കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാബറി മസ്ജിദ് കേസ്; വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് മുസ്ലീം വ്യക്തി നിയമ ബോർഡ്

Google Oneindia Malayalam News

ദില്ലി; ബാബറി മസ്ജിദ് തകര്‍ക്കല്‍ കേസിൽ ലക്നൗ കോടതി വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് അഖിലേന്ത്യാ മുസ്ലീം വ്യക്തി നിയമ ബോർഡ്. കോടതി വിധി തെറ്റാണ്, അംഗീകരിക്കാനില്ലെന്നും ബാബരി ആക്ഷൻ കമ്മിറ്റി അഭിഭാഷകനും എഐഎംപിഎൽബി സെക്രട്ടറിയുമായ സഫർയബ് ജിലാനി പറഞ്ഞു.

ബാബറി പള്ളി പൊളിച്ചതെങ്ങനെയാണെന്ന് എല്ലാവർക്കുമറിയാം. ബാബരി ഭൂമിയില്‍ ഉത്ഖനനം നടത്തി കണ്ടെത്തിയെന്ന് പറയുന്ന അവശിഷ്ടങ്ങള്‍ പോലും പള്ളി നിര്‍മിക്കുന്നതിനും 400 വര്‍ഷം മുമ്പ് 12ാം നൂറ്റാണ്ടിലേതാണെന്നും സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. പള്ളി പൊളിച്ചത് നിയമവിരുദ്ധമായിരുന്നുവെന്നും സുപ്രീം കോടതി വ്യക്തമാക്കിയതാണെന്നും പ്രമുഖ സുന്നി പുരോഹിതനും എഐഎംപിഎൽബി അംഗവുമായ മൗലാന ഖാലിദ് റഷീദ് ഫിറംഗി മഹാലി പറഞ്ഞു.

Muslim Personal Law Board

അതേസമയം പള്ളി പൊളിക്കലിന് പിന്നിൽ ഗൂഡാലോചന ഉണ്ടെങ്കിൽ അത് കോടതിയാണ് തിരുമാനിക്കേണ്ടത്. ഇപ്പോഴത്തെ വിധിയിൽ ഉന്നത കോടതിയെ സമീപിക്കേണ്ടത് ഉണ്ടോയെന്ന് മുസ്ലീം സംഘടനകൾ ആലോചിച്ച് തിരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്ി.

അതേസമയം വിധിക്കെതിരെ അന്വേഷണ ഏജൻസി അപ്പീൽ നൽകണമെന്ന് മുസ്ലൂം ലീഗ് ആവശ്യപ്പെട്ടു. എല്ലാവരേയും വെറുതെ വിട്ട വിധി അപ്രതീക്ഷിതമാണ്. പള്ളി അവിടെ തന്നെ ഉണ്ടായിരുന്നോയെന്ന് പോലും സംശയിക്കപ്പെടുന്നതാണ് വിധിയെന്നും മുസ്ലീം ലീഗ് ജനറൽ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. വിധി അപഹാസ്യമാണെന്നായിരുന്നു മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ് പറഞ്ഞത്. വിധി ഇന്ത്യൻ ജുഡീഷ്യറിക്ക് തന്നെ അപമാനകരമാണെന്നും അദ്ദേഹം പറഞ്ഞു.

Recommended Video

cmsvideo
ആ ഭൂമിയുടെ അവകാശികള്‍ യഥാര്‍ത്ഥത്തില്‍ ആര് | Oneindia Malayalam

കേസിൽ എൽകെ അദ്വാനി ഉൾപ്പെടെയുള്ള 32 പ്രതികളേയും കോടതി വെറുതെ വിടുകയായിരുന്നു. തെളിവുകളുടെ അഭാവത്തിലാണ് കോടതി നടപടി. പ്രതികൾക്കെതിരെ ശക്തമായ തെളിവുകൾ കോടതിയിൽ സമർപ്പിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. കര്‍സേവകര്‍ ബാബറി മസ്ജിദ് തകര്‍ക്കുന്ന സമയത്ത് അദ്വാനിയും മുരളീ മനോഹർ ജോഷി ഉൾപ്പെടെയുള്ള നേതാക്കള്‍ തടയാനാണ് ശ്രമിച്ചെതെന്നും കോടതി വ്യക്തമാക്കി.

ബാബറി മസ്ജിദ് കേസ്; സിബിഐ കോടതിയുടെ അഞ്ച് പ്രധാന കണ്ടെത്തലുകള്‍ ഇവയാണ്ബാബറി മസ്ജിദ് കേസ്; സിബിഐ കോടതിയുടെ അഞ്ച് പ്രധാന കണ്ടെത്തലുകള്‍ ഇവയാണ്

ബാബറി മസ്ജിദ് കേസ് വിധി: 'അപഹാസ്യമെന്ന് മുസ്ലീം ലീഗ്; ന്യായത്തെ നിഷേധിക്കുന്നു'ബാബറി മസ്ജിദ് കേസ് വിധി: 'അപഹാസ്യമെന്ന് മുസ്ലീം ലീഗ്; ന്യായത്തെ നിഷേധിക്കുന്നു'

ബാബറി മസ്ജിദ് കേസ്:മൂന്ന് പതിറ്റാണ്ടുകാലത്തെ വേട്ടയാടൽ അവസാനിച്ചു:സത്യം തെളിഞ്ഞുവെന്ന് കെ സുരേന്ദ്രൻബാബറി മസ്ജിദ് കേസ്:മൂന്ന് പതിറ്റാണ്ടുകാലത്തെ വേട്ടയാടൽ അവസാനിച്ചു:സത്യം തെളിഞ്ഞുവെന്ന് കെ സുരേന്ദ്രൻ

ബാബറി പള്ളി സ്വയം പൊട്ടിത്തെറിച്ചതാണോ? നീതിനിഷേധം, ലജ്ജ തോന്നുന്നുവെന്ന് യെച്ചൂരിബാബറി പള്ളി സ്വയം പൊട്ടിത്തെറിച്ചതാണോ? നീതിനിഷേധം, ലജ്ജ തോന്നുന്നുവെന്ന് യെച്ചൂരി

English summary
Babri Masjid case; The Muslim Personal Law Board said it would approach the High Court against the verdict
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X