കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ ഒത്തുകളി? പ്രതികള്‍ക്കെതിരായ സാക്ഷികളെ ഒഴിവാക്കി, വിചാരണ കഴിയുന്നു

Google Oneindia Malayalam News

ദില്ലി: അയോധ്യയിലെ തര്‍ക്ക ഭൂമിയുമായി ബന്ധപ്പെട്ട കേസില്‍ സുപ്രീംകോടതി വിധി വന്നതിന് പിന്നാലെ ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ തീര്‍പ്പ് ഉടന്‍. വിചാരണ ഒരുമാസത്തിനകം പൂര്‍ത്തിയാക്കുമെന്ന് ലഖ്‌നൗവിലെ സിബിഐ കോടതി സൂചിപ്പിച്ചു. വൈകാതെ വിധി പ്രഖ്യാപിക്കുകയും ചെയ്യും. ഉന്നത ബിജെപി, ആര്‍എസ്എസ്, വിഎച്ച്പി നേതാക്കള്‍ പ്രതി ചേര്‍ക്കപ്പെട്ട കേസാണിത്.

അതേസമയം, കേസില്‍ പ്രതികള്‍ക്ക് അനുകൂലമായി സിബിഐ ചില നീക്കങ്ങള്‍ നടത്തുന്നുവെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. പ്രതികള്‍ക്കെതിരെ മൊഴി നല്‍കിയിരുന്ന സാക്ഷികളെ സാക്ഷിപ്പട്ടികയില്‍ നിന്ന് സിബിഐ പുറത്താക്കി. അയോധ്യ വിധി പോലെ രാജ്യം ഉറ്റുനോക്കുന്ന കേസാണിത്. വിശദാംശങ്ങള്‍....

മൂന്ന് പേരെ സിബിഐ ഒഴിവാക്കി

മൂന്ന് പേരെ സിബിഐ ഒഴിവാക്കി

സാക്ഷിപ്പട്ടികയില്‍ നിന്ന് മൂന്ന് പേരെ സിബിഐ അന്വേഷണ സംഘം ഒഴിവാക്കി. ഉത്തര്‍ പ്രദേശ് മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ കല്യാണ്‍ സിങിനെതിരെ മൊഴി നല്‍കിയിരുന്നവരാണിവര്‍. ബാബറി മസ്ജിദ് തകര്‍ക്കുന്ന വേളയില്‍ കല്യാണ്‍ സിങ് ആയിരുന്നു ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി.

കല്യാണ്‍ സിങിന്റെ വഴി

കല്യാണ്‍ സിങിന്റെ വഴി

മുഖ്യമന്ത്രി പദം നഷ്ടമായ ശേഷം കല്യാണ്‍ സിങ് ബിജെപിയില്‍ സജീവമായിരുന്നു. ആദ്യ മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ വേളയില്‍ ഇദ്ദേഹത്തെ രാജസ്ഥാന്‍ ഗവര്‍ണറാക്കി. അടുത്തിടെ കാലാവധി പൂര്‍ത്തിയാക്കി അദ്ദേഹം ഗവര്‍ണര്‍ പദവി ഒഴിഞ്ഞു. ഇപ്പോള്‍ വീണ്ടും ബിജെപിയില്‍ ചേര്‍ന്നിരിക്കുകയാണ്.

എന്തുകൊണ്ട് സാക്ഷികളെ ഒഴിവാക്കി

എന്തുകൊണ്ട് സാക്ഷികളെ ഒഴിവാക്കി

കേസില്‍ പ്രത്യേകിച്ച് സ്വാധീനം ചെലുത്താത്ത സാക്ഷികളെയാണ് ഒഴിവാക്കിയതെന്ന് സിബിഐ വിശദീകരിക്കുന്നു. ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഇക്കണോമിക് ടൈംസ് ആണ് പുറത്തുവിട്ടത്. സാക്ഷികളെ പട്ടികയില്‍ നിന്ന് നീക്കിയ കാര്യം അന്വേഷണ സംഘം ലഖ്‌നൗവിലെ കോടതിയെ അറിയിച്ചു.

ആറുപേര്‍ കല്യാണ്‍ സിങിനെതിരെ

ആറുപേര്‍ കല്യാണ്‍ സിങിനെതിരെ

കല്യാണ്‍ സിങിനെതിരായ സാക്ഷി പറയുന്ന 14 പേരാണ് പട്ടികയിലുണ്ടായിരുന്നത്. ഇതില്‍ എട്ട് പേരെയാണ് ഇതുവരെ ഒഴിവാക്കിയത്. രഹസ്യാന്വേഷണ ഏജന്‍സിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്ന രാം നിവാസ് ഉള്‍പ്പെടെയുള്ളവരാണ് ഇനി ബാക്കിയുള്ളത്. കല്യാണ്‍ സിങ് പ്രകോപനപരമായി പ്രസംഗിച്ചുവെന്നതിന് സാക്ഷിയാണ് രാം നിവാസ്.

1993 മെയ് അഞ്ചിന് നടന്നത്

1993 മെയ് അഞ്ചിന് നടന്നത്

1993 മെയ് അഞ്ചിനാണ് കാണ്‍പൂരിലെ ഫൂല്‍ബാഗില്‍ കല്യാണ്‍ സിങ് വിവാദ പ്രസംഗം നടത്തിയത്. ഇതുസംബന്ധിച്ച വിവരം രഹസ്യാന്വേഷണ വിഭാഗത്തെ രേഖാമൂലം അറിയിച്ചിരുന്നു രാം നിവാസ്. ബാബറി മസ്ജിദ് തകര്‍ത്തതിനെ സ്വാഗതം ചെയ്തും പ്രകോപനപരമായിട്ടുമായിരുന്നു കല്യാണ്‍ സിങിന്റെ പ്രസംഗം.

ഒരുമാസത്തിനകം വിചാരണ തീരും

ഒരുമാസത്തിനകം വിചാരണ തീരും

ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ ഇതുവരെ 348 സാക്ഷികളെയാണ് വിസ്തരിച്ചത്. ഒരാള്‍ കൂറുമാറി. വിചാരണ ഒരു മാസത്തിനകം പൂര്‍ത്തിയാകും. ഡിസംബറിലെ ശൈത്യകാല അവധിക്ക് മുമ്പായി വിചാരണ പൂര്‍ത്തിയാക്കുമെന്നാണ് കോടതി വൃത്തങ്ങള്‍ നല്‍കിയ സൂചന. അധികം വൈകാതെ വിധി പ്രഖ്യാപിച്ചേക്കും.

പള്ളി പൊളിച്ചത് ഉത്തരവ് ലംഘിച്ച്

പള്ളി പൊളിച്ചത് ഉത്തരവ് ലംഘിച്ച്

അയോധ്യ തര്‍ക്ക ഭൂമി കേസില്‍ ഈ മാസം ഒമ്പതിനാണ് സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് വിധി പറഞ്ഞത്. ബാബറി മസ്ജിദ് തകര്‍ത്തത് സുപ്രീംകോടതി വിധി ലംഘിച്ചാണെന്നും കുറ്റകരമായ നടപടിയാണെന്നും സുപ്രീംകോടതി വിധിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ വ്യക്തമായ തെളിവ് സമര്‍പ്പിക്കാന്‍ അന്വേഷണ സംഘത്തിന് സാധിച്ചാല്‍ പ്രതികള്‍ ശിക്ഷിക്കപ്പെടും.

സെക്യുലറിസത്തില്‍ കുരുങ്ങി മഹാരാഷ്ട്ര; ദില്ലിയില്‍ പുലരുവോളം ചര്‍ച്ച, കോണ്‍ഗ്രസ് ഒരുപടി പിന്നോട്ട്സെക്യുലറിസത്തില്‍ കുരുങ്ങി മഹാരാഷ്ട്ര; ദില്ലിയില്‍ പുലരുവോളം ചര്‍ച്ച, കോണ്‍ഗ്രസ് ഒരുപടി പിന്നോട്ട്

English summary
Babri Masjid demolition case: CBI court trial may conclude within a month
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X