ശ്രീരാമൻ മുസ്ലീംകളുടേയും പൂർവ്വികൻ, ഹനുമാനെ മുസ്ലീംമാക്കിയതിന് പിന്നാലെ കണ്ടെത്തലുമായി ബാബ രാംദേവ്
Recommended Video

അഹമ്മദാബാദ്: ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്ത് എത്തി നില്‍ക്കേ അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണം സജീവ ചര്‍ച്ചാ വിഷയമായി മാറിയിരിക്കുകയാണ്. അയോധ്യയില്‍ തന്നെയാണ് രാമക്ഷേത്രം നിര്‍മ്മിക്കേണ്ടത് എന്ന് അഭിപ്രായപ്പെട്ട് രംഗത്ത് വന്നിരിക്കുകയാണ് ബാബ രാം ദേവ്. അയോധ്യയില്‍ അല്ലാതെ മക്കയിലെ മദീനയിലോ വത്തിക്കാന്‍ സിറ്റിയിലോ രാമേക്ഷേത്രം നിര്‍മ്മിക്കാന്‍ സാധിക്കില്ലല്ലോ എന്ന് ബാബ രാം ദേവ് ചോദിക്കുന്നു.
അയോധ്യയാണ് ശ്രീരാമന്റെ ജന്മസ്ഥലം എന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ലെന്ന് ബാബാ രാംദേവ് കൂട്ടിച്ചേര്‍ത്തു. അതേസമയം ശ്രീരാമന് ഹിന്ദുക്കളുടെ മാത്രമല്ല, മുസ്ലീംകളുടെയും കൂടി പൂര്‍വികനാണ് എന്നും ബാബ രാംദേവ് പറഞ്ഞു.

അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുക എന്നത് രാജ്യത്തിന്റെ അഭിമാനത്തിന്റെ പ്രശ്നമാണ്. രാമക്ഷേത്രത്തിന് വോട്ട് രാഷ്ട്രീയവുമായി ഒരു ബന്ധവും ഇല്ലെന്നും ബാബ രാംദേവ് ഗുജറാത്തിലെ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവേ പറഞ്ഞു. നേരത്തെ ഹനുമാന് മുസ്ലീം ആണ് എന്ന വിചിത്രമായ കണ്ടെത്തല്‍ ഉത്തര്‍ പ്രദേശിലെ ബിജെപി മന്ത്രി നടത്തിയിരുന്നു.
ഹനുമാന് ദളിതനാണോ ആദിവാസിയാണോ ജാട്ട് സമുദായക്കാരനാണോ എന്നുളള ചര്‍ച്ചകള്‍ നടക്കുന്നതിനിടെയായിരുന്നു ഹനുമാന് മുസ്ലീം ആണ് എന്ന മന്ത്രിയുടെ കണ്ടെത്തല്‍. ഹനുമാന്റെ പേരിന് മുസ്ലീം പേരുകളുമായി സാമ്യമുണ്ട് എന്നതായിരുന്നു പ്രസ്താവനയ്ക്കുളള കാരണം. റഹ്മാന്, റംസാന്, ഫര്മാന്, ഖുര്ബാന് പോലുളള പേരുകള്‍ക്ക് ഹനുമാന്റെ പേരുമായി സാമ്യമുണ്ട് എന്നും അതുകൊണ്ട് ഹനുമാന് മുസ്ലീം ആണ് എന്നുമാണ് ബിജെപി മന്ത്രി ബുക്കല്‍ നവാബ് പറഞ്ഞത്.
-
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
ബെംഗളൂരുവില്‍ രണ്ടാമതൊരു വിമാനത്താവളം യാഥാര്‍ത്ഥ്യമാകുമോ? ഡികെ ശിവകുമാറിന് കേന്ദ്രത്തിന്റെ മറുപടി -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
ബെംഗളുരുവിന്റെ തലവര മാറ്റുന്ന ബിദാദി ടൗൺഷിപ്പ് പദ്ധതി; 7400 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നടപടിയുമായി സർക്കാർ -
വിജയ് സ്വത്തുക്കള്‍ വിറ്റഴിക്കുന്നു; നടന്റെ നീക്കത്തിന് പിന്നില്‍ എന്ത്? സംഗീതയുടെ വിവാഹ മോചനം ചര്‍ച്ച -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
സബ്സ്ക്രിപ്ഷന് വീഡിയോകള്‍ ലീക്കാക്കി; യൂട്യൂബര്‍മാര്‍ക്കെതിരേ നിയമനടപടിയുമായി രേണു സുധി












Click it and Unblock the Notifications