്ച് കൂടുതല്‍ മനസ്സിലാക്കാന്‍, തന്നെ പോലെയുള്ളവരെ ഉപദേഷ്ടാവായി നിയമിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജനുവരി 5ന് ദില്ലിയിലെ ജെഎന്‍യു ക്യാംപസില്‍ നടന്ന അക്രമത്തിനെതിരെ പ്രതിഷേധിച്ച വിദ്യാര്‍ഥികള്‍ക്ക് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ചെത്തിയ ദീപിക വലതുപക്ഷ സംഘടനകളില്‍ നിന്നും വലിയ വിമര്‍ശനവും ട്രോളും നേരിട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് രാം ദേവിന്റെയും വിമര്‍ശനം.

ഉക്രൈന്‍ വിമാനം തകര്‍ത്ത സംഭവം; ഇറാനില്‍ അറസ്റ്റ്, പ്രത്യേക കോടതി രൂപീകരിച്ചുഉക്രൈന്‍ വിമാനം തകര്‍ത്ത സംഭവം; ഇറാനില്‍ അറസ്റ്റ്, പ്രത്യേക കോടതി രൂപീകരിച്ചു

നടിയെന്ന നിലയില്‍ ദീപികയുടെ കാര്യക്ഷമത വളരെ വ്യത്യസ്തമാണ്. എന്നിരുന്നാലും അവര്‍ ആദ്യം രാജ്യത്തെ സാമൂഹികവും രാഷ്ട്രീയവും സാംസ്‌കാരികവുമായി വിഷയങ്ങള്‍ പഠിക്കുകയും നമ്മുടെ രാജ്യത്തെ കുറിച്ച് കുടുതല്‍ മനസ്സിലാക്കുകയും വേണം. ഇത്തരം അറിവുകള്‍ നേടിയതിന് ശേഷം മാത്രമായിരിക്കണം അവര്‍ വലിയ തീരുമാനങ്ങള്‍ എടുക്കേണ്ടത്. കൃത്യമായ ഉപദേശം ലഭിക്കാന്‍ ദീപിക പദുക്കോണിന് സ്വാമി രാംദേവിനെപ്പോലുള്ളവര്‍ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു രാം ദേവ്.

babaramdev-1


സിഎഎയുടെ പൂര്‍ണരൂപം പോലും അറിയാത്തവര്‍ പോലും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മോശം ഭാഷയാണ് ഉപയോഗിക്കുന്നതെന്ന് പുതിയ പൗരത്വ നിയമത്തെ ശക്തമായി പിന്തുണയ്ക്കുന്ന രാംദേവ് പറഞ്ഞു. നിയമം പൗരത്വം തട്ടിയെടുക്കാനല്ല, മറിച്ച് അത് അനുവദിക്കാനാണെന്ന് പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും പറഞ്ഞിട്ടുണ്ട്, എന്നാല്‍ ആളുകള്‍ ഇപ്പോഴും അതിന്മേല്‍ അനാവശ്യ വിവാദമുണ്ടാക്കുകയാണ്.

ദേശീയ പൗരത്വ രജിസ്റ്റര്‍ സംബന്ധിച്ച വിഷയത്തില്‍ ചിലര്‍ മനപ്പൂര്‍വ്വം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കയാണ്. 'ജിന്ന വാലി ആസാദി' എന്നാണ് അവര്‍ മുദ്രാവാക്യം വിളിക്കുന്നത്. ഈ മുദ്രാവാക്യം എവിടെ നിന്നാണ് വന്നത്? ഇത്തരം പ്രതിഷേധങ്ങള്‍ രാജ്യത്തിന്റെയും സ്ഥാപനങ്ങളുടെയും പ്രതിച്ഛായക്ക് കളങ്കമുണ്ടാക്കുന്നു. രണ്ട് കോടിയാളുകള്‍ ഇന്ത്യയില്‍ അനധികൃതമായി താമസിക്കുന്നതായും രാംദേവ് അവകാശപ്പെട്ടു.

English summary
Baba Ramdev's statement on Deepika Padukon.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X