• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ചാനല്‍ രംഗം ബിജെപി പിടിച്ചടക്കും...!!! അടുത്തത് എന്‍ഡിടിവി...!!! പിന്നില്‍ രാംദേവ്...!!!

  • By Anamika

ദില്ലി: ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കുക എന്നതാണ് സംഘപരിവാറിന്റെ ആത്യന്തികമായ ലക്ഷ്യം. ഇന്നത്തെ കാലത്ത് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അവരുടെ അജണ്ട നടപ്പാക്കാനുള്ള ഏറ്റവും ശക്തിയുള്ള ഉപകരണമാണ് മാധ്യമങ്ങള്‍. പാര്‍ട്ടിയോട് ചായ്വുള്ള മാധ്യമങ്ങളുടെ ഗീബല്‍സീയന്‍ നുണകള്‍ സംഘപരിവാറിന് നേട്ടങ്ങളേറെ ഉണ്ടാക്കിയിട്ടുമുണ്ട്. രാജ്യത്തെ ശക്തമായ മാധ്യമങ്ങളെ സ്വന്തമാക്കാനുള്ള നീക്കങ്ങളാണ് അണിയറയില്‍ നടക്കുന്നത്.

Read Also: മോഹന്‍ലാല്‍ ഒതുങ്ങും, മമ്മൂട്ടി കളം നിറയും??? മഹാഭാരതത്തെ വെല്ലാന്‍ 'ഇക്ക'യുടെ മാസ്റ്റര്‍ പ്ലാന്‍!!!

Read Also: ഡബ്ബിംഗ് കഴിഞ്ഞതും ഒന്നും പറയാതെ ഇറങ്ങിപ്പോയ മോഹന്‍ലാല്‍, ഷാജികൈലാസിനെ ആശങ്കപ്പെടുത്തിയ പ്രതികരണം !!

കണ്ണിലെ കരട്

കണ്ണിലെ കരട്

ദേശീയ ചാനലുകളില്‍ ശക്തരായ എന്‍ഡിടിവി എന്നും ബിജെപിയുടെ കണ്ണിലെ കരടായിരുന്നു. ഗുജറാത്ത് കലാപം റിപ്പോര്‍ട്ട് ചെയ്തത് മുതലും ബിജെപിക്കെതിരായ നിലപാടുകളിലൂടെയും വേറിട്ട് നിന്ന മാധ്യമം. അതുകൊണ്ടുതന്നെയാണ് അധികാരം കയ്യിലുളളപ്പോള്‍ സംഘപരിവാരം പ്രതികാരം ചെയ്യുന്നതും.

സിബിഐയെ ആയുധമാക്കി

സിബിഐയെ ആയുധമാക്കി

വര്‍ഷങ്ങള്‍ പഴക്കമുള്ള പരാതിയുടെ പേരില്‍ എന്‍ഡിടിവി മേധാവിയും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനുമായ പ്രണോയ് റോയിയുടെ വീട്ടില്‍ സിബിഐ റെയ്ഡ് നടത്തി. ചാനല്‍ നിലവില്‍ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി മുതലെടുത്തും പുതിയ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചും കാര്യങ്ങള്‍ വരുതിയിലാക്കാനാണ് ബിജെപിയുടെ ശ്രമം.

കണ്ണ് വെച്ച് രാംദേവ്

കണ്ണ് വെച്ച് രാംദേവ്

യോഗ ഗുരുവും ബിസ്സിനസ്സുകാരനുമായ ബാബ രാംദേവ് ചാനല്‍ സ്വന്തമാക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. എക്‌സ്‌ചേഞ്ച് ഫോര്‍ മീഡിയ ആണ് ഇത് സംബന്ധിച്ച വാര്‍ത്ത പുറത്ത് വിട്ടിരിക്കുന്നത്.

ചർച്ചകൾ നടക്കുന്നു

ചർച്ചകൾ നടക്കുന്നു

എന്‍ഡിടിവിയുടെ ഓഹരി ഉടമകളുമായി ബാബ രാംദേവ് പ്രാരംഭഘട്ട ചര്‍ച്ചകള്‍ നടത്തിയെന്നാണ് സൂചന. ഓഹരി ഉടമകള്‍ ചാനല്‍ വില്‍ക്കാനാണ് താല്‍പര്യപ്പെടുന്നത് എന്നാണ് വിവരം. നാളുകളായി ചാനല്‍ നഷ്ടത്തിലാണ് ഓടുന്നതെന്നത് രാംദേവിന് ഗുണമാകും.

ചാനൽ നഷ്ടത്തിൽ

ചാനൽ നഷ്ടത്തിൽ

എന്‍ഡിടിവിയുടെ ഓഹരി ഉടമകളുമായി ബാബ രാംദേവ് പ്രാരംഭഘട്ട ചര്‍ച്ചകള്‍ നടത്തിയെന്നാണ് സൂചന. ഓഹരി ഉടമകള്‍ ചാനല്‍ വില്‍ക്കാനാണ് താല്‍പര്യപ്പെടുന്നത് എന്നാണ് വിവരം. നാളുകളായി ചാനല്‍ നഷ്ടത്തിലാണ് ഓടുന്നതെന്നത് രാംദേവിന് ഗുണമാകും.

പിടിച്ച് നിൽക്കാനുള്ള വഴി

പിടിച്ച് നിൽക്കാനുള്ള വഴി

കഴിഞ്ഞ സാമ്പത്തിക വര്‍ഷം ചാനല്‍ 368.32 കോടി രൂപയാണ് വരുമാനമുണ്ടാക്കിയത്. അതിന് തൊട്ടു മുന്‍പുള്ള വര്‍ഷം അത് 396.03 കോടി ആയിരുന്നു. ചാനലിന്റെ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍ നിന്നുള്ള വരുമാനത്തിലാണ് ഇപ്പോള്‍ പിടിച്ച് നില്‍ക്കുന്നത്.

കോടികളുടെ കച്ചവടം

കോടികളുടെ കച്ചവടം

ബിജെപി സര്‍ക്കാര്‍ അധികാരത്തിലേറിയതിന് ശേഷം ബാബാ രാംദേവ് പതഞ്ജലി വഴി കോടികളുടെ ബിസിനസ്സാണ് നടത്തുന്നത്. രാംദേവിന്റെ വരുമാനത്തില്‍ വന്‍ വര്‍ധനവ് വന്നതായി റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. ബ്രോഡ്കാസ്റ്റിംഗ് രംഗത്തേക്ക് വരാനാണ് ഇനി യോഗ ഗുരുവിന്റെ ശ്രമം

മാധ്യമരംഗം പിടിച്ചെടുക്കാൻ

മാധ്യമരംഗം പിടിച്ചെടുക്കാൻ

എതിര്‍ശബ്ദങ്ങള്‍ പുറപ്പെടുവിക്കുന്നവരെ കീഴടക്കുന്നതിനുളള സംഘപരിവാറിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് എന്‍ഡിടിവിയ്ക്ക് എതിരേയുള്ള നീക്കങ്ങള്‍ വിലയിരുത്തപ്പെടുന്നത്. നിലവില്‍ റിപ്പബ്ലിക് ടിവിയും ഏഷ്യാനെറ്റ് ന്യൂസും അടക്കമുളള മാധ്യമങ്ങള്‍ ബിജെപി ചായ്വ് പ്രകടമായി കാട്ടുന്നവരാണ്.

English summary
Baba Ramdev began preliminary talks to buy NDTV
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more