പുതിയ ബാബറി മസ്ജിദിന് തറക്കല്ലിട്ടു; അയോധ്യയില്‍ പള്ളി തകര്‍ത്ത വാര്‍ഷികത്തില്‍, ഭക്ഷണം, ആഘോഷം
പശ്ചിമ ബംഗാളില്‍ പുതിയ ബാബരി മസ്ജിദിന് തറക്കല്ലിട്ടു. തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എ ഹുമയൂണ്‍ കബീര്‍ മുന്‍കൈയ്യെടുത്താണ് പള്ളി നിര്‍മിക്കുന്നത്. ഇദ്ദേഹത്തെ കഴിഞ്ഞ ദിവസം തൃണമൂല്‍ കോണ്‍ഗ്രസ് സസ്പെന്റ് ചെയ്തിരുന്നു. മുര്‍ഷിദാബാദ് ജില്ലയിലെ ബെല്‍തംഗയിലാണ് പള്ളി നിര്‍മിക്കുന്നത്. ആളുകള്‍ കൂട്ടത്തോടെ ഇഷ്ടികയും സിമന്റുമായി മുദ്രാവാക്യം വിളികളോടെ വരുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്.
1992ല്‍ അയോധ്യയിലെ ബാബരി മസ്ജിദ് ഹിന്ദുത്വര്‍ തകര്‍ത്ത ഡിസംബര്‍ ആറിന് തന്നെയാണ് മുര്‍ഷിദാബാദില്‍ പുതിയ ബാബരി മസ്ജിദ് നിര്‍മാണം തുടങ്ങിയിരിക്കുന്നത്. തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ പള്ളി നിര്‍മാണവുമായി സഹകരിക്കുന്നില്ല. എന്നാല്‍ മേഖലയിലെ പ്രധാന തൃണമൂല്‍ നേതാവാണ് ഹുമയൂണ്‍ കബീര്‍. സ്വന്തമായി പാര്‍ട്ടി രൂപീകരിച്ചേക്കുമെന്ന് അദ്ദേഹം സൂചന നല്കി.

ആളുകള്‍ ഇഷ്ടികയുമായി നിര്‍ദിഷ്ട പള്ളി നിര്‍മാണസ്ഥലത്തേക്ക് കൂട്ടത്തോടെ വരികയായിരുന്നു. ഉച്ചയോടെ പ്രാര്‍ഥനകള്‍ നടത്തി തറക്കല്ലിട്ടു. ആയിരക്കണക്കിന് ആളുകള്‍ പങ്കെടുത്തു എന്നാണ് ഹുമയൂണ്‍ കബീര്‍ പറയുന്നത്. രണ്ട് സൗദി പണ്ഡിതരും എത്തിയെന്നും അദ്ദേഹം പറയുന്നു. കേന്ദ്ര സേനയെ മേഖലയില്‍ വിന്യസിച്ചിരുന്നു. ബംഗാള്‍ പോലീസും തമ്പടിച്ചു.
എല്ലാം സമാധാനപൂര്‍ണമായ ചടങ്ങായിരുന്നു. സുരക്ഷ ഒരുക്കിയ ഉദ്യോഗസ്ഥര്‍ക്കും ജില്ലാ ഭരണകൂടത്തിനും ഹുമയൂണ്‍ കബീര്‍ നന്ദി പറഞ്ഞു. 67 ശതമാനം മുസ്ലിങ്ങള്‍ താമസിക്കുന്ന ജില്ലയാണ് മുര്‍ഷിദാബാദ്. അടുത്തിടെ വിവാദമായ വഖഫ് ബില്ലിനെതിരെ ഇവിടെ നടന്ന സമരം സംഘര്‍ഷത്തിലേക്ക് നയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സുരക്ഷ ശക്തമാക്കിയത്.
ഗതാഗത തടസം ഒഴിവാക്കാന്‍ വോളണ്ടിയര്‍മാര്‍
ദേശീയ പാതയില്‍ ഗതാഗത തടസം ഒഴിവാക്കാന്‍ 3000 വോളണ്ടിയര്‍മാരെ സംഘാടകര്‍ നിയോഗിച്ചിരുന്നു. ഏഴ് ഭക്ഷണ കേന്ദ്രങ്ങള്‍ തയ്യാറാക്കി. 40000 അതിഥികള്‍ എത്തിയെന്നാണ് സംഘാടകര്‍ പറയുന്നത്. കൂടാതെ 20000 പ്രദേശവാസികളും. ഭക്ഷണത്തിന് വേണ്ടി മാത്രം 30 ലക്ഷത്തോളം രൂപ ചെലവായി എന്നാണ് ഹുമയൂണ്‍ കബീറിന്റെ അടുപ്പമുള്ളവരെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തത്.
അതേസമയം, ബിജെപി ശക്തമായ പ്രതിഷേധവുമായി രംഗത്തുവന്നു. തൃണമൂല്‍ കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തിയാണ് അവര്‍ പ്രതികരിച്ചത്. സംസ്ഥാന വ്യാപകമായി ഈ വിഷയം ഉയര്‍ത്തുകയാണ് ബിജെപി. അടുത്ത വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുകയാണ് ബംഗാളില്‍. ഈ പശ്ചാത്തലത്തിലാണ് തൃണമൂല്‍ കോണ്‍ഗ്രസ് പള്ളി നിര്‍മാണത്തില്‍ നിന്ന് അകലം പാലിക്കുന്നത്.
പള്ളി നിര്‍മാണം തടയണം എന്ന് ആവശ്യപ്പെട്ട് കല്‍ക്കത്ത ഹൈക്കോടതിയില്‍ ചിലര്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഇടപെടാന്‍ ഹൈക്കോടതി വിസമ്മതിച്ചു. പള്ളി നിര്‍മാണത്തില്‍ തങ്ങള്‍ ഇടപെടേണ്ടതില്ല എന്നായിരുന്നു കോടതിയുടെ തീരുമാനം. അതേസമയം, ക്രമസമാധാനം ഉറപ്പാക്കാന്‍ എല്ലാ നടപടികളും സ്വീകരിക്കണം എന്ന് ബംഗാള്‍ സര്‍ക്കാരിന് കോടതി നിര്‍ദേശം നല്കി. ബാബരി മസ്ജിദ് തകര്‍ത്ത ദിനം ഏകതാ ദിനമായി തൃണമൂല്‍ കോണ്‍ഗ്രസ് ആചരിച്ചു.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications