കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ വിധി നാളെ; സുരക്ഷ ശക്തമാക്കാന്‍ കേന്ദ്രം, സോഷ്യല്‍മീഡിയ നിരീക്ഷിക്കും

Google Oneindia Malayalam News

ദില്ലി: മുതിര്‍ന്ന ബിജെപി നേതാക്കള്‍ പ്രതികളായ അയോധ്യയിലെ ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ വിധി നാളെ. ലഖ്‌നൗവിലെ പ്രത്യേക സിബിഐ കോടതിയാണ് വിധി പറയുന്നത്. ഏറെ വിവാദമായ സംഭവത്തിലെ വിധിയാണ് വരാന്‍ പോകുന്നത്. അതുകൊണ്ടുതന്നെ സുരക്ഷ ശക്തമാക്കാന്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ആഭ്യന്തര വകുപ്പ് പ്രത്യേക നിര്‍ദേശം നല്‍കിയിട്ടുണ്ട്.

A

സംഘര്‍ഷ സാധ്യതയുള്ള പ്രദേശങ്ങളില്‍ കൂടുതല്‍ പോലീസുകാരെ വിന്യസിക്കണം. ഏതൊക്കെ ജില്ലകളിലാണ് സംഘര്‍ഷ സാധ്യത എന്ന് പരിശോധിച്ച് നിരീക്ഷണം ശക്തമാക്കണം. സോഷ്യല്‍ മീഡിയയും കര്‍ശന നിരീക്ഷണത്തിന് വിധേയമാക്കണം. ക്രമസമാധാന പ്രശ്‌നങ്ങള്‍ക്ക് സാധ്യതയുണ്ട്. ഇരുവിഭാഗങ്ങളിലെയും ചില ശക്തികള്‍ വിധി വര്‍ഗീയ വല്‍ക്കരിച്ചേക്കാം. അയോധ്യ ഭൂമി തര്‍ക്ക കേസില്‍ ചില മുസ്ലിം സംഘടനകള്‍ക്ക് അതൃപ്തിയുണ്ടായിരുന്നു. പള്ളി പൊളിച്ച കേസില്‍ പ്രതികളെ ശിക്ഷിക്കപ്പെടാതെ നീതി ലഭിക്കില്ലെന്ന് ഇവര്‍ കരുതുന്നു. അവരുടെ പ്രതീക്ഷയ്ക്ക് വിരുദ്ധമായ വിധിയാണ് വരുന്നതെങ്കില്‍ പ്രക്ഷോഭ സാധ്യതയമുണ്ട്. ചില സംഘടനകള്‍ ഈ അവസരം സിഎഎ വിരുദ്ധ സമരം വീണ്ടും ആരംഭിക്കാനുള്ള അവസരമായി കണ്ടേക്കാം. പള്ളി പൊളിച്ച കേസിലെ പ്രതികളെ വെറുതെ വിടുമെന്നാണ് ഹിന്ദു സംഘടനകള്‍ കരുതുന്നത്. അങ്ങനെ സംഭവിച്ചില്ലെങ്കില്‍ അവരും പ്രതിഷേധിക്കാന്‍ സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ കനത്ത ജാഗ്രത വേണമെന്നും കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങളെ അറിയിച്ചു.

ദിലീപിനെതിരായ മൊഴി മാറ്റിയാല്‍ വീട് വച്ചുതരാം... നടിയെ ആക്രമിച്ച കേസിലെ മാപ്പ് സാക്ഷിക്ക് വാഗ്ദാനംദിലീപിനെതിരായ മൊഴി മാറ്റിയാല്‍ വീട് വച്ചുതരാം... നടിയെ ആക്രമിച്ച കേസിലെ മാപ്പ് സാക്ഷിക്ക് വാഗ്ദാനം

മുതിര്‍ന്ന ബിജെപി നേതാക്കളായ എല്‍കെ അദ്വാനി, മുരളീ മനോഹര്‍ ജോലി, വിനയ് കത്യാര്‍, ഉമാ ഭാരതി, കല്യാണ്‍ സിങ് ഉള്‍പ്പെടെയുള്ളവര്‍ പ്രതികളായ കേസാണിത്. പ്രതികളെല്ലാവരും ആരോപണം നിഷേധിച്ചിരുന്നു. കേസിലെ വിധി അനന്തമായി നീട്ടികൊണ്ടു പോകുന്നതിനെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കപ്പെട്ടിരുന്നു. തുടര്‍ന്ന് സുപ്രീംകോടതിയാണ് സെപ്തംബര്‍ 30ന് വിധി പ്രസ്താവിക്കാന്‍ സിബിഐ കോടതിയോട് നിര്‍ദേശിച്ചത്.

ശോഭാ സുരേന്ദ്രന് എന്തുപറ്റി? തിരിച്ചെത്തണമെന്ന് ബിജെപി നേതൃത്വം, എങ്ങോട്ടുമില്ലെന്ന് മറുപടിശോഭാ സുരേന്ദ്രന് എന്തുപറ്റി? തിരിച്ചെത്തണമെന്ന് ബിജെപി നേതൃത്വം, എങ്ങോട്ടുമില്ലെന്ന് മറുപടി

Recommended Video

cmsvideo
ആ ഭൂമിയുടെ അവകാശികള്‍ യഥാര്‍ത്ഥത്തില്‍ ആര് | Oneindia Malayalam

1992 ഡിസംബര്‍ ആറിനാണ് അയോധ്യയിലെ ബാബറി മസ്ജിദ് ഹിന്ദുത്വ സംഘടനകള്‍ ചേര്‍ന്ന് പൊളിച്ചത്. ബിജെപി നേതാക്കളുടെ പ്രസംഗങ്ങളും പ്രവര്‍ത്തനങ്ങളുമാണ് ഇതിലേക്ക് നയിച്ചത് എന്നാണ് കേസ്. ബാബറി മസ്ജിദ്-രാമജന്‍മഭൂമി തര്‍ക്ക കേസിലെ വിധി കഴിഞ്ഞ വര്‍ഷം നവംബര്‍ ഒമ്പതിന് സുപ്രീംകോടതി പ്രസ്താവിച്ചിരുന്നു. തര്‍ക്ക ഭൂമി രാമക്ഷേത്രം നിര്‍മിക്കാന്‍ വിട്ടുകൊടുക്കുകയാണ് കോടതി ചെയ്തത്. മുസ്ലിങ്ങള്‍ക്ക് പകരം പള്ളി നിര്‍മിക്കാന്‍ അഞ്ചേക്കര്‍ അയോധ്യയില്‍ തന്നെ അനുവദിക്കുകയായിരുന്ു. പള്ളിയുടെയും ക്ഷേത്രത്തിന്റെയും നിര്‍മാണ പ്രവര്‍ത്തികള്‍ ഇപ്പോള്‍ ആരംഭിച്ചിട്ടുണ്ട്.

English summary
Babri Masjid Demolition Case Verdict: Union Home Ministry directs to States Strengthen Security
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X