അവിഹിത ഗര്‍ഭത്തിലുണ്ടാകുന്ന കുട്ടികളെ വില്‍ക്കും,സൂക്ഷിക്കുന്നത് കാര്‍ഡ്‌ബോര്ഡ് പെട്ടിയില്‍...
കൊല്‍ക്കത്തിയിലെ സ്വകാര്യ നഴ്സിംഗ് ഹോം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സംഘമാണ് പിടിയിലായത്.
കൊല്‍ക്കത്ത: അവിഹിത ഗര്‍ഭത്തിലുണ്ടാകുന്ന കുട്ടികളെയടക്കം കടത്തികൊണ്ടു പോയി വില്‍ക്കുന്ന സംഘത്തെ കൊല്‍ക്കത്തയില്‍ നിന്ന് പിടികൂടി. കൊല്‍ക്കത്തയിലെ സ്വകാര്യ നഴ്സിംഗ് ഹോം ഉടമയും ഒരു സ്ത്രീയും ഉള്‍പ്പെടുന്ന എട്ട് പേരടങ്ങുന്ന സംഘമാണ് പോലീസ് പിടിയിലായത്. ഇവരുടെ പക്കല്‍ നിന്ന് കാര്‍ഡ്‌ബോര്‍ഡ് പെട്ടിയില്‍ സൂക്ഷിച്ച നിലയില്‍ മൂന്നു നവജാത ശിശുക്കളെയും കണ്ടെടുത്തു.
സ്വകാര്യ നഴ്‌സിംഗ് ഹോമിലെത്തുന്ന അവിവാഹിതരായ ഗര്‍ഭിണികള്‍ പ്രസവിക്കുന്ന കുട്ടികളെയാണ് ഇവര്‍ പ്രധാനമായും തട്ടിയെടുക്കുന്നത്. ഗര്‍ഭച്ഛിദ്രത്തിന് വരുന്നവര്‍ക്ക് പണം നല്‍കി നിര്‍ബന്ധിച്ച് പ്രസവം നടത്തുകയും ശേഷം നവജാത ശിശുക്കളെ വില്‍ക്കുകയും ചെയ്യും. ആണ്‍കുട്ടിയാണെങ്കില്‍ മൂന്നു ലക്ഷം രൂപയും പെണ്‍കുട്ടിയാണെങ്കില്‍ ഒരു ലക്ഷം രൂപയും നല്‍കും.

നഴ്‌സിംഗ് ഹോമിലെ മരുന്ന് സൂക്ഷിക്കുന്ന മുറിയില്‍ നിന്നാണ് മൂന്നു നവജാത ശിശുക്കളെ കാര്‍ഡ്‌ബോര്‍ഡ് പെട്ടിയില്‍ നിന്ന് കണ്ടെടുത്തത്. വര്‍ഷങ്ങളായി നഴ്‌സിംഗ് ഹോം കേന്ദ്രീകരിച്ച് സംഘം കുട്ടികളെ വില്‍പ്പന നടത്താന്‍ തുടങ്ങിയിട്ട്. നഴ്‌സിംഗ് ഉടമയടക്കമുള്ള വന്‍ റാക്കറ്റാണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നത്.
ഇതുവരെ 25 ഓളം നവജാത ശിശുക്കളെ വില്‍പ്പന നടത്തിയതായാണ് പോലീസിനോട് സംഘം വെളിപ്പെടുത്തിയത്. പ്രസവിക്കുന്ന കുട്ടികളെ അന്നുതന്നെ അടുത്ത നഗരമായ ബാസിര്‍ഹാത്തില്‍ എത്തിച്ചാണ് വില്‍പ്പന നടത്തുന്നത്. സമീപത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്നും കുട്ടികളെ കടത്തിയതായും സംശയമുണ്ട്. പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇവരെ പിടികൂടിയത്.












Click it and Unblock the Notifications