• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'28 വര്‍ഷം വിഢികളാവുകയായിരുന്നു'; 'ബാബറി മസ്ജിദ് ആത്മഹത്യ ചെയ്തു'; പ്രതികരിച്ച് ചലചിത്ര താരങ്ങള്‍

ദില്ലി: 28 വര്‍ഷങ്ങളായി നമ്മള്‍ വിഢികളാവുകയായിരുന്നുവെന്ന് നടി രജ്ഞിനി. ബാബറ് മസ്ജിദ് കേസ് വിധിയില്‍ പ്രതികരിച്ചായിരുന്നു രജ്ഞിനിയുടെ പ്രതികരണം. ഈ വിധി തന്നെയാണ് പ്രതീക്ഷിരുന്നതെന്നും രജ്ഞിനി പറഞ്ഞു. ബാബാറി മസ്ജിദ് തകര്‍ത്ത സംഭവത്തില്‍ കുറ്റാരോപിതരായ 32 പേരേയും വെറുതെ വിടുന്നതായിരുന്നു ലഖ്‌നൗ പ്രത്യേകം സിബിഐ കോടതിയുടെ വിധി. രജ്ഞിനിയെ കൂടാതെ സിനിമാ രംഗത്തെ നിരവധി പ്രമുഖര്‍ വിധിക്കെതിരെ രംഗത്തെത്തി.

വിധി പ്രതീക്ഷിച്ചിരുന്നു

വിധി പ്രതീക്ഷിച്ചിരുന്നു

'ഈ വിധി പ്രതീക്ഷിച്ചിരുന്നു, കഴിഞ്ഞ 28 വര്‍ഷമായി നമ്മള്‍ വിഢികളാവുകായിരുന്നു. ഇതുകൊണ്ടാണ് ഭാഗ്യ ലക്ഷ്മി ചേച്ചി ശരിയായ തീരുമാനം എടുത്തത്. മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റര്‍ നാഷണല്‍ അവരുടെ ഇന്ത്യയിലെ പ്രവര്‍ത്തനം അവസാനിപ്പിച്ചതില്‍ അത്ഭുതപ്പെടാനൊന്നുമില്ല.' എന്നായിരുന്നു രജ്ഞിനിയുടെ പ്രതികരണം.

ആഷിഖ് അബു

ആഷിഖ് അബു

കഴിഞ്ഞ ദിവസമായിരുന്നു ആംനസ്റ്റി ഇന്റര്‍നാഷണല്‍ ഇന്ത്യയിലെ പ്രവര്‍ത്തനം അവസാനിപ്പിച്ചത്. അനധികൃതമായി വിദേശ പണം സ്വീകരിക്കുന്നുവെന്നാരോപിച്ച് അവരുടെ ബാങ്ക് അക്കൗണ്ടുകള്‍ ന്ദ്രേസര്‍ക്കാര്‍ മരവിപ്പിക്കുകയായിരുന്നു. രജ്ഞിനിയെ കൂടാതെ സംവിധായകന്‍ ആഷിഖ് അബുവും വിധിക്കെതിരെ രംഗത്തെത്തി.വിശ്വസിക്കുവിന്‍ ബാബറി മസ്ജിദ് ആരും തകര്‍ത്തതല്ലായെന്ന് ആഷിഖ് അബു ഫേസ്ബുക്കില്‍ കുറിച്ചു.

സ്വര ഭാസ്‌കറിന്റെ പ്രതികരണം

സ്വര ഭാസ്‌കറിന്റെ പ്രതികരണം

ബാബറി മസ്ജിദ് താനെ വീണു പോയെന്നായിരുന്നു ബോളിവുഡ് നടി സ്വര ഭാസ്‌കറിന്റെ പ്രതികരണം. ട്വിറ്ററിലൂടെയായിരുന്നു സ്വര രംഗത്തെത്തിയത്. ആംനസ്റ്റി ഇന്റര്‍ നാഷണല്‍ ഇന്ത്യയിലെ പ്രവര്‍ത്തനം അവസാനിപ്പിച്ചപ്പോഴും സ്വര രംഗത്തെത്തിയിരുന്നു. മനുഷ്യാവകാശങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്നത് ക്രിമിനല്‍ കുറ്റമായി കാണുകയാണെന്നും ഈ രാജ്യത്തിന്റെ പോക്ക് ഏങ്ങോട്ടാണെന്ന് വസ്തുത ഇനിയും നിഷേധിക്കാനാവുക ആര്‍ക്കാണെ്ന്നും സ്വര ഭാസ്‌കര്‍ ചോദിച്ചു.

ആത്മഹത്യ ചെയ്തു

ആത്മഹത്യ ചെയ്തു

'ഒരു ദിവസം ബാബറി മസ്ജിദ് ആത്മഹത്യ ചെയ്തു. ഗാന്ധിജി ചെയ്തത് പോലെ' എന്നായിരുന്നു എഴുത്തുകാരനും തിരകഥാകൃത്തുമായ ഉണ്ണി ആറിന്റെ പ്രതികരണം. ബാബറി മസ്ജിദിന്റെ മുകളില്‍ കര്‍ സേവകര്‍ നില്‍ക്കുന്ന ചിത്രവും ഉണ്ണിആര്‍ പങ്കുവെച്ചു. ഇന്‍സ്റ്റ ഗ്രാമിലൂടെയായിരുന്നു ഉണ്ണി ആറിന്റെ പ്രതികരണം.

cmsvideo
  Ayodhya case: A brief history | Oneindia Malayalam
  തെളിവില്ലെന്ന് കണ്ടെത്തി

  തെളിവില്ലെന്ന് കണ്ടെത്തി

  മസ്ജിദിന് തകര്‍ത്തതിന് ആസൂത്രണം നടന്നുവെന്നതിന് തെളിവില്ലെന്ന് കണ്ടെത്തിയായിരുന്നു കോടതി എല്ലാ പ്രതികളേയും വെറുതെ വിട്ടത്. മുരളീ മനോഹര്‍ ജോഷി, എല്‍കെ അധ്വാനി, കല്യാണ്‍ സിംഗ്, ഉമാ ഭാരതി അടക്കം 32 പേരെയാണ് കോടതി കേസില്‍ വെറുതെ വിട്ടത്. അദ്വാനിയും ജോഷിയും ഉള്‍പ്പെടെയുള്ള എല്ലാവരും ജനകൂട്ടത്തെ തടയാനാണ് ശ്രമിച്ചതെന്നും അ്‌ദ്ദേഹം പറഞ്ഞു.

  ബാബറി മസ്ജിദ് കേസ്; സിബിഐ കോടതിയുടെ അഞ്ച് പ്രധാന കണ്ടെത്തലുകള്‍ ഇവയാണ്

  ബാബറി മസ്ജിദ്: 28 വർഷമായി കാത്തിരുന്ന വിധി, സ്വാഗതം ചെയ്യുന്നതായി സഞ്ജയ് റാവത്ത്!!

  ബാബറി വിധി: അദ്വാനിയുടെ വീട്ടിലെത്തി രവിശങ്കർ പ്രസാദ്, അന്വേഷണ സംഘം പരാജയപ്പെട്ടെന്ന് അഭിഭാഷകൻ

  English summary
  Babari Masjid Verdict: Old Malayalam Actress Ranjini And Aashiq Abu Responded
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X