കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാബറി പള്ളി തകര്‍ത്തപ്പോള്‍ ഹിന്ദു ഐക്യം പുറത്തുവന്നു: യോഗി ആദിത്യനാഥ്

  • By Soorya Chandran
Google Oneindia Malayalam News

ലഖ്‌നൗ: ബിജെപിയെ പ്രതിസന്ധിയിലാക്കി ലോക്‌സഭാംഗം യോഗി ആദിത്യനാഥ് വീണ്ടും രംഗത്ത്. ബാബറി പള്ളി തകര്‍ത്ത സംഭവം ഹിന്ദു ഐക്യത്തെ പുറത്ത് കൊണ്ടുവന്നു എന്നാണ് ആദിത്യനാഥ് ഇപ്പോള്‍ പറഞ്ഞിരിക്കുന്നത്.

ലഖ്‌നൗവില്‍ ധരം ജാഗരണ്‍ മഞ്ച് സംഘടിപ്പിച്ച സന്ത് സമാഗം എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്രിസ്ത്യാനികളേയും മുസ്ലീങ്ങളേയും ഹിന്ദുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യിക്കുന്ന ഖര്‍ വാപസി പരിപാടി തുടരണം എന്നും ആദിത്യനാഥ് പറഞ്ഞു.

Yogi Adityanath

ഹിന്ദുക്കളെ മതം മാറ്റിയപ്പോള്‍ നിശബ്ദതപാലിച്ചവരാണ് ഇപ്പോള്‍ അവര്‍ തിരിച്ച് ഹിന്ദുമതത്തിലേക്കെത്തുമ്പോള്‍ പ്രശ്‌നമുണ്ടാക്കുന്നതെന്ന് ആദിത്യനാഥ് പറയുന്നു. പാര്‍ലമെന്റിന്റെ ഇരുസഭകളിലും പ്രതിപക്ഷം ഉയര്‍ത്തിയ പ്രതിഷേധത്തെ പരാമര്‍ശത്തെ ഉദ്ദേശിച്ചായിരുന്നു ഈ വിമര്‍ശനം.

ഡിസംബര്‍ 25 ന് അലിഗഢില്‍ നടത്തുമെന്ന് പറയുന്ന ഖര്‍ വാപസി പരിപാടിയില്‍ പങ്കെടുക്കുമെന്ന് ആദിത്യനാഥ് നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ട്. നാലായിരം ക്രിസ്ത്യാനികളേയും ആയിരം മുസ്ലീങ്ങളേയും ഹിന്ദുമതത്തിലേക്ക് തിരിച്ചുകൊണ്ടുവരും എന്നാണ് ധരം ജാഗരണ്‍ സമന്വയ് വിഭാഗ് പറയുന്നത്. ഈ പരിപാടിക്ക് ഇതുവരെ പോലീസ് അനുമതി നല്‍കിയിട്ടില്ല.

ഖര്‍ വാപസി പരിപാടിക്ക് കേന്ദ്ര സര്‍ക്കാര്‍ തടസ്സം നില്‍ക്കരുതെന്നും യോഗി ആദിത്യനാഥ് ആവശ്യപ്പെട്ടു. ഹിന്ദുക്കള്‍ ഒത്തൊരുമയോടെ നില്‍ക്കേണ്ട കാലമാണിതെന്നും അദ്ദേഹം പറഞ്ഞു.

English summary
Babri demolition was show of Hindu unity, don’t stop ghar wapsi: Adityanath to Govt
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X