കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാബറി മസ്‌ജിദ് കേസ്: എൽകെ അധ്വാനിയും മുരളി മനോഹർ ജോഷിയും കോടതിയിൽ ഹാജരാവില്ല, ഇളവ് ആവശ്യപ്പെട്ടു!!

Google Oneindia Malayalam News

ദില്ലി: ബാബ്രി മസ്ജിദ് കേസ് സുപ്രീംകോടതി ഉത്തർപ്രദേശ് കോടതി ഉത്തരവ് പുറപ്പെടുവിക്കുമ്പോൾ ബിജെപി നേതാക്കളായ എൽകെ അധ്വാനിയും മുരളി മനോഹർ ജോഷിയും ഹാജരാകില്ല. 16ാം നൂറ്റാണ്ടിൽ നിർമിച്ച മുസ്ലിം പള്ളി തകർത്ത കേസിൽ 28 വർഷത്തിന് ശേഷമാണ് വാദം കേൾക്കുന്നത്. ലഖ്നൊവിലെ പ്രത്യേക സിബിഐ കോടതിയാണ് വിധി പ്രസ്താവിക്കുന്നത്. ബിജെപി നേതാക്കളായ ഉമ ഭാരതി, എൽകെ അധ്വാനി, കല്യാൺ സിംഗ് എന്നിവൾക്കെതിരെ ക്രിമിനൽ ഗൂഢാലോചന, ശത്രുത പ്രചരിപ്പിക്കൽ എന്നീ കുറ്റങ്ങളാണ് ആരോപിക്കപ്പെട്ടിട്ടുള്ളത്.

കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അന്തരിച്ചു; ഗള്‍ഫിലെ കാരണവര്‍, മധ്യസ്ഥന്‍... ഇനിയില്ലകുവൈത്ത് അമീര്‍ ശൈഖ് സബാഹ് അന്തരിച്ചു; ഗള്‍ഫിലെ കാരണവര്‍, മധ്യസ്ഥന്‍... ഇനിയില്ല

വിധിപ്രസ്താവം നടത്തുമ്പോൾ എല്ലാ പ്രതികളും ഹാജരാവണമെന്ന് കോടതി നിർദേശിച്ചിരുന്നുവെങ്കിലും കൊറോണ വൈറസ് വ്യാപനം മൂലം കേസിലെ എല്ലാ പ്രതികളും കോടതിയിൽ ഹാജരാവുകയില്ല. 92 കാരനായ എൽകെ അധ്വാനിയും 86 കാരനായ മുരളി മനോഹർ ജോഷിയുമാണ് ഇളവ് ആവശ്യപ്പെട്ടിട്ടുള്ളത്. കൊറോണ വൈറസ് സ്ഥിരീകരിച്ചതോടെ ഉമാഭാരതി ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞുവരികയാണ്. കല്യാൺ സിംഗ് കൊവിഡിൽ നിന്ന് രോഗമുക്തി നേടിവരികയാണ്. രാമക്ഷേത്രം ട്രസ്റ്റിന്റെ തലവനായ മഹന്ത് നൃത്യ ഹോപാൽ ദാസിനെയും കേസിൽ പ്രതി ചേർത്തിട്ടുണ്ട്.

 advani-joshi-15

ബിജെപി നേതാക്കളും ആയിരക്കണക്കിന് വരുന്ന കർസേവകരുമാണോ ബാബറി മസ്ജിദ് തകർത്തതെന്നത് സംബന്ധിച്ച് കോടതി വിധി പുറപ്പെടുവിക്കും. രാമന്റെ ജന്മസ്ഥലമായ അയോധ്യയിലെ ക്ഷേത്രത്തിനന്റെ അവശിഷ്ടങ്ങൾക്ക് മുകളിലാണ് മുസ്ലിം പള്ളി നിർമിച്ചതെന്നാണ് പറയപ്പെടുന്നത്. തന്നെ പ്രതി ചേർത്തിട്ടുണ്ടെങ്കിലും ജാമ്യാപേക്ഷ സമർപ്പിക്കില്ലെന്ന് ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡയ്ക്ക് അയച്ച കത്തിൽ ഉമാഭാരതി വ്യക്തമാക്കിയിരുന്നു. വിധി എന്തായാലും തന്നെ ബാധിക്കില്ലെന്നാണ് ഉമാ ഭാരതി വ്യക്തമാക്കിയത്. എന്നെ തൂക്കുമരത്തിലേക്ക് അയച്ചാൽ ഞാൻ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു. ഞാൻ ജനിച്ച സ്ഥലം സന്തുഷ്ടമായിരിക്കുമെന്നും ഉമാഭാരതിയെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.

മൂന്ന് ദശാബ്ദത്തിലേറെ പഴക്കമുള്ള കേസിൽ നിരവധി വഴിത്തിരിവുകളാണ് ഉണ്ടായിട്ടുള്ളത്. മുതിർന്ന ബിജെപി നേതാക്കൾക്കെതിരെ സിബിഐ നേരത്തെ ഗൂഢാലോചനാക്കുറ്റം ചുമത്തിയെങ്കിലും പിന്നീട് അത് ഉപേക്ഷിക്കുകയായിരുന്നു. 2917ലാണ് കേസിൽ ദിവസേന വാദം കേൾക്കണമെന്നാണ് സിബിഐ പ്രത്യേക ജഡ്ജി എസ്കെ യാദവ് സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടത്. 2019 ഓടെ തന്നെ കേസിന്റെ പുറപ്പെടുവിക്കാനാണ് നീക്കമെങ്കിലും ഇത് പിന്നെയും വൈകുകയായിരുന്നു.

English summary
Babri Masjid case: BJP leaders LK Advani, MM Joshi Won't Be In Court for wednessday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X