കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാബറി മസ്ജിദ് കേസ് വിധി പ്രഹസനം; പ്രതികരണവുമായി ജസ്റ്റിസ് ലിബര്‍ഹാന്‍

Google Oneindia Malayalam News

ദില്ലി: അയോധ്യ ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ എല്ലാ പ്രതികളെയും വെറുതെവിട്ട സിബിഐ കോടതി വിധിക്കെതിരെ ജസ്റ്റിസ് ലിബര്‍ഹാന്‍. കമ്മീഷന്റെ കണ്ടെത്തലുകളില്‍ നിന്ന് വ്യത്യസ്തമാണ് കോടതിയുടെ കണ്ടെത്തല്‍ എന്ന് അദ്ദേഹം പ്രതികരിച്ചു. 1992 ഡിസംബര്‍ ആറിനാണ് ബാബറി മസ്ജിദ് പൊളിച്ചത്. 10 ദിവസം കഴിഞ്ഞപ്പോള്‍ പഞ്ചാബ് ഹൈക്കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് ലിബര്‍ഹാനെ അന്വേഷണ കമ്മീഷനായി നിയോഗിച്ചു.

p

പിവി നരസിംഹ റാവുവിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരാണ് കമ്മീഷനെ നിയോഗിച്ചത്. മൂന്ന് മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായിരുന്നു നിര്‍ദേശം. എന്നാല്‍ 17 വര്‍ഷത്തിന് ശേഷം 2009ലാണ് റിപ്പോര്‍ട്ട് നല്‍കിയത്. 48 തവണ കമ്മീഷന്റെ കാലാവധി സര്‍ക്കാര്‍ നീട്ടി നല്‍കി. 8 കോടി രൂപ കമ്മീഷന്റെ പ്രവര്‍ത്തനത്തിന് വേണ്ടി ചെലവഴിക്കുകയും ചെയ്തു. സംഭവത്തില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം വേണമെന്നും കമ്മീഷന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

ബാബറി മസ്ജിദ് കേസ്; സിബിഐ കോടതിയുടെ അഞ്ച് പ്രധാന കണ്ടെത്തലുകള്‍ ഇവയാണ്ബാബറി മസ്ജിദ് കേസ്; സിബിഐ കോടതിയുടെ അഞ്ച് പ്രധാന കണ്ടെത്തലുകള്‍ ഇവയാണ്

കോടതി വിധി തീര്‍ത്തും പ്രഹസനമാണെന്ന് ലിബര്‍ഹാന്‍ ഔട്ട്‌ലുക്കിനോട് പ്രതികരിച്ചു. മുന്‍കൂട്ടി ആസൂത്രണം ചെയ്തതിന്റെ ഫലമായിരുന്നില്ല പള്ളി പൊളിച്ചതെന്നാണ് കോടതി വിധി. ഗൂഢാലോചന നടന്നുവെന്ന സിബിഐ വാദം കോടതി തള്ളി. ബിജെപി നേതാക്കളായ എല്‍കെ അദ്വാനി, മുരളി മനോഹര്‍ ജോഷി, ഉമാ ഭാരതി, വിനയ് കത്യാര്‍, കല്യാണ്‍ സിങ് തുടങ്ങി 32 പ്രതികളെയും കോടതി വെറുതെവിട്ടു. സാക്ഷി മൊഴികള്‍ കോടതി തള്ളി. മാത്രമല്ല, സിബിഐ ഹാജരാക്കിയ വീഡിയോ, ഓഡിയോ ക്ലിപ്പുകള്‍, ചിത്രങ്ങള്‍, പത്ര വാര്‍ത്തകള്‍ എന്നിവയും കോടതി പരിഗണിച്ചില്ല.

ബാബറി മസ്ജിദ് തകര്‍ത്തത് എങ്ങനെ? 28 വര്‍ഷം നീണ്ട നിയമനടപടികള്‍, പിന്നിട്ട വഴികള്‍....ബാബറി മസ്ജിദ് തകര്‍ത്തത് എങ്ങനെ? 28 വര്‍ഷം നീണ്ട നിയമനടപടികള്‍, പിന്നിട്ട വഴികള്‍....

കോടതി വിധി പകര്‍പ്പ് കണ്ടാല്‍ മാത്രമേ വ്യക്തമായി പ്രതികരിക്കാന്‍ സാധിക്കൂ. എങ്കിലും ഗൂഢാലോചന നടന്നില്ല എന്ന കോടതി കണ്ടെത്തല്‍ കമ്മീഷന്റെ കണ്ടെത്തലുമായി യോജിക്കുന്നില്ല. ആര്‍എസ്എസ്, ബിജെപി, വിഎച്ച്പി, ശിവസേന, ബജറംഗ്ദള്‍ തുടങ്ങി ഹിന്ദുത്വ സംഘടനാ നേതാക്കളായ 68 പേരെ സംബന്ധിച്ച് കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. പള്ളി പൊളിക്കുന്നതിലേക്ക് നയിച്ചത് ഇവരില്‍ ചിലരുടെ പ്രവര്‍ത്തനങ്ങളും പ്രസംഗങ്ങളുമാണ് എന്നാണ് കമ്മീഷന്റെ പ്രധാന കണ്ടെത്തലുകളിലൊന്ന്.

Recommended Video

cmsvideo
K Surendran supports Babari Masjid Verdict

ഇപ്പോള്‍ വന്നിരിക്കുന്ന വിധിയെ കുറിച്ച് കൂടുതല്‍ പ്രതികരിക്കുന്നില്ലെന്നും ജസ്റ്റിസ് ലിബര്‍ഹാന്‍ പറഞ്ഞു. വീഡിയോ, ഓഡിയോ തെളിവുകളുടെ ആധികാരികതയാണ് കോടതി ചോദ്യം ചെയ്തത്. എന്നാല്‍ ഇത് മാത്രമല്ല തെളിവുകളായി ഉണ്ടായിരുന്നത്. ഒട്ടേറെ കണ്ടെത്തലുകള്‍ കമ്മീഷന്‍ നടത്തിയിരുന്നു. കോടതി ഇത്തരം വിഷയങ്ങളിലേക്ക് കടന്നിട്ടില്ലേ എന്ന കാര്യം അറിയില്ലെന്ന് ജസ്റ്റിസ് ലിബര്‍ഹാന്‍ പ്രതികരിച്ചു.

English summary
Babri Masjid demolition case Verdict A Farce: Justice MS Liberhan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X