India
 • search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ബാബറി മസ്ജിദ് തകര്‍ത്തത് രാജ്യം ഭരിച്ച കോൺഗ്രസിന്റെ പൂർണ്ണ സമ്മതത്തോടെ', ബാബറി ദിനത്തിൽ എഎ റഹീം

Google Oneindia Malayalam News

തിരുവനന്തപുരം: ബാബറി മസ്ജിദ് തകര്‍ത്തിട്ട് ഇന്നേക്ക് 29 വര്‍ഷം തികഞ്ഞിരിക്കുകയാണ്. മതേതര ഇന്ത്യയുടെ മനസ്സിനേറ്റ മുറിവായിരുന്നു 1992 ഡിസംബര്‍ ആറിന് അയോധ്യയില്‍ ബാബറി പള്ളി തകര്‍ക്കപ്പെട്ടത്. അന്ന് രാജ്യം ഭരിച്ച കോൺഗ്രസിന്റെ പൂർണ്ണ സമ്മതത്തോടെയായിരുന്നു ബാബറി മസ്ജിദിന് നേരെയുളള ആക്രമണമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എഎ റഹീം പറയുന്നു.

ബാബറി മസ്ജിദ് പുനര്‍നിര്‍മിക്കണം; പ്രതിഷേധവുമായി സ്ത്രീകള്‍ തെരുവില്‍... അയോധ്യ ശാന്തം, പക്ഷേ...ബാബറി മസ്ജിദ് പുനര്‍നിര്‍മിക്കണം; പ്രതിഷേധവുമായി സ്ത്രീകള്‍ തെരുവില്‍... അയോധ്യ ശാന്തം, പക്ഷേ...

ഡിസംബർ 6 ഭരണഘടനാ ശിൽപിയായ ഡോ. ബിആർ അംബേദ്കർ വിട പറഞ്ഞ ദിവസം കൂടിയാണ്. അംബേദ്കറിൻറെ ഓർമ്മകൾ, ഇന്ത്യക്ക് ഏറ്റവും ആവശ്യമുള്ള ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നതെന്ന് ഇടത് എംപി ഡോ. വി ശിവദാസൻ ചൂണ്ടിക്കാണിക്കുന്നു.

1

എഎ റഹീമിന്റെ കുറിപ്പ്: '' ബാബരി മസ്ജിദ് സംഘപരിവാർ തകർത്തത് ഡിസംബർ ആറിനാണ്. അപ്രതീക്ഷിതായിരുന്നില്ല. കാലേകൂട്ടി തീരുമാനിച്ചു, പള്ളിപൊളിക്കാൻ പരിശീലനം നടത്തി. സമയവും തിയതിയും നിശ്ചയിച്ചു. എന്നിട്ടായിരുന്നു പട്ടാപ്പകൽ ഒരു പള്ളി സംഘപരിവാർ ക്രിമിനലുകൾ ഇടിച്ചു തകർത്തത്. മതനിരപേക്ഷതയ്ക്കു മേൽ പതിച്ച ആഘാതമായിരുന്നു ആ സംഭവം. രാജ്യം ഭരിച്ച കോൺഗ്രസിന്റെ പൂർണ്ണ സമ്മതത്തോടെയായിരുന്നു സ്വതന്ത്ര ഇന്ത്യയിയിലെ ഏറ്റവും വലിയ ഈ കുറ്റകൃത്യം നടന്നത്.

പലർക്കും പേടി, ഷോബി പോലും ഒപ്പിട്ടില്ല; ധൈര്യം കാണിച്ചത് ആ 2 നടന്‍മാർ മാത്രം: ഷമ്മി തിലകന്‍പലർക്കും പേടി, ഷോബി പോലും ഒപ്പിട്ടില്ല; ധൈര്യം കാണിച്ചത് ആ 2 നടന്‍മാർ മാത്രം: ഷമ്മി തിലകന്‍

2

ഇന്ന് വീണ്ടും ഒരു ഡിസംബർ ആറ്‌. ഡിവൈഎഫ്ഐ ഇന്ന് രാജ്യവ്യാപകമായി വർഗ്ഗീയ വിരുദ്ധദിനമായി ആചരിച്ചു. എല്ലാ വർഷവും ഡിസംബർ ആറിന് ഡിവൈഎഫ്ഐ,വർഗീയതയ്ക്കും സംഘപരിവാർ ഭീകരതയ്ക്കും എതിരായ ക്യാമ്പയിനുകൾ ഈ ദിനത്തിൽ ഡിവൈഎഫ്‌ഐ തുടർച്ചയായി നടത്തിവരുന്നു.

പക്ഷേ എന്തുകൊണ്ടാണ് കോൺഗ്രസ്സ് ഇങ്ങനെയൊരു ദിവസത്തെക്കുറിച്ചു തന്നെ മറക്കാൻ ശ്രമിക്കുന്നത്. ബാബരി മസ്ജിദ് തകർത്ത സംഘപരിവാർ ഭീകരതയും,കോൺഗ്രസ്സിന്റെ മാപ്പർഹിക്കാത്ത നിശബ്ദതയും കോൺഗ്രസ്സ് മറയ്ക്കാൻ ശ്രമിച്ചാലും ഇന്ത്യ മറക്കില്ല.

3

ചരിത്രം മറക്കാനുള്ളതല്ല. രാജ്യത്തിന്റെ മത നിരപേക്ഷതയും ഭരണഘടന മൂല്യങ്ങൾ സംരക്ഷിക്കാനുള്ള പോരാട്ടങ്ങൾ ഓർമ്മപ്പെടുത്താൻ,ശക്തിപ്പെടുത്താൻ ഈ ദിവസം നാം വീണ്ടും വീണ്ടും ഓർമ്മിക്കികയും വർഗീയതയ്‌ക്കെതിരായ മഹാ സമരങ്ങൾ ശക്തിപ്പെടുത്തുകയും വേണം. സംഘപരിവാറിന് വിധേയമായ കോൺഗ്രസ്സിനെയാണ് ഇന്ന് കാണാൻ കഴിയുന്നത്.അപകടകരമായ വിധേയത്വവും സൗഹൃദവും കോൺഗ്രസ്സ് ആവർത്തിക്കുന്നു''.

4

രാജ്യസഭാ എംപി ഡോ. വി ശിവദാസന്റെ കുറിപ്പ്: '' ഡിസംബർ 6 അംബേദ്‌കറിനെ ഇന്ത്യയ്ക്ക് നഷ്ടപ്പെട്ട ദിവസമാണ്. തന്റെ അറുപത്തഞ്ചാം വയസ്സിൽ ഡൽഹിയിലെ വസതിയിൽ ബാബാ സാഹിബ് ഉണരാത്ത നിദ്രയിലേക്ക് അമർന്നപ്പോൾ , ആധുനിക ഇന്ത്യയുടെ മുഖ്യ ശില്പികളിൽ ഒരാളെയാണ് നമുക്ക് നഷ്ടപ്പെട്ടത്.

വിയോജിപ്പുകളും വിമർശനങ്ങളും ഉണ്ടായേക്കാം . പക്ഷെ അംബേദ്കറെ അവഗണിച്ചു ആധുനിക ഇന്ത്യയുടെ ചരിത്രം എഴുതാനാവില്ല .

5

ജനാധിപത്യം സമത്വത്തിന്റെ പര്യായം ആണെന്ന് പഠിപ്പിച്ച അംബേദ്‌കർ, കോടിക്കണക്കിനു മനുഷ്യരുടെ ആത്മാഭിമാനത്തിനും അടിസ്ഥാന അവകാശങ്ങൾക്കും വേണ്ടിയുള്ള സമരങ്ങളുടെ പ്രചോദനമാണ്. ചരിത്രത്തിൽ ഏറ്റവും വേദനാജനകമായ സംഭവങ്ങളാലങ്കിതമാണ് ഡിസംബർ 6. ബാബരി മസ്ജിദ് തകർക്കാൻ സംഘ് പരിവാർ തെരഞ്ഞെടുത്ത ദിനം. ഫണം വിടർത്തിയാടിയ വർഗീയത, ഇന്ന് ഇന്ത്യൻ സമൂഹത്തെ മുഴുവൻ ശ്വാസം മുട്ടിക്കുന്ന മഹാവ്യാധിയായി വളർന്നിരിക്കുന്നു. ഇതെഴുതുമ്പോൾ ആനന്ദ് തെൽതുംബ്ഡേയും സൂരജ് യെങ് ഡേയും ചേർന്ന് എഡിറ്റ് ചെയ്ത The Radical in Ambedkar Critical Reflections എന്ന പുസ്തകം മുന്പിലുണ്ട്.

6

അറിയപ്പെടുന്ന സാമൂഹ്യ പ്രവർത്തകനും എഴുത്തുകാരനുമായ ആനന്ദ് തെൽതുംബ്‌ഡെ, 90 വയസ്സായ തന്റെ അമ്മയെ കാണാൻ ഇടക്കാല ജാമ്യം പോലും നിഷേധിക്കപെട്ട് തലോജ സെൻട്രൽ ജയിലിൽ തടവിലാണ്. അംബേദ്കറിനെക്കുറിച്ചു ഏറ്റവും കൂടുതൽ എഴുതുകയും സംസാരിക്കുകയും ചെയ്ത അദ്ദേഹത്തെ ദേശദ്രോഹം ആരോപിച്ചു NIA അറസ്റ്റ് ചെയ്തത് അംബേദ്‌കറിന്റെ ജയന്തി ദിനമായ ഏപ്രിൽ 14 നാണ്. അംബേദ്കറിൻറെ ഓർമ്മകൾ, ഇന്ത്യക്ക് ഏറ്റവും ആവശ്യമുള്ള ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നത് ''.

cmsvideo
  വീഡിയോയുള്‍പ്പെടെ തെളിവുണ്ടായിട്ടും പ്രതികളെ വെറുതെ വിട്ട നീതി | Oneindia Malayalam
  7

  സിപിഎമ്മിന്റെ പ്രതികരണം: '' ഡിസംബർ 6 മതേതര ഇന്ത്യയുടെ ചരിത്രത്തിൽ കരിദിനമായാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ബാബറി മസ്ജിദ് തകർക്കുക വഴി വലതുപക്ഷ വർഗീയ ഭീകരവാദ ശക്തികളും അവർക്ക് സഹായികളായി നിന്നവരും ചേർന്ന് നശിപ്പിക്കാൻ ശ്രമിച്ച രാഷ്ട്രത്തിന്റെ മതേതര പാരമ്പര്യവും ഭരണഘടനയും ഉയർത്തിപ്പിടിക്കുകയും അമിതാധികാര ശക്തികളെ ചെറുത്തുതോൽപ്പിക്കുകയും ചെയ്യുന്ന ബഹുജന പോരാട്ടങ്ങൾ ഉയർന്നുവരണം''.

  English summary
  Babri Masjid was demolished with the support of Congress, Says DYFI state secretary AA Rahim
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X