ബാബ രാംദേവിന്റെ പത്മശ്രീ ആരുണ്ടാക്കിയ കഥയാണ്?
ദില്ലി: എന്ത് ചെയ്തിട്ടാണ് ബാബ രാംദേവിന് പത്മശ്രീ. യോഗ ഗുരു ആയത് കൊണ്ടാണോ. അതോ ബി ജെ പിയെയും ആര് എസ് എസിനെയും പരസ്യമായി പിന്തുണയ്ക്കുന്നത് കൊണ്ടാണോ - പത്മ അവാര്‍ഡുകള്‍ പ്രഖ്യാപിക്കുന്നതിന് തലേന്ന് സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളില്‍ ഉയര്‍ന്ന് കേട്ട ചോദ്യമാണിത്. സോഷ്യല്‍ മീഡിയയിലും മറ്റും കമന്റിട്ടവരെ കുറ്റം പറയാന്‍ പറ്റില്ല. ഓണ്‍ലൈന്‍ പോര്‍ട്ടലുകളും ചാനലുകളും വരെ ഈ അഭ്യൂഹത്തിന് പിന്നിലുണ്ടായിരുന്നു.
മാധ്യമങ്ങളില്‍ നിന്നും പത്മശ്രീ വാര്‍ത്തയറിഞ്ഞ ബാബ രാംദേവ് തനിക്ക് പുരസ്കാരം വേണ്ടെന്ന് കാണിച്ച് ആഭ്യന്തര മന്ത്രാലയത്തിന് കത്തും എഴുതി. എന്നാല്‍ സത്യം എന്താണ്. പത്മശ്രീക്ക് പരിഗണിച്ചവരുടെ കൂട്ടത്തില്‍ ബാബ രാംദേവിന്റെ പേര് ഉണ്ടായിരുന്നില്ല. മാധ്യമങ്ങളിലെ തെറ്റായ വാര്‍ത്ത വായിച്ചാണ് രാംദേവ് കത്തെഴുതിയത്. ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

പത്മ പുരസ്കാരങ്ങളുടെ പട്ടികയിലോ ചര്‍ച്ചകളിലോ ബാബ രാംദേവിന്റെ പേരുണ്ടായിരുന്നില്ല എന്നാണ് മന്ത്രാലയത്തിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഇക്കണോമിക് ടൈംസില്‍ വാര്‍ത്ത വന്നത്. പത്മവിഭൂഷണ്‍ കിട്ടിയ ആളുകളെ മന്ത്രി നേരിട്ടാണ് വിളിച്ച് വിവരം അറിയിച്ചത്. അമിതാഭ് ബച്ചന്, എല്‍ കെ അദ്വാനി, ശ്രീ ശ്രീ രവിശങ്കര്‍ തുടങ്ങിയവരെയെല്ലാം മന്ത്രി വിളിച്ചു.
എന്നാല്‍ ശ്രീ ശ്രീ രവിശങ്കര്‍ പുരസ്കാരം നിഷേധിച്ചു. കുറച്ചുകൂടി അര്‍ഹതയുള്ള മറ്റാര്‍ക്കെങ്കിലും നല്‍കണം എന്ന് പറഞ്ഞാണത്രെ ശ്രീ ശ്രീ രവിശങ്കര്‍ പുരസ്കാരം നിഷേധിച്ചത്. പത്മ പുരസ്കാരം സംബന്ധിച്ച് കേന്ദ്രത്തില്‍നിന്നും അറിയിപ്പൊന്നും കിട്ടിയിരുന്നില്ലെന്ന് ബാബ രാംദേവിന്റെ ശിഷ്യന്മാരും പ്രതികരിച്ചു.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications