കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാബ രാംദേവിന്റെ പത്മശ്രീ ആരുണ്ടാക്കിയ കഥയാണ്?

Google Oneindia Malayalam News

ദില്ലി: എന്ത് ചെയ്തിട്ടാണ് ബാബ രാംദേവിന് പത്മശ്രീ. യോഗ ഗുരു ആയത് കൊണ്ടാണോ. അതോ ബി ജെ പിയെയും ആര്‍ എസ് എസിനെയും പരസ്യമായി പിന്തുണയ്ക്കുന്നത് കൊണ്ടാണോ - പത്മ അവാര്‍ഡുകള്‍ പ്രഖ്യാപിക്കുന്നതിന് തലേന്ന് സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളില്‍ ഉയര്‍ന്ന് കേട്ട ചോദ്യമാണിത്. സോഷ്യല്‍ മീഡിയയിലും മറ്റും കമന്റിട്ടവരെ കുറ്റം പറയാന്‍ പറ്റില്ല. ഓണ്‍ലൈന്‍ പോര്‍ട്ടലുകളും ചാനലുകളും വരെ ഈ അഭ്യൂഹത്തിന് പിന്നിലുണ്ടായിരുന്നു.

മാധ്യമങ്ങളില്‍ നിന്നും പത്മശ്രീ വാര്‍ത്തയറിഞ്ഞ ബാബ രാംദേവ് തനിക്ക് പുരസ്‌കാരം വേണ്ടെന്ന് കാണിച്ച് ആഭ്യന്തര മന്ത്രാലയത്തിന് കത്തും എഴുതി. എന്നാല്‍ സത്യം എന്താണ്. പത്മശ്രീക്ക് പരിഗണിച്ചവരുടെ കൂട്ടത്തില്‍ ബാബ രാംദേവിന്റെ പേര് ഉണ്ടായിരുന്നില്ല. മാധ്യമങ്ങളിലെ തെറ്റായ വാര്‍ത്ത വായിച്ചാണ് രാംദേവ് കത്തെഴുതിയത്. ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

baba-ramdev

പത്മ പുരസ്‌കാരങ്ങളുടെ പട്ടികയിലോ ചര്‍ച്ചകളിലോ ബാബ രാംദേവിന്റെ പേരുണ്ടായിരുന്നില്ല എന്നാണ് മന്ത്രാലയത്തിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഇക്കണോമിക് ടൈംസില്‍ വാര്‍ത്ത വന്നത്. പത്മവിഭൂഷണ്‍ കിട്ടിയ ആളുകളെ മന്ത്രി നേരിട്ടാണ് വിളിച്ച് വിവരം അറിയിച്ചത്. അമിതാഭ് ബച്ചന്‍, എല്‍ കെ അദ്വാനി, ശ്രീ ശ്രീ രവിശങ്കര്‍ തുടങ്ങിയവരെയെല്ലാം മന്ത്രി വിളിച്ചു.

എന്നാല്‍ ശ്രീ ശ്രീ രവിശങ്കര്‍ പുരസ്‌കാരം നിഷേധിച്ചു. കുറച്ചുകൂടി അര്‍ഹതയുള്ള മറ്റാര്‍ക്കെങ്കിലും നല്‍കണം എന്ന് പറഞ്ഞാണത്രെ ശ്രീ ശ്രീ രവിശങ്കര്‍ പുരസ്‌കാരം നിഷേധിച്ചത്. പത്മ പുരസ്‌കാരം സംബന്ധിച്ച് കേന്ദ്രത്തില്‍നിന്നും അറിയിപ്പൊന്നും കിട്ടിയിരുന്നില്ലെന്ന് ബാബ രാംദേവിന്റെ ശിഷ്യന്മാരും പ്രതികരിച്ചു.

English summary
Baba Ramdev wasn't shortlisted for Padma awards: Ministry of Home Affairs clarified.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X