ബാബ സിദ്ദിഖ് കൊലപാതകം; മുഖ്യപ്രതി പിടിയില്‍, 'ക്വട്ടേഷന്‍ അന്മോല് ബിഷ്ണോയിയുടേത്'
ലഖ്നൗ: എന്‍ സി പി നേതാവ് ബാബ സിദ്ദിഖിനെ വെടിവെച്ച് കൊന്ന മുഖ്യപ്രതി ശിവകുമാര്‍ പിടിയില്‍. ശിവകുമാറിനെ ഉത്തര്‍പ്രദേശിലെ ബഹ്റൈച്ചില്‍ നിന്നാണ് യു പി സ്പെഷ്യല്‍ ടാസ്ക് ഫോഴ്സിന്റെയും മുംബൈ ക്രൈംബ്രാഞ്ചിന്റെയും സംയുക്ത ഓപ്പറേഷനില്‍ പിടികൂടിയത്. ബാബ സിദ്ദിഖിനെ കൊലപ്പെടുത്തിയത് മുതല്‍ ഒളിവിലായിരുന്ന ഇയാള്‍ നേപ്പാളിലേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് പിടിക്കപ്പെട്ടത്.
ശിവകുമാറിന് അഭയം നല്‍കിയതിനും നേപ്പാളിലേക്ക് രക്ഷപ്പെടാന്‍ സഹായിച്ചതിനും മറ്റ് നാല് പേരും അറസ്റ്റിലായിട്ടുണ്ട്. ലോറന്‍സ് ബിഷ്ണോയി സംഘവുമായി ബന്ധമുണ്ടെന്ന് ശിവകുമാര്‍ സമ്മതിച്ചിട്ടുണ്ട് എന്നാണ് വിവരം. ലോറന്‍സ് ബിഷ്ണോയിയുടെ സഹോദരന് അന്മോല് ബിഷ്ണോയിയുടെ നിര്‍ദേശ പ്രകാരമാണ് കൊലപാതകം നടത്തിയതെന്ന് ശിവകുമാര്‍ വെളിപ്പെടുത്തി.

ലോറന്‍സ് ബിഷ്ണോയിയുടെ അടുത്ത സഹായിയെന്ന് കരുതപ്പെടുന്ന ശുഭം ലോങ്കര്‍ വഴിയാണ് അന്മോല് ബിഷ്ണോയിയുമായി താന്‍ പരിചയത്തിലായത് എന്നും ശിവകുമാര്‍ പറഞ്ഞു. പ്രതികളുമായി ആശയവിനിമയം നടത്താന്‍ അന്മോല് ബിഷ്ണോയ് സോഷ്യല്‍ മീഡിയ ആപ്ലിക്കേഷനായ സ്നാപ്ചാറ്റ് ഉപയോഗിച്ചതായി പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. ബാബ സിദ്ദിഖിന്റെ മകന് സീഷാന്‍ സിദ്ദിഖിന്റെ ചിത്രവും ഇയാള്‍ ഷൂട്ടര്‍മാരുമായി പങ്കുവെച്ചിരുന്നു.
ശിവകുമാറിന്റെ അറസ്റ്റോടെ ബാബ സിദ്ദിഖ് വധക്കേസില്‍ ഇതുവരെ 23 പേര് അറസ്റ്റിലായി. ശിവകുമാറിനെ ഒളിവില്‍ കഴിയാന്‍ സഹായിച്ച അനുരാഗ് കശ്യപ്, ഗ്യാന്‍ പ്രകാശ് ത്രിപാഠി, ആകാശ് ശ്രീവാസ്തവ, അഖിലേശേന്ദ്ര പ്രതാപ് സിംഗ് എന്നിവരാണ് ഇന്ന് പിടിയിലായ മറ്റുള്ളവര്‍. ഒക്ടോബര്‍ 12 ന് മുംബൈയിലെ ബാന്ദ്രയില്‍ വെച്ചാണ് 66 കാരനായ ബാബ സിദ്ദിഖ് തോക്കുധാരികളുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്.
മുന്‍ മഹാരാഷ്ട്ര മന്ത്രി കൂടിയായിരുന്നു ബാബ സിദ്ദീഖ്. ബാബ സിദ്ദിഖിന്റെ കൊലപാതകത്തിന് ശേഷം ശിവകുമാര്‍ മധ്യപ്രദേശിലെ ഓംകാരേശ്വറിലേക്ക് രക്ഷപ്പെടുകയായിരുന്നു. 2022-ല്‍ പഞ്ചാബി ഗായകനും രാഷ്ട്രീയപ്രവര്‍ത്തകനുമായ സിദ്ധു മൂസ്വാലയുടെ കൊലപാതകത്തിലും നടന് സല്മാന് ഖാന്റെ വസതിക്ക് നേരെയുണ്ടായ വെടിവയ്പ്പിലും അന്മോല് ബിഷ്ണോയിയുടെ പേര് ഉയര്‍ന്നുവന്നിരുന്നു.
ദേശീയ അന്വേഷണ ഏജന്‍സിയുടെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റില്‍ ഉള്‍പ്പെട്ട ഇയാളെ അറസ്റ്റ് ചെയ്യുന്നവര്‍ക്ക് 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. സല്മാന് ഖാനുമായുള്ള അടുത്ത ബന്ധത്തിന്റെ പേരിലാണ് ബാബ സിദ്ദിഖിനെ അക്രമികള്‍ കൊലപ്പെടുത്തിയത്. 20 വര്‍ഷം മുമ്പ് സല്മാന് ഖാന് കൃഷ്ണമൃഗങ്ങളെ വേട്ടയാടിയതാണ് സംഭവങ്ങളുടെ തുടക്കം. ബിഷ്ണോയ് സമൂഹം പവിത്രമായി കാണുന്നവയാണ് കൃഷ്ണമൃഗങ്ങള്‍.
-
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
ബിജെപി വിജയം 3ൽ ഒതുങ്ങില്ല, പത്തിലധികമെന്ന് സർവ്വേ, ഞെട്ടിക്കുന്ന മുന്നേറ്റമുണ്ടാക്കും, സീ ഫോർ പ്രവചനം ഇങ്ങനെ -
‘കേരള ഇലക്ഷൻ ലീഗി’ൽ എൻഡിഎയുടെ ട്വന്റി 20 മാച്ച് -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ് -
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
തിരുവല്ലയിൽ 'ചെകുത്താൻ' അങ്കത്തിന്! അജു അലക്സിന്റെ പത്രിക സ്വീകരിച്ചു; -
പ്രചാരണത്തിന് ‘ഇന്ദിര ഗ്യാരന്റി’ വരുന്നു, വാഗ്ദാനങ്ങളുമായി കേരളം ചുറ്റും -
ആത്മവിശ്വാസവും പ്രതീക്ഷയും സ്വപ്നവും ഒഴുകി നടക്കുന്ന എറണാകുളം -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
ഉള്ളുരുകിയ പ്രാര്‍ഥനയില്‍ എന്നുമുണ്ടാകും; മുസ്ലിം ലീഗിനോട് കടപ്പെട്ടിരിക്കുന്നു എന്ന് എംകെ മുനീര്‍ -
വോട്ട് പിടിക്കാൻ 40 ലക്ഷം മാത്രം! സ്ഥാനാർത്ഥികളുടെ ചിലവ് നിശ്ചയിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ











Click it and Unblock the Notifications