കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറോണില്‍!!! കൊറോണയ്ക്ക് മരുന്നുമായി ബാബ രാംദേവ്... 100 ശതമാനം ഫലപ്രദമെന്ന്!

  • By Desk
Google Oneindia Malayalam News

ഹരിദ്വാര്‍: ലോകമെങ്ങും കൊറോണവൈറസിനെതിരെയുള്ള മരുന്ന് കണ്ടെത്തുന്നതിനുള്ള ശ്രമത്തിലാണ്. പല പ്രതിരോധ മരുന്നുകള്‍ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയെങ്കിലും പലതും ഫലപ്രദമായില്ല. ഇന്ത്യയിലും മരുന്ന് കണ്ടെത്താനുള്ള ഗവേഷണങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്.

അതിനിടെയാണ് ബാബ രാംദേവിന്റെ പതഞ്ജലി ഗ്രൂപ്പ് കൊറോണ വൈറസിനെതിരെ മരുന്ന് അവതരിപ്പിച്ചത്. ഹരിദ്വാറില്‍ പതഞ്ജലി ആസ്ഥാനത്ത് വച്ച് ബാബ രാംദേവ് തന്നെയാണ് മരുന്ന് അവതരിപ്പിച്ചത്.

'കൊറോണില്‍' എന്നാണ് മരുന്നിന്റെ പേര്. 100 ശതമാനം ഫലപ്രദമാണ് മരുന്ന് എന്നാണ് രാംദേവിന്റെ അവകാശവാദം. വിശദാംശങ്ങള്‍...

ആയുര്‍വേദ മരുന്ന്

ആയുര്‍വേദ മരുന്ന്

കൊവിഡ്19 ന് ഉള്ള ആയുര്‍വേദ മരുന്ന് എന്ന രീതിയില്‍ ആണ് 'കൊറോണില്‍' അവതരിപ്പിക്കപ്പെടുന്നത്. കൊവിഡിനെതിരെയുള്ള മരുന്ന് വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് തങ്ങള്‍ എന്ന് ഒരു മാസം മുമ്പ് തന്നെ പതഞ്ജലി സിഇഒ ആചാര്യ ബാലകൃഷ്ണ വ്യക്തമാക്കുകയും ചെയ്തിരുന്നു.

തെളിവുകള്‍

തെളിവുകള്‍

ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് മരുന്ന് വികസിപ്പിച്ചെടുത്തിട്ടുള്ളത് എന്നാണ് പതഞ്ജലിയുടെ അവകാശവാദം. 100 ശതമാനം ഫലപ്രദമാണ് മരുന്ന് എന്നാണ് ബാബ രാംദേവ് അവകാശപ്പെടുന്നത്.

Recommended Video

cmsvideo
ലോകം കോവിഡിന്റെ അപകടകരമായ ഘട്ടത്തില്‍ | Oneindia Malayalam
ഗവേഷണം ഒറ്റയ്ക്കല്ല

ഗവേഷണം ഒറ്റയ്ക്കല്ല

പതഞ്ജലിയുടെ കീഴിലുള്ള പതഞ്ജലി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടും ജയ്പൂരിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസും സംയുക്തമായാണ് മരുന്ന് ഗവേഷണം നടത്തിയത്. പതഞ്ജലിയുടെ കീഴില്‍ ഉള്ള ദിവ്യ ഫാര്‍മസി ആണ് മരുന്ന് ഉത്പാദിപ്പിക്കുന്നത്.

ലോകത്തിന് മുന്നില്‍ അഭിമാനത്തോടെ!

ലോകത്തിന് മുന്നില്‍ അഭിമാനത്തോടെ!

കൊറോണ വൈറസിനെതിരെ ആരെങ്കിലും ഒരു മരുന്ന് കണ്ടെത്താന്‍ ലോകം മുഴുവന്‍ കാത്തിരിക്കുകയായിരുന്നു. ഇന്ന്, ആദ്യമായി കൊറോണ വൈറസിനെതിരെ ആയുര്‍വേദ മരുന്ന് കണ്ടെത്തിയതില്‍ തങ്ങള്‍ അഭിമാനിക്കുന്നു എന്നാണ് മരുന്ന് അവതരിപ്പിച്ചുകൊണ്ട് ബാബ രാംദേവ് പറഞ്ഞത്. മരുന്നിന്റെ പേരും രാംദേവ് തന്നെയാണ് പ്രഖ്യാപിച്ചത്.

100 രോഗികളില്‍

100 രോഗികളില്‍

100 രോഗികളില്‍ ആണ് മരുന്ന് പരീക്ഷിച്ചത് എന്നാണ് ബാബ രാംദേവ് അവകാശപ്പെടുന്നത്. ഇതില്‍ 65 പേരും മൂന്ന് ദിവസത്തിനുള്ള കൊറോണവൈറസ് നെഗറ്റീവ് ആയി എന്നാണ് അവകാശവാദം. 100 ശതമാനം രോഗികളും ഏഴ് ദിവസത്തിനുള്ളില്‍ സുഖം പ്രാപിച്ചു എന്നും രാംദേവ് അവകാശപ്പെടുന്നുണ്ട്.

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി, മരിച്ചത് കൊല്ലം സ്വദേശി; കേരളത്തില്‍ ആകെ മരണം 22 ആയിസംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി, മരിച്ചത് കൊല്ലം സ്വദേശി; കേരളത്തില്‍ ആകെ മരണം 22 ആയി

തിരഞ്ഞെടുപ്പില്‍ അടിമുടി മാറ്റം!! പ്രചാരണം ഓണ്‍ലൈന്‍ വഴി, കൊറോണ രോഗികള്‍ വോട്ട് ചെയ്യുക ഇങ്ങനെതിരഞ്ഞെടുപ്പില്‍ അടിമുടി മാറ്റം!! പ്രചാരണം ഓണ്‍ലൈന്‍ വഴി, കൊറോണ രോഗികള്‍ വോട്ട് ചെയ്യുക ഇങ്ങനെ

ഹജ്ജ് തീത്ഥാടനത്തിന് നിയന്ത്രണം; സൗദിക്ക് പുറത്തുനിന്നുള്ളവർക്ക് അനുമതിയില്ല, പുതിയ വിവരങ്ങൾ ഇങ്ങനെഹജ്ജ് തീത്ഥാടനത്തിന് നിയന്ത്രണം; സൗദിക്ക് പുറത്തുനിന്നുള്ളവർക്ക് അനുമതിയില്ല, പുതിയ വിവരങ്ങൾ ഇങ്ങനെ

English summary
Baba Ramdev unveils Patanjali's Ayurvedic Medicine for Covid19, named Coronil
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X