കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഏഴ് സ്ഥാനാര്‍ത്ഥികളേയും പിന്‍വലിച്ച് അംബേദ്കറുടെ കൊച്ചുമകന്‍ കോണ്‍ഗ്രസില്‍!! 1000 പേരും,

  • By
Google Oneindia Malayalam News

ലോക്സഭ തിരഞ്ഞെടുപ്പില്‍ ഇത്തവണ ദില്ലിയില്‍ കാര്യങ്ങള്‍ നിര്‍ണായകമാണ്. ഇവിടെ കോണ്‍ഗ്രസ് എന്‍സിപി സഖ്യം ഒരുമിച്ചാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്.ആംആദ്മിയുമായി സഖ്യം ഉണ്ടാകുമെന്ന തരത്തില്‍ അവസാന നിമിഷം വരെ ചര്‍ച്ചകള്‍ പുരോഗമിച്ചിരുന്നെങ്കിലും സീറ്റ് വിഭജനം കീറാമുട്ടിയായതോടെ നീക്കം ഉപേക്ഷിച്ചു.

<strong>'മുസീബത്തിന്‍റെ നായ മൂത്താപ്പാനേം കടിച്ചു' കടുത്ത പരിഹാസവുമായി അഡ്വ ജയശങ്കര്‍</strong>'മുസീബത്തിന്‍റെ നായ മൂത്താപ്പാനേം കടിച്ചു' കടുത്ത പരിഹാസവുമായി അഡ്വ ജയശങ്കര്‍

ആംആദ്മി സഖ്യമില്ലേങ്കിലും അവസാന നിമിഷം വലിയ ബൂസ്റ്റാണ് ദില്ലി കോണ്‍ഗ്രസിന് ഉണ്ടായിരിക്കുന്നത്. റിപബ്ലിക്ക് സേന പ്രസിഡന്‍റും അംബേദ്കറിന്‍റെ പേരക്കുട്ടിയുമായ ആനന്ദ് രാജാണ് അനുയായികള്‍ക്കൊപ്പം കോണ്‍ഗ്രസില്‍ ചേര്‍ന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ

കര്‍ണാടകത്തില്‍ 28 ല്‍ 20 സീറ്റും കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം നേടും! പുതിയ സര്‍വ്വേകര്‍ണാടകത്തില്‍ 28 ല്‍ 20 സീറ്റും കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം നേടും! പുതിയ സര്‍വ്വേ

 കനത്ത പോര്

കനത്ത പോര്

ദില്ലിയില്‍ ഇത്തവണ കനത്ത പോരാണ് നടക്കുന്നത്. കോണ്‍ഗ്രസും ആംആദ്മിയും ബിജെപിയും തങ്ങളുടെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് കഴിഞ്ഞു. ആംആദ്മി സഖ്യമില്ലാതായതോടെ 2014 ആവര്‍ത്തിക്കാമെന്ന പ്രതീക്ഷയിലാണ് ബിജെപി.

 റിപബ്ലിക് സേന

റിപബ്ലിക് സേന

അതിനിടയിലാണ് കോണ്‍ഗ്രസിന് ബൂസ്റ്റായി റിപബ്ലിക്കന്‍ സേനയുടെ നീക്കം. റിപബ്ലിക് സേന പ്രസിഡന്‍റ് ആനന്ദ് രാജും 1000 ത്തോളം വരുന്ന അനുയായികളുമാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ശനിയാഴ്ചയായിരുന്നു നേതാക്കള്‍ കൂട്ടത്തോടെ കോണ്‍ഗ്രസില്‍ അംഗത്വമെടുത്തത്.

 ഷീലാ ദീക്ഷിത്

ഷീലാ ദീക്ഷിത്

ദില്ലി മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷയുമായ ഷീലാ ദീക്ഷിതിന്‍റെ സാന്നിധ്യത്തിലായിരുന്നു കോണ്‍ഗ്രസ് പ്രവേശം. കോണ്‍ഗ്രസില്‍ ചേര്‍ന്ന പിന്നാലെ പാര്‍ട്ടിയുടെ ഏഴ് ലോക്സഭാ സ്ഥാനാര്‍ത്ഥികളേയും ആനന്ദ് രാജ് അംബേദ്കര്‍ പിന്‍വലിച്ചു.

 കോണ്‍ഗ്രസിന് മാത്രം

കോണ്‍ഗ്രസിന് മാത്രം

ബാബാ സാഹേബ് അംബേദ്കറിന്‍റെ സ്വപ്നങ്ങള്‍ കോണ്‍ഗ്രസിന് മാത്രമേ സഫലമാക്കാന്‍ സാധിക്കൂവെന്ന് ആനന്ദ് രാജ് പറഞ്ഞു. ദില്ലിയിലെ മുഴുവന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടേയും വിജയത്തിനായി റിപബ്ലിക് സേന പ്രവര്‍ത്തിക്കുമെന്നും ആനന്ദ് വ്യക്തമാക്കി.

രണ്ട് പേര്‍

രണ്ട് പേര്‍

ആനന്ദിന് പുറമെ ബിജെപിയില്‍ നിന്നുള്ള രണ്ട് പ്രമുഖ നേതാക്കളും കോണ്‍ഗ്രസില്‍ ചേര്‍ന്നു. മുന്‍ ഗോണ്ഡാ എംഎല്‍എയായ ബിടി ശര്‍മ്മയും ദില്ലി പ്രദേശ് പൂര്‍വാഞ്ചല്‍ ഗണ പരിഷദ് പ്രസിഡന്‍റ് നിര്‍മ്മല്‍ പതകുമാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്.

 അംഗത്വമെടുത്തു

അംഗത്വമെടുത്തു

ഇരുവര്‍ക്കുമൊപ്പം നിരവധി അണികളും കോണ്‍ഗ്രസില്‍ അംഗത്വമെടുത്തു. ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്‍പ് മറ്റ് പാര്‍ട്ടികളില്‍ നിന്നുള്ള നേതാക്കളുടെ ഒഴുക്ക് പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്ന് ഷീലാ ദീക്ഷിത് പ്രതികരിച്ചു.

 പ്രതികരണം

പ്രതികരണം

പുതുതായി അംഗത്വമെടുത്ത നേതാക്കള്‍ എല്ലാവരും തന്നെ കോണ്‍ഗ്രസിന്‍റെ ഉന്നമനത്തിനായി അകമഴിഞ്ഞ് പ്രവര്‍ത്തിക്കുന്നുണ്ടെന്നത് സന്തോഷം നല്‍കുന്ന കാര്യമാണ്, രാജ്യത്തിന്‍റെ വികസനമെന്ന രാഹുല്‍ ഗാന്ധിയുടെ ലക്ഷ്യത്തിലേക്ക് ഒരുമിച്ച് മുന്നേറാന്‍ ഇത് സഹായകരമാകുമെന്നും ഷീലാ ദീക്ഷിത് പറഞ്ഞു.

 14 എംഎല്‍എമാര്‍

14 എംഎല്‍എമാര്‍

അതിനിടെ ബിജെപിയുടെ പ്രതീക്ഷകള്‍ക്ക് ആക്കം കൂട്ടി 14 ആംആദ്മി എംഎല്‍എമാര്‍ ബിജെപിയിലേക്ക് എത്തുമെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. 14 പേര്‍ തങ്ങളുമായി ബന്ധപ്പെട്ടിട്ടുണ്ട്. അവര്‍ ഉടന്‍ ബിജെപിയിലേക്കെത്തുമെന്നായിരുന്നു മുതിര്‍ന്ന ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായി വിജയ് ഗോയല്‍ പറഞ്ഞത്.

 കുതിരക്കച്ചവടം

കുതിരക്കച്ചവടം

അതേസമയം പരാജയ ഭീതിയില്‍ ബിജെപി കുതിരക്കച്ചവടം നടത്തുകയാണെന്നായിരുന്നു ആംആദ്മിയുടെ പ്രതികരണം. വികസന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഇല്ലാത്തതിനാല്‍ നേതാക്കളെ ബിജെപി വിലയ്ക്ക് വാങ്ങുകയാണ്,10 കോടിയാണ് ആംആദ്മി എംഎല്‍എമാര്‍ക്ക് ബിജെപി ഓഫര്‍ ചെയ്തിരിക്കുന്നതെന്നും ബിജെപി കുറ്റപ്പെടുത്തി.

 പ്രതീക്ഷയോടെ

പ്രതീക്ഷയോടെ

2009 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റിലും കോണ്‍ഗ്രസ് ജയിച്ചെങ്കിലും 2014 ല്‍ കോണ്‍ഗ്രസിന് അടിതെറ്റി. ആകെയുള്ള ഏഴ് സീറ്റും ബിജെപി കീഴടക്കുകയായിരുന്നു. ആംആദ്മി സഖ്യമില്ലേങ്കിലും സംസ്ഥാനത്തെ പുതിയ നീക്കങ്ങള്‍ കോണ്‍ഗ്രസിന് സഹായകമാകുമെന്നാണ് വിലയിരുത്തല്‍.

English summary
Babasaheb Ambedkar's Grandson Anand Raj Ambedkar Joins Congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X