പതഞ്ജലിയുമായി രാം ദേവ് പാകിസ്താനിലേക്കും അഫ്ഗാനിസ്താനിലേക്കും!!!
ദില്ലി: ബാബാ രാം ദേവിന്റെ പതഞ്ജലി ഇന്ത്യന്‍ വിപണിയെ മറികടന്ന് പാകിസ്താനിലേക്കും അഫ്ഗാനിസ്താനിലേക്കും എത്തുന്നു. നേപാളിലും ബംഗ്ലാദേശിലും പതഞ്ജലിയുടെ ഉത്പനങ്ങള്‍ എത്തി കഴിഞ്ഞെന്നും, മിഡില്‍ ഈസ്റ്റ് രാജ്യങ്ങളിലും സൗദ്യ അറേബ്യയിലും ഉത്പനങ്ങള്‍ വിജയിച്ചു എന്നും രാം ദേവ് പറയുന്നു. അടുത്തതായി ലോക വിപണി കീഴടക്കാനുള്ള നീക്കത്തിലാണ് പതഞ്ജലി ഗ്രൂപ്പ്.
പാവപ്പെട്ട രാജ്യങ്ങളില്‍ മാര്‍ക്കറ്റ് കണ്ടെത്തി അതില്‍ നിന്നും ലഭിക്കുന്ന ലാഭം ആ രാജ്യങ്ങളിലെ തന്നെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാനാണ് ഉദ്ദേശിക്കുന്നത് എന്ന് പറയുന്നു. രാഷ്ട്രീയ പശ്ചാത്തലത്തെ അപേക്ഷിച്ചാണ് പാകിസ്താനിലെയും അഫ്ഗാനിസ്താനിലെയും വിപണി നില്‍ക്കുന്നതെന്നും രാഷ്ട്രീയ സാഹചര്യം അനുയോജ്യമാണെങ്കില്‍ യൂണിറ്റുകള്‍ വിജയം കൈവരിക്കുമെന്നും രാം ദേവ് പറഞ്ഞു.

പതഞ്ജലിയുടെ ഉത്പനങ്ങള്‍ കാനഡയിലേക്കും കയറ്റി അയക്കപ്പെടുന്നുണ്ട്. 90% മുസ്ലീങ്ങള്‍ ജീവിക്കുന്ന അസെര്‍ബൈജാനില്‍ പതഞ്ജലി വന്‍ ലാഭം കൈവരിക്കുന്നുണ്ട്. പതഞ്ജലിയുടെ ഏറ്റവും പുതിയ ഉത്പനമായ ജീന്‍സിന് ആവശ്യക്കാര്‍ ഏറെയാണ് എന്നും പറയുന്നു. പാചകത്തിന് ഉപയോഗിക്കുന്ന എണ്ണ ഈ വര്‍ഷത്തില്‍ കമ്പനി പുറത്തിറക്കും.
നാഗ്പൂരില്‍ 40 ലക്ഷം സ്‌ക്വെയര്‍ ഫീറ്റിലാണ് പതഞ്ജലിയുടെ യൂണിറ്റ് പ്രവര്‍ത്തിക്കുന്നത്. ഹരിദ്വാറിലെ ആദ്യത്തെ യൂണിറ്റിനേക്കാള്‍ ലോകത്തില്‍ ഏറ്റവും വലിയ യൂണീറ്റാണ് നാഗ്പൂരില്‍ പ്രവര്‍ത്തിക്കുന്നത്. ലോക വിപണിയെ കീഴടക്കാന്‍ ഒരുങ്ങുന്ന രാം ദേവിന്റെ ഉത്പനത്തിന് ദിനംപ്രതി മോശം അഭിപ്രായങ്ങളാണ് പുറത്ത് വരുന്നത്. പ്രകൃതിദത്ത ഉത്പനം എന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും മറ്റു ഉത്പനങ്ങളേക്കാള്‍ രാസവസ്തുകള്‍ കൂടതലാണ് പതഞ്ജലിയില്‍ ഉപയോഗിക്കുന്നത് എന്നും പല തവണത്തെ പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. തെളിവുകള്‍ സഹിതം പുറത്ത് വന്നിട്ടും ലോക വിപണി കീഴക്കുക പതഞ്ജലി.












Click it and Unblock the Notifications