കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാബറി മസ്ജിദ്: 28 വർഷമായി കാത്തിരുന്ന വിധി, സ്വാഗതം ചെയ്യുന്നതായി സഞ്ജയ് റാവത്ത്!!

Google Oneindia Malayalam News

മുംബൈ: ബാബറി മസ്ജിദ് പൊളിച്ച കേസിലെ വിധി സ്വാഗതം ചെയ്യുന്നതായി ശിവസേന നോതാവ് സഞ്ജയ് റാവത്ത്. കഴിഞ്ഞ 28 വർഷമായി കാത്തിരുന്ന വിധിയാണെന്നാണ് സഞ്ജയ് റാവത്ത് വിശേഷിപ്പിച്ചത്. സിബിഐ കോടതിയുടെ വിധി പ്രതീക്ഷിച്ച തരത്തിലാണെന്നാണ് വിധി സ്വാഗതം ചെയ്ത മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ പ്രതികരണം. ഈ സംഭവം ഇപ്പോൾ നാം മറക്കണം. ബാബറി മസ്ജിദ് തകർത്തിട്ടില്ലായിരുന്നുവെങ്കിൽ രാം മന്ദിറിലെ ഭൂമി പൂജ കാണാൻ കഴിയുമായിരുന്നില്ല. അന്ന് അവിടെ ഉണ്ടായിരുന്നതും പ്രതിഷേധത്തിൽ പങ്കെടുത്തവരുമായ എല്ലാ നേതാക്കളെയും ഞാൻ അഭിനന്ദിക്കുന്നു. സഞ്ജയ് റാവത്ത് പറയുന്നു.

ബാബറി മസ്ജിദ് തകര്‍ത്തത് എങ്ങനെ? 28 വര്‍ഷം നീണ്ട നിയമനടപടികള്‍, പിന്നിട്ട വഴികള്‍....ബാബറി മസ്ജിദ് തകര്‍ത്തത് എങ്ങനെ? 28 വര്‍ഷം നീണ്ട നിയമനടപടികള്‍, പിന്നിട്ട വഴികള്‍....

ബാബറി മസ്ജിദ് ആസൂത്രണം ചെയ്ത് തകർത്തതല്ലെന്ന് കേസിൽ ബുധനാഴ്ച വിധി പറഞ്ഞ സിബിഐ കോടതി വ്യക്തമാക്കിയത്. ഇത് പെട്ടെന്ന് സംഭവിച്ചതാണെന്നും കുറ്റക്കാർക്കെതിരെ തെളിവില്ലെന്നും ചൂണ്ടിക്കാണിച്ചാണ് പ്രതികളെ വെറുതെവിട്ടിട്ടുള്ളത്. അതേ സമയം കേസ് തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടുവെന്ന വിമർശനവും കോടതി ഇതോടൊപ്പം ഉന്നയിച്ചിട്ടുണ്ട്. ബാബറി മസ്ജിദ് തകർക്കുന്ന സമയത്ത് സംഭവ സ്ഥലത്ത് ഒട്ടേറെപ്പേരുണ്ടായിരുന്നു. ആൾക്കൂട്ടത്തെ തടയാനാണ് നേതാക്കൾ ശ്രമിച്ചതെന്നും കോടതി ചൂണ്ടിക്കാണിച്ചു. പ്രത്യേക സിബിഐ ജഡ്ജി സുരേന്ദ്രകുമാർ യാദവാണ് വിധി പ്രസ്താവിച്ചത്. 2000 പേജുള്ള വിധി പ്രസ്താവമാണ് കോടതിയിൽ വായിച്ചത്.

 sanjay-raut-15

Recommended Video

cmsvideo
Ayodhya case: A brief history | Oneindia Malayalam

മുതിർന്ന ബിജെപി നേതാക്കളായ എൽ കെ അധ്വാനി, മുരളി മനോഹർ ജോഷി, കല്യാൺ സിംഗ്, ഉമാഭാരതി എന്നിവർ ഉൾപ്പെടെ 32 പേരെയായിരുന്നു കേസിൽ പ്രതി ചേർത്തിരുന്നു. കേസിലെ പ്രതികളിൽ സാധ്വി ചിദംബര, വിനയ് കട്യാർ, ചംപ് റായ്, വിലാസ് വേദാന്തി, ധർമദാസ്, സാക്ഷി മഹാരാജ്, ബ്രജ് ഭൂഷൺ എന്നിവർ വിധി പ്രസ്താവം കേൾക്കുന്നതിനായി കോടതിയിൽ നേരിട്ട് ഹാജരായിരുന്നു. കൊവിഡ് ബാധിച്ചതിനെ തുടർന്ന് ദില്ലി എയിംസിൽ ചികിത്സയിൽ കഴിയുന്ന ഉമാഭാരതി വീഡിയോ കോൺഫറൻസ് വഴിയാണ് കേസിലെ വിധി പ്രസ്താവം കേട്ടത്. എൽകെ അധ്വാനിയും മുരളി മനോഹർ ജോഷിയും വീഡിയോ കോൺഫറൻസ് വഴിയാണ് വിധി പ്രസ്താവം കേട്ടത്. ഇരുവരും നേരത്തെ തന്നെ ഇളവ് ആവശ്യപ്പെട്ടിരുന്നു. വിധി വന്ന പശ്ചാത്തലത്തിൽ വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് ഉത്തർപ്രദേശ് വഖഫ് ബോർഡ് വ്യക്തമാക്കിയിട്ടുണ്ട്.

അശോക് സിംഗാള്‍ പള്ളി സംരക്ഷിക്കാന്‍ ശ്രമിച്ചു; കല്ലേറ് ആരംഭിച്ചത് പള്ളിക്ക് പിന്നില്‍ നിന്ന്- കോടതിഅശോക് സിംഗാള്‍ പള്ളി സംരക്ഷിക്കാന്‍ ശ്രമിച്ചു; കല്ലേറ് ആരംഭിച്ചത് പള്ളിക്ക് പിന്നില്‍ നിന്ന്- കോടതി

English summary
Babri Masjid: The decision was awaited for the last 28 years, Sanjay Rawat on court verdict
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X