കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അയോധ്യ കേസില്‍ ആഴ്ചയില്‍ അഞ്ച് ദിവസം വാദം സാധ്യമല്ലെന്ന് അഭിഭാഷകന്‍; ആവശ്യം നിരസിച്ച് കോടതി

  • By S Swetha
Google Oneindia Malayalam News

ദില്ലി: ബാബറി മസ്ജിദ്- രാം ജന്മഭൂമി ഭൂമി തര്‍ക്ക കേസില്‍ ആഴ്ചയില്‍ 5 ദിവസവും വാദം സാധ്യമല്ലെന്ന് അഭിഭാഷകന്‍ സുപ്രീംകോടതിയില്‍. മുസ്ലീം കക്ഷികളൊന്നിനെ പ്രതിനിധീകരിക്കുന്ന മുതിര്‍ന്ന അഭിഭാഷകന്‍ ഡോ. രാജീവ് ധവാന്‍ ആണ് ഇക്കാര്യം കോടതിയില്‍ അറിയിച്ചത്. ഇത്ര വേഗത്തില്‍ ഹിയറിംഗ് നടത്തുന്നത് കേസിനെ സഹായിക്കില്ലെന്ന് രാജീവ് കോടതിയെ അറിയിച്ചു. എന്നാല്‍ ഈ ആവശ്യം സുപ്രീംകോടതി നിരസിച്ചു. കേസില്‍ നാലാം ദിവസവും സുപ്രീം കോടതി വിചാരണ തുടര്‍ന്നപ്പോഴാണ് അദ്ദേഹം ഇങ്ങനെയൊരു ആവശ്യം മുന്നോട്ട് വെച്ചത്. പുതിയ കേസുകള്‍ക്ക് മാത്രമായി നീക്കിവച്ചിരുന്ന വെള്ളിയാഴ്ചയും ഇതുവരെയുള്ള രീതി ലംഘിച്ച് സുപ്രീം കോടതി കേസ് പരിഗണിച്ചു.

പാക് അധീന കശ്മീരും അക്‌സായി ചിന്നും ഉടന്‍ തന്നെ നമ്മുടേതാകും; കേന്ദ്രമന്ത്രി ഗിരാജ് സിംഗ്പാക് അധീന കശ്മീരും അക്‌സായി ചിന്നും ഉടന്‍ തന്നെ നമ്മുടേതാകും; കേന്ദ്രമന്ത്രി ഗിരാജ് സിംഗ്

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിയുടെ നേതൃത്വത്തിലുള്ള അഞ്ച് ജഡ്ജിമാരുടെ ഭരണഘടനാ ബെഞ്ചിന് മുമ്പാകെ രാം ലല്ലയ്ക്ക് വേണ്ടിയുള്ള കൗണ്‍സില്‍ തെളിവുകള്‍ നല്‍കുന്നതിനിടെ ധവാന്‍ എഴുന്നേറ്റ് നടപടികള്‍ തടസ്സപ്പെടുത്തി.

supreme-court22

''ആഴ്ചയിലെ എല്ലാ ദിവസങ്ങളിലും ഇത് കേട്ടാല്‍ കോടതിയെ സഹായിക്കാന്‍ കഴിയില്ല. ഇത് ആദ്യത്തെ അപ്പീലാണ്, ഹിയറിംഗ് ഈ രീതിയില്‍ വേഗത്തിലാക്കാന്‍ കഴിയില്ലെന്ന് ജസ്റ്റിസുമാരായ എസ്. എ. ബോബ്‌ഡെ, ഡി.വൈ. ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍, എസ്.എന്‍.നസീര്‍ എന്നിവരടങ്ങിയ ബെഞ്ചിനോട് അദ്ദേഹം പറഞ്ഞു. കേസില്‍ അലഹബാദ് ഹൈക്കോടതി വിധി പുറപ്പെടുവിച്ച ശേഷമാണ് സുപ്രീംകോടതി ആദ്യം അപ്പീല്‍ പരിഗണിക്കുന്നതെന്നും അതിനാല്‍ വാദം ഇത്രയും വേഗത്തില്‍ കേള്‍ക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

ആദ്യ അപ്പീല്‍ ആയതിനാല്‍, ഡോക്യുമെന്ററി തെളിവുകള്‍ പഠിക്കേണ്ടതുണ്ട്. നിരവധി രേഖകള്‍ ഉര്‍ദു, സംസ്‌കൃതം ഭാഷകളിലുണ്ട്, അവ വിവര്‍ത്തനം ചെയ്യേണ്ടതുണ്ട്. ആഴ്ചയിലെ അഞ്ച് ദിവസങ്ങളിലും കേസ് പരിഗണിക്കാന്‍ കോടതി തീരുമാനമെടുത്തിട്ടുണ്ടെങ്കില്‍ കേസ് ഉപേക്ഷിക്കേണ്ടിവരുമെന്ന് അദ്ദേഹം പറഞ്ഞു. ''നിങ്ങളുടെ വാദങ്ങള്‍ ഞങ്ങള്‍ ശ്രദ്ധിച്ചു. ഉടന്‍ നിങ്ങളിലേക്ക് മടങ്ങും, ''സിജെഐ ഗോഗോയ് പറഞ്ഞു.

അയോധ്യയില്‍ ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ട തര്‍ക്കസ്ഥലം ശ്രീരാമന്റെ ജന്മഭൂമിയാണെന്നതിന് രേഖാപരമായ എന്തെങ്കിലും തെളിവുണ്ടോയെന്ന് സുപ്രീംകോടതി കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു. തര്‍ക്കഭൂമിയായ 2.77 ഏക്കര്‍ ശ്രീരാമന്റെ ജന്മസ്ഥലമാണെന്നും അതില്‍ ഉടമസ്ഥാവകാശമുണ്ടെന്നുമുള്ള അവകാശം തെളിയിക്കാനാണ് ഹിന്ദുസംഘടനകളോട് അഞ്ചംഗ ബെഞ്ച് ആവശ്യപ്പെട്ടത്. ഉടമസ്ഥത തെളിയിക്കുന്ന റവന്യൂ രേഖകള്‍, മറ്റെന്തെങ്കിലും രേഖകള്‍, വാക്കാലുള്ള തെളിവ് എന്നിവയെന്തെങ്കിലുമുണ്ടോയെന്ന് ബെഞ്ച് ആരാഞ്ഞു.

English summary
Babri Masjid- Ram Janmabhoomi case: SC rejecting submissions of senior advocate Dr Rajiv Dhavan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X