ബാബറി മസ്ജിദ് കേസ് വിധി പ്രഹസനം; പ്രതികരണവുമായി ജസ്റ്റിസ് ലിബര്‍ഹാന്‍
ദില്ലി: അയോധ്യ ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ എല്ലാ പ്രതികളെയും വെറുതെവിട്ട സിബിഐ കോടതി വിധിക്കെതിരെ ജസ്റ്റിസ് ലിബര്‍ഹാന്‍. കമ്മീഷന്റെ കണ്ടെത്തലുകളില്‍ നിന്ന് വ്യത്യസ്തമാണ് കോടതിയുടെ കണ്ടെത്തല്‍ എന്ന് അദ്ദേഹം പ്രതികരിച്ചു. 1992 ഡിസംബര്‍ ആറിനാണ് ബാബറി മസ്ജിദ് പൊളിച്ചത്. 10 ദിവസം കഴിഞ്ഞപ്പോള്‍ പഞ്ചാബ് ഹൈക്കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് ലിബര്‍ഹാനെ അന്വേഷണ കമ്മീഷനായി നിയോഗിച്ചു.

പിവി നരസിംഹ റാവുവിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരാണ് കമ്മീഷനെ നിയോഗിച്ചത്. മൂന്ന് മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായിരുന്നു നിര്‍ദേശം. എന്നാല്‍ 17 വര്‍ഷത്തിന് ശേഷം 2009ലാണ് റിപ്പോര്‍ട്ട് നല്‍കിയത്. 48 തവണ കമ്മീഷന്റെ കാലാവധി സര്‍ക്കാര്‍ നീട്ടി നല്കി. 8 കോടി രൂപ കമ്മീഷന്റെ പ്രവര്‍ത്തനത്തിന് വേണ്ടി ചെലവഴിക്കുകയും ചെയ്തു. സംഭവത്തില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം വേണമെന്നും കമ്മീഷന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
കോടതി വിധി തീര്‍ത്തും പ്രഹസനമാണെന്ന് ലിബര്‍ഹാന്‍ ഔട്ട്ലുക്കിനോട് പ്രതികരിച്ചു. മുന്‍കൂട്ടി ആസൂത്രണം ചെയ്തതിന്റെ ഫലമായിരുന്നില്ല പള്ളി പൊളിച്ചതെന്നാണ് കോടതി വിധി. ഗൂഢാലോചന നടന്നുവെന്ന സിബിഐ വാദം കോടതി തള്ളി. ബിജെപി നേതാക്കളായ എല്‍കെ അദ്വാനി, മുരളി മനോഹര്‍ ജോഷി, ഉമാ ഭാരതി, വിനയ് കത്യാര്‍, കല്യാണ്‍ സിങ് തുടങ്ങി 32 പ്രതികളെയും കോടതി വെറുതെവിട്ടു. സാക്ഷി മൊഴികള്‍ കോടതി തള്ളി. മാത്രമല്ല, സിബിഐ ഹാജരാക്കിയ വീഡിയോ, ഓഡിയോ ക്ലിപ്പുകള്‍, ചിത്രങ്ങള്‍, പത്ര വാര്‍ത്തകള്‍ എന്നിവയും കോടതി പരിഗണിച്ചില്ല.
കോടതി വിധി പകര്‍പ്പ് കണ്ടാല്‍ മാത്രമേ വ്യക്തമായി പ്രതികരിക്കാന്‍ സാധിക്കൂ. എങ്കിലും ഗൂഢാലോചന നടന്നില്ല എന്ന കോടതി കണ്ടെത്തല്‍ കമ്മീഷന്റെ കണ്ടെത്തലുമായി യോജിക്കുന്നില്ല. ആര്‍എസ്എസ്, ബിജെപി, വിഎച്ച്പി, ശിവസേന, ബജറംഗ്ദള് തുടങ്ങി ഹിന്ദുത്വ സംഘടനാ നേതാക്കളായ 68 പേരെ സംബന്ധിച്ച് കമ്മീഷന് റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. പള്ളി പൊളിക്കുന്നതിലേക്ക് നയിച്ചത് ഇവരില്‍ ചിലരുടെ പ്രവര്‍ത്തനങ്ങളും പ്രസംഗങ്ങളുമാണ് എന്നാണ് കമ്മീഷന്റെ പ്രധാന കണ്ടെത്തലുകളിലൊന്ന്.
ഇപ്പോള്‍ വന്നിരിക്കുന്ന വിധിയെ കുറിച്ച് കൂടുതല്‍ പ്രതികരിക്കുന്നില്ലെന്നും ജസ്റ്റിസ് ലിബര്‍ഹാന്‍ പറഞ്ഞു. വീഡിയോ, ഓഡിയോ തെളിവുകളുടെ ആധികാരികതയാണ് കോടതി ചോദ്യം ചെയ്തത്. എന്നാല്‍ ഇത് മാത്രമല്ല തെളിവുകളായി ഉണ്ടായിരുന്നത്. ഒട്ടേറെ കണ്ടെത്തലുകള്‍ കമ്മീഷന് നടത്തിയിരുന്നു. കോടതി ഇത്തരം വിഷയങ്ങളിലേക്ക് കടന്നിട്ടില്ലേ എന്ന കാര്യം അറിയില്ലെന്ന് ജസ്റ്റിസ് ലിബര്‍ഹാന്‍ പ്രതികരിച്ചു.
-
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന് -
'മഞ്ജു വാര്യർ കോടിക്കണക്കിന് രൂപയാണ് ഇങ്ങനെ സമ്പാദിക്കുന്നത്,ഏതൊക്കെ കോലത്തിലാണ് വരുന്നത്';ശാന്തിവിള ദിനേശ് -
ഒരു ആപ്പിൾ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്? എങ്കിൽ ഐഫോൺ 15 തന്നെയാവാം, വില? -
മോഹൻലാലിൻ്റെ ആഡംബര വസതികൾ കണ്ണുതള്ളിക്കും; ദുബായിൽ 25 കോടിയുടെ ഫ്ലാറ്റ്, ഊട്ടിയിൽ ആഡംബര വില്ല,കൊച്ചിയിലും -
തമിഴ്നാട്ടിൽ ബിജെപി-ടിവികെ സഖ്യമോ? ചുക്കാൻ പിടിക്കുന്നത് പവൻ കല്യാൺ? ഒടുവിൽ ആ തീരുമാനം അറിയിച്ചു -
കേരളം കിട്ടിയില്ലെങ്കിൽ എന്താ, തമിഴ്നാട് ബിജെപിയുടെ കൈകളിലേക്ക്?.ഡിഎംകെയ വീഴ്ത്തുമെന്ന് സർവ്വെ -
എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പമെത്തും, കിംഗ് മേക്കറാകുമോ ബിജെപി? മാട്രിസ്-ഐഎഎന്‍സ് സർവ്വേ ഫലം -
നടന് വിജയിയെ വിടാതെ ബിജെപി; കുടുങ്ങിയത് എഐഎഡിഎംകെ, സെങ്കോട്ടയ്യന് ഡിഎംകെ പിടിക്കുമോ -
'12ാം വയസില്‍ കുഞ്ഞാലിക്കുട്ടിയെ കാണാന്‍ തുടങ്ങിയതാ'; സബാഹ് രണ്ടുംകല്‍പ്പിച്ച്, കണക്കുകള്‍ അനുകൂലം -
കൊയിലാണ്ടി, ബാലുശ്ശേരി നിലനിർത്തുക സിപിഎമ്മിന് വെല്ലുവിളി; തിരുവമ്പാടിയിലും കനത്ത പോരാട്ടം ഉറപ്പ് -
കണ്ണൂരിൽ പൊട്ടിത്തെറി: മുതിർന്ന സിപിഎം നേതാവ് ടികെ ഗോവിന്ദൻ പാർട്ടി വിട്ടു












Click it and Unblock the Notifications