കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാബറി മസ്ജിദ് കേസ്; അദ്വാനിയും ജോഷിയും പ്രതികള്‍... ആറ് മാസം കൂടി തേടി ജഡ്ജി

Google Oneindia Malayalam News

ദില്ലി: അയോധ്യയിലെ ബാബറി മസ്ജിദ് തകര്‍ത്ത കേസിന്റെ വിചാരണ പൂര്‍ത്തിയാക്കുന്നതിന് ആറ് മാസം കൂടി സമയം തേടി പ്രത്യേക കോടതി ജഡ്ജി സുപ്രീംകോടതിയെ സമീപിച്ചു. എല്‍കെ അദ്വാനി, മുരളി മനോഹര്‍ ജോഷി തുടങ്ങിയ ഒട്ടറേ മുതിര്‍ന്ന ബിജെപി നേതാക്കള്‍ പ്രതികളായ കേസിന്റെ വിചാരണയാണ് ലഖ്‌നൗവിലെ ഈ കോടതിയില്‍ നടക്കുന്നത്.

Supreme

കഴിഞ്ഞ മെയ് മാസത്തില്‍ ജഡ്ജി എഴുതിയ കത്താണ് സുപ്രീംകോടതി ഇന്ന് പരിഗണിച്ചത്. ഈ വര്‍ഷം സപ്തംബര്‍ 30ന് ജഡ്ജി വിരിമിക്കും. ഈ സാഹചര്യത്തില്‍ ആറ് മാസം കൂടി നീട്ടി തരണമെന്നും വിചാരണ പൂര്‍ത്തിയാക്കുമെന്നും ജഡ്ജി കത്തില്‍ ബോധിപ്പിച്ചു. ഇക്കാര്യം പരിഗണിച്ച ജസ്റ്റിസ് ആര്‍എഫ് നരിമാന്‍ അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് ഉത്തര്‍ പ്രദേശ് സര്‍ക്കാരിനോട് വേണ്ട നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കി.

കേസിന്റെ ഗൗരവം കണക്കിലെടുത്ത് ജഡ്ജിയുടെ സര്‍വീസ് കാലാവധി നീട്ടി നല്‍കാനാണ് സുപ്രിംകോടതി നിര്‍ദേശിച്ചത്. 1992 ഡിസംബര്‍ ആറിനാണ് അയോധ്യയിലെ ബാബറി മസ്ജിദ് കര്‍സേവകര്‍ തകര്‍ത്തത്. കോളിളക്കം സൃഷ്ടിച്ച കേസിന്റെ വിചാരണ 25 വര്‍ഷമായിട്ടും അവസാനിക്കാത്ത സാഹചര്യത്തില്‍ 2017ല്‍ സുപ്രീംകോടതി ഇടപെടുകയായിരുന്നു.

കോണ്‍ഗ്രസിനെ പൂട്ടാന്‍ ഉവൈസിയും; വമ്പന്‍ വാഗ്ദാനവുമായി സഖ്യശ്രമം, മഹാരാഷ്ട്രയിലെ മാറ്റങ്ങള്‍കോണ്‍ഗ്രസിനെ പൂട്ടാന്‍ ഉവൈസിയും; വമ്പന്‍ വാഗ്ദാനവുമായി സഖ്യശ്രമം, മഹാരാഷ്ട്രയിലെ മാറ്റങ്ങള്‍

എല്ലാ ദിവസവും വിചാരണ നടത്തി രണ്ടു വര്‍ഷത്തിനകം കേസില്‍ തീര്‍പ്പ് കല്‍പ്പിക്കണമെന്ന് 2017 ഏപ്രില്‍ 19ന് സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഈ പരിധി അവസാനിച്ചിട്ടും വിചാരണ പൂര്‍ത്തിയായില്ല. തുടര്‍ന്നാണ് ആറ് മാസം കൂടി സര്‍വീസ് കാലാവധി നീട്ടി നല്‍കാന്‍ ജഡ്ജി ആവശ്യപ്പെട്ടത്.

English summary
Babri Masjid: Judge seeks 6 months’ time from SC to conclude trial
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X