കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാബറി മസ്ജിദ് തകർത്ത കേസിൽ വിധി പ്രസ്താവം ആരംഭിച്ചു, 2000 പേജുള്ള വിധി ന്യായം

Google Oneindia Malayalam News

ദില്ലി: ബാബറി കേസിൽ വിധി പ്രസ്താവം ആരംഭിച്ചു. 2000 പേജുള്ള വിധി ന്യായമാണ് വായിക്കുന്നത്. മുതിര്‍ന്ന ബിജെപി നേതാവും മുന്‍ ഉപപ്രധാമന്ത്രിയുമായ എല്‍കെ അദ്വാനി, ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി കല്യാണ്‍ സിങ്, മറ്റ് പ്രമുഖ ബിജെപി നേതാക്കളായ മുരളി മനോഹര്‍ ജോഷി, ഉമാ ഭാരതി, സാക്ഷി മഹാരാജ് തുടങ്ങിയ പ്രമുഖര്‍ പ്രതികളായിട്ടുള്ള കേസില്‍ പ്രത്യേക സിബിഐ കോടതിയാണ് വിധി പറയുന്നത്. കേസിന്റെ വിചാരാണ നടപചികള്‍ നേരത്തെ പൂര്‍ത്തിയായിരുന്നു. എസ് കെ യാദവ് അധ്യക്ഷനായ ബെഞ്ചാണ് വിധി പറയുന്നത്.

babari

32 പ്രതികളുള്ള കേസില്‍ എല്ലാ പ്രതികളും ഇന്ന് കോടതിയില്‍ ഹാജരാകണമെന്ന് പ്രത്യേക കോടതി നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ പ്രായധിക്യവും കൊവിഡ് പശ്ചാത്തലവും കണക്കിലെടുത്ത് അദ്വാനി അടക്കമുള്ളവര്‍ ഹാജരാകില്ലെന്നാണ് വിവരം. അതേസമയം, കൊവിഡ് ബാധിച്ച് എയിംസില്‍ ചികിത്സയില്‍ കഴിയുന്ന ഉമാഭാരതി മാത്രമെ എത്തില്ലെന്ന് അറിയിച്ചിട്ടുള്ളുവെന്ന് കോടതി വൃത്തങ്ങള്‍ പറയുന്നു.

Recommended Video

cmsvideo
ആ ഭൂമിയുടെ അവകാശികള്‍ യഥാര്‍ത്ഥത്തില്‍ ആര് | Oneindia Malayalam

വിധിയെ തുടര്‍ന്ന് അയോധ്യയിലും കോടതിയുടെ പരിസരത്തും സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. അയോധ്യയിലും രാമജന്മഭൂമി പരിസരത്തും കൂടുതല്‍ പൊലീസിനെയും അര്‍ദ്ധ സൈനിക വിഭാഗത്തെയും നിയോഗിച്ചിട്ടുണ്ട്. വിധിയുടെ പശ്ചാത്തലത്തില്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും സുരക്ഷ ശക്തമാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിരുന്നു. ഏതൊക്കെ ജില്ലകളിലാണോ സംഘര്‍ഷ സാധ്യത ഉണ്ടാകാന്‍ എന്ന് പരിശോധിച്ച് അവിടെ കൂടുതല്‍ പൊലീസുകാരെ നിയോഗിക്കണമെന്ന് നിര്‍ദ്ദേശമുണ്ട്. സോഷ്യല്‍ മീഡിയും കര്‍ശന നിരീക്ഷണത്തിന് വിധേയമാക്കണം.

English summary
Babri Masjid verdict today: Security beefed up in Ayodhya and court premises
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X