ബാബറി മസ്ജിദ് കേസ്: കേസ് തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയം, സിബിഐ വാദങ്ങൾ കോടതി തള്ളി
ലക്നൗ: അയോധ്യയിലെ ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ സുപ്രധാന വിധിയാണ് ഇന്ന് ല്നൗവിലെ പ്രത്യേക സിബിഐ കോടതി പുറപ്പെടുവിച്ചിരിക്കുന്നത്. ബാബറി മസ്ജിദ് മുന്‍കൂട്ടി ആസൂത്രണം ചെയ്ത് തകര്‍ത്തതല്ലെന്ന് പറഞ്ഞ കോടതി എല്ലാ പ്രതികളെയും വെറുതെ വിടുകയാണുണ്ടായിരുന്നത്. പ്രതികള്‍ പള്ളി പൊളിച്ചത് ആസൂത്രണത്തോടെയാണെന്ന് തെളിയിക്കാന്‍ സിബിഐക്ക് കഴിഞ്ഞില്ലെന്നാണ് കോടതി പറഞ്ഞത്.

കേസ് തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന് പരാജയപ്പെട്ടെന്ന് കോടതി വിമര്‍ശിച്ചു. കേസുമായി ബന്ധപ്പെട്ട് സിബിഐ മുന്നോട്ടുവച്ച എല്ലാ വാദങ്ങളും തള്ളിയാണ് കോടതിയുടെ നിര്‍ണായക വിധി പുറപ്പെടുവിച്ചിരിക്കുന്നത്. പ്രതികള്‍ പള്ളി പൊളിക്കാന്‍ ഗൂഢാലോടന നടത്തിയെന്ന് തെളിയിക്കാന്‍ സിബിഐക്ക് കഴിഞ്ഞിട്ടില്ല. 2000 പേജുള്ള വിധിയാണ് ജഡ്ജി എസ് യാദവ് പ്രസ്താവിക്കുന്നത്.
വിധി പ്രസ്താവത്തിനിടെ കോടതി ചൂണ്ടിക്കാണിച്ച പ്രധാന കാര്യങ്ങള്‍ ഇങ്ങനെ, ബാബറി മസ്ജിദ് പൊളിക്കുന്നതിന് മൂമ്പ് ആസൂത്രണം നടന്നതിന് തെളിവില്ല. അന്ന് അവിടെയുണ്ടായിരുന്ന ആള്‍ക്കൂട്ടത്തെ തടയാനാണ് അവിടെ ഉണ്ടായിരുന്ന നേതാക്കള്‍ ശ്രമിച്ചത്. അവിടെ നിരവധി പേരുണ്ടായിരുന്നു. അവരില്‍ ആരെങ്കിലുമാകാം കുറ്റക്കാരന്നെ് കോടതി വ്യക്തമാക്കി. പ്രതികള്‍ക്കെതിരെ ശക്തമായ തെളിവ് ഹാജരാക്കാന്‍ അന്വേഷണ സംഘത്തിന് സാധിച്ചില്ലെന്നും കോടതി വ്യക്തമാക്കി.
Recommended Video
26 പ്രതികള്‍ കോടതിയില്‍ ഹാജരായി. അദ്വാനിയും ജോഷിയും ഉമാഭാരതിയും കല്യാണ്‍ സിങും വീഡിയോ കോണ്‍ഫറന്‍സ് വഴി ഹാജരായി. രണ്ടു പേര് എത്തിയില്ല. ലഖ്നൗവിലെ പഴയ ഹൈക്കോടതി മന്ദിരമാണ് പ്രത്യേക കോടതിയാക്കി മാറ്റിയിരുന്നത്. കര്‍ശന സുരക്ഷയിലായിരുന്നു വിധി പ്രസ്താവം. മാധ്യമപ്രവര്‍ത്തകര്‍ക്ക് പോലും കോടതി മുറിയിലേക്ക് പ്രവേശനം ഉണ്ടായിരുന്നില്ല.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications