കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാബറി മസ്ജിദ് കേസ്: കേസ് തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയം, സിബിഐ വാദങ്ങൾ കോടതി തള്ളി

Google Oneindia Malayalam News

ലക്‌നൗ: അയോധ്യയിലെ ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ സുപ്രധാന വിധിയാണ് ഇന്ന് ല്‌നൗവിലെ പ്രത്യേക സിബിഐ കോടതി പുറപ്പെടുവിച്ചിരിക്കുന്നത്. ബാബറി മസ്ജിദ് മുന്‍കൂട്ടി ആസൂത്രണം ചെയ്ത് തകര്‍ത്തതല്ലെന്ന് പറഞ്ഞ കോടതി എല്ലാ പ്രതികളെയും വെറുതെ വിടുകയാണുണ്ടായിരുന്നത്. പ്രതികള്‍ പള്ളി പൊളിച്ചത് ആസൂത്രണത്തോടെയാണെന്ന് തെളിയിക്കാന്‍ സിബിഐക്ക് കഴിഞ്ഞില്ലെന്നാണ് കോടതി പറഞ്ഞത്.

cbi

കേസ് തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടെന്ന് കോടതി വിമര്‍ശിച്ചു. കേസുമായി ബന്ധപ്പെട്ട് സിബിഐ മുന്നോട്ടുവച്ച എല്ലാ വാദങ്ങളും തള്ളിയാണ് കോടതിയുടെ നിര്‍ണായക വിധി പുറപ്പെടുവിച്ചിരിക്കുന്നത്. പ്രതികള്‍ പള്ളി പൊളിക്കാന്‍ ഗൂഢാലോടന നടത്തിയെന്ന് തെളിയിക്കാന്‍ സിബിഐക്ക് കഴിഞ്ഞിട്ടില്ല. 2000 പേജുള്ള വിധിയാണ് ജഡ്ജി എസ് യാദവ് പ്രസ്താവിക്കുന്നത്.

വിധി പ്രസ്താവത്തിനിടെ കോടതി ചൂണ്ടിക്കാണിച്ച പ്രധാന കാര്യങ്ങള്‍ ഇങ്ങനെ, ബാബറി മസ്ജിദ് പൊളിക്കുന്നതിന് മൂമ്പ് ആസൂത്രണം നടന്നതിന് തെളിവില്ല. അന്ന് അവിടെയുണ്ടായിരുന്ന ആള്‍ക്കൂട്ടത്തെ തടയാനാണ് അവിടെ ഉണ്ടായിരുന്ന നേതാക്കള്‍ ശ്രമിച്ചത്. അവിടെ നിരവധി പേരുണ്ടായിരുന്നു. അവരില്‍ ആരെങ്കിലുമാകാം കുറ്റക്കാരന്നെ് കോടതി വ്യക്തമാക്കി. പ്രതികള്‍ക്കെതിരെ ശക്തമായ തെളിവ് ഹാജരാക്കാന്‍ അന്വേഷണ സംഘത്തിന് സാധിച്ചില്ലെന്നും കോടതി വ്യക്തമാക്കി.

Recommended Video

cmsvideo
Ayodhya case: A brief history | Oneindia Malayalam

26 പ്രതികള്‍ കോടതിയില്‍ ഹാജരായി. അദ്വാനിയും ജോഷിയും ഉമാഭാരതിയും കല്യാണ്‍ സിങും വീഡിയോ കോണ്‍ഫറന്‍സ് വഴി ഹാജരായി. രണ്ടു പേര്‍ എത്തിയില്ല. ലഖ്നൗവിലെ പഴയ ഹൈക്കോടതി മന്ദിരമാണ് പ്രത്യേക കോടതിയാക്കി മാറ്റിയിരുന്നത്. കര്‍ശന സുരക്ഷയിലായിരുന്നു വിധി പ്രസ്താവം. മാധ്യമപ്രവര്‍ത്തകര്‍ക്ക് പോലും കോടതി മുറിയിലേക്ക് പ്രവേശനം ഉണ്ടായിരുന്നില്ല.

ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ വിധി: ആസൂത്രിതമല്ല, എല്ലാ പ്രതികളെയും വെറുതെവിട്ടു, തെളിവില്ലബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ വിധി: ആസൂത്രിതമല്ല, എല്ലാ പ്രതികളെയും വെറുതെവിട്ടു, തെളിവില്ല

മൂന്ന് പതിറ്റാണ്ടുകാലത്തെ വേട്ടയാടൽ അവസാനിച്ചു: സത്യം തെളിഞ്ഞുവെന്ന് കെ സുരേന്ദ്രൻമൂന്ന് പതിറ്റാണ്ടുകാലത്തെ വേട്ടയാടൽ അവസാനിച്ചു: സത്യം തെളിഞ്ഞുവെന്ന് കെ സുരേന്ദ്രൻ

English summary
Babri Masjid case: court observes that evidences against the accused are not strong enough
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X