Get Updates
Get notified of breaking news, exclusive insights, and must-see stories!

ഷാരൂഖിനെതിരെ രാംദേവ്; പുരസ്‌കാരങ്ങള്‍ തിരിച്ചുകൊടുക്കണം

റാഞ്ചി: രാജ്യത്തെ അസഹിഷ്ണുതയ്‌ക്കെതിരെ പ്രതികരിച്ച നടന്‍ ഷാരൂഖാനെതിരെ ബിജെപിയുടെ ആക്രമണം തുടരുന്നു. ബിജെപി അനുഭാവിയായ ബാബ രാംദേവ് ഷാരൂഖിനെതിരെ രംഗത്തെത്തി. രാജ്യത്ത് അസഹിഷ്ണുത വര്‍ധിച്ചു വരുന്നതില്‍ ഷാരൂഖ് സ്വസ്ഥനാണെങ്കില്‍ തനിക്ക് ലഭിച്ച പദ്മശ്രീ പുരസ്‌കാരം തിരിച്ചു നല്‍കണമെന്ന് രാംദേവ് ആവശ്യപ്പെട്ടു.

പുരസ്‌കാരത്തോടൊപ്പം ലഭിച്ച രൂപ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണമെന്നും രാംദേവ് ആവശ്യപ്പെട്ടിട്ടുണ്ട്. റാഞ്ചിയിലായിരുന്നു ബാബ രാംദേവിന്റെ പ്രതികരണം. രാജ്യത്ത് അസഹിഷ്ണുത വര്‍ധിക്കുന്നുണ്ടെന്നും എന്നാല്‍ തനിക്ക് ലഭിച്ച പുരസ്‌കാരങ്ങള്‍ തിരിച്ചു നല്‍കില്ലെന്നും ഷാരൂഖ് നേരത്തെ വ്യക്തമാക്കിയിരുന്നു.

ramdev

അതിനിടെ ഗസല്‍ ഗായകന്‍ ഗുലാം അലിക്കെതിരെ പ്രതിഷേധിച്ച ശിവസേന ഷാരൂഖിന് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. മുസ്ലീം ആയതിന്റെ പേരില്‍ ഷാരൂഖിനെതിരെ വിമര്‍ശിക്കരുതെന്ന് ശിവസേന വ്യക്തമാക്കി. ഷാറൂഖ് ഖാനെതിരെ ബിജെപി നേതാക്കളായ കൈലാഷ് വിജയ് വര്‍ഗിയ, സ്വാധി പ്രാചി, മനോജ് തിവാരി തുടങ്ങിയവര്‍ നേരത്തെ രംഗത്തെത്തിയിരുന്നു.

ഷാരൂഖിനെ രാജ്യദ്രോഹിയെന്നും, തീവ്രവാദിയെന്നുമൊക്കെ വിളിച്ചാണ് ഇവര്‍ അസഹിഷ്ണുത പ്രകടമാക്കിയത്. രാജ്യത്തെ പേരുകേട്ട കലാകാരനെ ബിജെപിനേതാക്കളും എംപിയുമൊക്കെ കടുത്തഭാഷയില്‍ അധിക്ഷേപിക്കുമ്പോള്‍ പ്രധാനമന്ത്രിയോ മറ്റു മുതിര്‍ന്ന പാര്‍ട്ടി നേതാക്കളോ പ്രതികരിച്ചിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+