കൊള്ളാലോ ബാബ രാംദേവിന്റെ പതഞ്ജലി; മറ്റ് കമ്പനി പ്രൊഡക്ടുകള്‍ സ്വന്തം പേരിലാക്കിയതിന് പിഴ
ഹരിദ്വാർ അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് ലളിത് നരേൻ മിസ്രയാണ് പിഴ വിധിച്ചത്
ദില്ലി: ബാബാ രാംദേവിന്റെ പതഞ്ജലി ആയുര്‍വേദ കമ്പനിക്ക് പിഴ. പതിനൊന്ന് ലക്ഷം രൂപയാണ് പിഴ ഈടാക്കിയത്. തെറ്റിധരിപ്പിക്കുന്ന പരസ്യം നല്‍കിയതിനാണ് പിഴ. ഉത്തരാഖണ്ഡ് ഹരിധ്വാര്‍ കോടതിയാണ് പിഴ ശിക്ഷവിധിച്ചത്.
ജില്ലാ ഭക്ഷ്യസുരക്ഷാ വിഭാഗം ഉത്പന്നങ്ങള്‍ പരിശോധിച്ച ശേഷം മതിയായ ഗുണമേന്മ ഇല്ലെന്ന് കണ്ട് കേസെടുക്കുകയായിരുന്നു. കടുക് എണ്ണ, ഉപ്പ്, കൈതച്ചക്ക ജാം, കടലമാവ്, തേന്‍ എന്നീ ഉത്പന്നങ്ങളാണ് ഭക്ഷ്യ സുരക്ഷാ വിഭാഗം പരിശോധിച്ചത്.

സ്വന്തം പേരില്‍
മറ്റ് കമ്പനികള്‍ നിര്‍മ്മിച്ച ഉല്‍പന്നങ്ങള്‍ സ്വന്തം ലേബലില്‍ വിറ്റതിനും അതിന്റെ പരസ്യം നല്‍കിയതിനുമാണ് ശിക്ഷ.

ഭക്ഷ്യ സുരക്ഷ നിയമം
ഭക്ഷ്യ സുരക്ഷാ നിയമത്തിലെ 52,53 വകുപ്പുകളും പാക്കേജിങ് ആന്‍ഡ് ലേബലിങ് ആക്ടിലെ വകുപ്പുകള്‍ പ്രകാരമാണ് ശിക്ഷ വിധിച്ചിരിക്കുന്നത്.

ഒരു മാസം
ഒരു മാസത്തിനകം പിഴയടക്കണമെന്ന് പതഞ്ജലി ഗ്രൂപ്പിനോട് കോടതി നിര്‍ദേശിച്ചു.

പരിശോധിച്ചു
കടുക് എണ്ണ, ഉപ്പ്, കൈതച്ചക്ക ജാം, കടലമാവ്, തേന്‍ എന്നീ ഉത്പന്നങ്ങളാണ് ഭക്ഷ്യ സുരക്ഷാ വിഭാഗം പരിശോധിച്ചത്.












Click it and Unblock the Notifications