കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാബറി മസ്ജിദ് കേസ്: വിധി സുപ്രീം കോടതി വിധിയ്ക്ക് എതിരെന്ന് കോൺഗ്രസ്, അപ്പീൽ നൽകാൻ ആഹ്വാനം!!

Google Oneindia Malayalam News

ദില്ലി: ബാബറി മസ്ജിദ് കേസിലെ വിധിയിൽ പ്രതികരണവുമായി കോൺഗ്രസ്. ഇന്ത്യൻ ഭരണഘടനയിൽ വിശ്വസിക്കുന്ന ഓരോ പൌരനും ബാബറി മസ്ജിദ് കേസിലെ വിധിയിൽ അപ്പീൽ നൽകാൻ സംസ്ഥാന സംസ്ഥാന സർക്കാരുകളോട് അഭ്യർത്ഥിക്കണമെന്ന ആവശ്യമാണ് കോൺഗ്രസ് ഇപ്പോൾ മുന്നോട്ടുവെച്ചിട്ടുള്ളത്. ലഖ്നൊവിലെ പ്രത്യേക സിബിഐ കോടതിയുടെ വിധി 2019ലെ സുപ്രീംകോടതി വിധിക്കെതിരാണ്. ബാബറി മസ്ജിദ് തകർക്കപ്പെട്ടത് നിയമവിരുദ്ധവും നിയമലംഘനത്തിന്റെ അങ്ങേയറ്റവുമാണെന്നുമായിരുന്നു സുപ്രീം കോടതി നിരീക്ഷണം. എന്നാൽ ഇപ്പോൾ കേസിളെ 32 പ്രതികളെയും വെറുതെ വിട്ടിരിക്കുന്നു. ഇത് സുപ്രീംകോടതി വിധിയ്ക്ക് വിരുദ്ധമാണെന്നും കോൺഗ്രസ് കോൺഗ്രസ് ചൂണ്ടിക്കാണിക്കുന്നു.

സുബ്ഹാനി ഹാജ എന്ന നിഗൂഢ മനുഷ്യന്‍; കേരളത്തില്‍ നിന്ന് ഐസിസ് ഭീകരഗ്രൂപ്പുകളിലേക്കുള്ള അസാധാരണ യാത്രസുബ്ഹാനി ഹാജ എന്ന നിഗൂഢ മനുഷ്യന്‍; കേരളത്തില്‍ നിന്ന് ഐസിസ് ഭീകരഗ്രൂപ്പുകളിലേക്കുള്ള അസാധാരണ യാത്ര

രാജ്യത്തിന്റെ മതനിരപേക്ഷതയും സാഹോദര്യവും എന്തുവിലകൊടുത്തും തകർക്കാനുള്ള ബിജെപിയുടെ ഗൂഢാലോചനയ്ക്ക് സാക്ഷ്യം വഹിച്ചുവെച്ചും ഇതിൽ ഉത്തർപ്രദേശ് സർക്കാരിനും ഇതിൽ പങ്കുണ്ടായിരുന്നു. ഇക്കാര്യം വിശദമായി പരിശോധിച്ച ശേഷമാണ് സുപ്രീംകോടതി ഇത്തരം നിരീക്ഷണം നടത്തിയെതെന്നും കോൺഗ്രസ് ചൂണ്ടിക്കാണിക്കുന്നു.

randeep-surjewala-15

അതുകൊണ്ട് തന്നെ രാജ്യത്തിന്റെ മതനിരപേക്ഷയുടേയും സാഹോദര്യത്തിന്റെയും ഊർജ്ജം ഉൾക്കൊള്ളുന്നതും ഭരണഘടനയിൽ വിശ്വസിക്കുന്നതുമായ എല്ലാ ഇന്ത്യക്കാരും അപ്പീൽ നൽകുന്നതിനായി കേന്ദ്ര- സംസ്ഥാന സർക്കാരുകളോട് അഭ്യർത്ഥിക്കണമെന്നും കോൺഗ്രസ് പ്രസ്താവനയിൽ പറയുന്നു. മുൻവിധികളില്ലാതെ അപ്പീൽ സമർപ്പിക്കാൻ കേന്ദ്രസർക്കാരിനോടും യുപി സർക്കാരിനോടും കോൺഗ്രസ് പ്രസ്താവനയിൽ ആവശ്യപ്പെടുന്നുണ്ട്. 2019 നവംബർ 9ന് അഞ്ചംഗ ജഡ്ജിമാരുടെ ബെംഞ്ചാണ് ബാബറി മസ്ജിദ് കേസിൽ വിധി പറയുന്നത്. നിയമവിരുദ്ധവും നിയമലംഘനത്തിന്റെ അങ്ങേയറ്റവുമാണെന്നുമായിരുന്നു സുപ്രീം കോടതി നിരീക്ഷണം.

'28 വര്‍ഷം വിഢികളാവുകയായിരുന്നു'; 'ബാബറി മസ്ജിദ് ആത്മഹത്യ ചെയ്തു'; പ്രതികരിച്ച് ചലചിത്ര താരങ്ങള്‍ '28 വര്‍ഷം വിഢികളാവുകയായിരുന്നു'; 'ബാബറി മസ്ജിദ് ആത്മഹത്യ ചെയ്തു'; പ്രതികരിച്ച് ചലചിത്ര താരങ്ങള്‍

English summary
Babri Masjid case: Congress says Verdict counter to Supreme court judgment
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X