കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹാഗിയ സോഫിയ ഓര്‍മയില്ലേ? ബാബറി മസ്ജിദ് എന്നും പള്ളിയായിരിക്കും- മുസ്ലിം വ്യക്തി നിയമ ബോര്‍ഡ്

Google Oneindia Malayalam News

ദില്ലി: അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുന്ന വിഷയത്തില്‍ പ്രതികരണവുമായി അഖിലേന്ത്യാ മുസ്ലിം വ്യക്തി നിയമ ബോര്‍ഡ്. ബാബിറി മസ്ജിദ് എല്ലാ കാലത്തും പള്ളിയായിരിക്കും. നേരത്തെ അത് പള്ളിയായിരുന്നു. ഇനിയുള്ള കാലത്തും അത് പള്ളിയായി തുടരുമെന്നും ബോര്‍ഡ് പ്രതികരിച്ചു. തുര്‍ക്കിയിലെ ഹാഗിയ സോഫിയ പള്ളിയുമായി താരതമ്യം ചെയ്താണ് വ്യക്തി നിയമ ബോര്‍ഡ് അയോധ്യ വിഷയത്തില്‍ പ്രതികരിച്ചത്. മുസ്ലിം വ്യക്തി നിയമ ബോര്‍ഡിന്റെ പ്രസ്താവനയും ഹാഗിയ സോഫിയ സംബന്ധിച്ചുമുള്ള വിശദാംശങ്ങള്‍ ഇങ്ങനെ....

 മുസ്ലിം വ്യക്തി നിയമ ബോര്‍ഡിന്റെ പ്രതികരണം

മുസ്ലിം വ്യക്തി നിയമ ബോര്‍ഡിന്റെ പ്രതികരണം

നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഹാഗിയ സോഫിയ അടുത്തിടെ തുര്‍ക്കിയിലെ ഭരണകൂടം പള്ളിയായി പ്രഖ്യാപിച്ച് വീണ്ടും മുസ്ലിങ്ങള്‍ക്ക് ആരാധനക്ക് തുറന്നുകൊടുത്തിരുന്നു. ബാബറി മസ്ജിദ് എല്ലാ കാലത്തും പള്ളിയായിരിക്കും. ഹാഗിയ സോഫിയ വലിയ ഉദാഹരമായി തങ്ങളുടെ മുന്നിലുണ്ട്. ബാബറി മസ്ജിദിന്റെ ഭൂമി പിടിച്ചടക്കുകയായിരുന്നു. അനീതിയാണ് സംഭവിച്ചത്. ഭൂരിപക്ഷത്തെ പ്രീതിപ്പെടുത്തുന്ന വിധി കൊണ്ട് പള്ളിയുടെ പദവി ഇല്ലാതാക്കാന്‍ സാധിക്കില്ല. ആരും തകര്‍ന്ന് പോകേണ്ടതില്ല. സാഹചര്യങ്ങള്‍ ഇവിടെ അവസാനിക്കുന്നില്ല. ഇത് രാഷ്ട്രീയമാണ്- വ്യക്തി നിയമ ബോര്‍ഡിന്റെ പ്രതികരണം ഇങ്ങനെ ആയിരുന്നു.

ഒവൈസിയുടെ പ്രതികരണം

ഒവൈസിയുടെ പ്രതികരണം

ബാബറി മസ്ജിദ് അയോധ്യയിലുണ്ടായിരുന്നുവെന്നും ഇനിയും അങ്ങനെ തന്നെ തുടരുമെന്നും മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍ നേതാവ് അസദുദ്ദീന്‍ ഒവൈസി പറഞ്ഞു. പഴയ ബാബറി മസ്ജിദിന്റെ ചിത്രവും പള്ളി പൊളിക്കുന്ന ചിത്രവും അദ്ദേഹം ട്വീറ്റ് ചെയ്തു.

അയോധ്യയിലെ വിവാദം

അയോധ്യയിലെ വിവാദം

16ാം നൂറ്റാണ്ടില്‍ മുഗള്‍ ഭരണാധികാരി ബാബര്‍ നിര്‍മിച്ച അയോധ്യയിലെ പള്ളി 1949 മുതല്‍ തര്‍ക്കത്തിലാണ്. ക്ഷേത്രം തകര്‍ത്താണ് പള്ളി നിര്‍മിച്ചത് എന്ന വാദമുയര്‍ന്നു. ഇതുമായി ബന്ധപ്പെട്ട കേസുകള്‍ ഫയല്‍ ചെയ്യപ്പെട്ടു. 1949ല്‍ അടച്ചിട്ട പള്ളി 1992ല്‍ ഹിന്ദുത്വ സംഘടനകള്‍ ചേര്‍ന്ന് പൊളിച്ചു.

Recommended Video

cmsvideo
ആദ്യ ശിലയിട്ട് നരേന്ദ്ര മോദി;പാകിയത് 40 കിലോയുള്ള വെള്ളി
സുപ്രീംകോടതി വിധി

സുപ്രീംകോടതി വിധി

2019 നവംബര്‍ ഒമ്പതിനാണ് തര്‍ക്കത്തില്‍ സുപ്രീംകോടതി വിധി പറഞ്ഞത്. തര്‍ക്ക ഭൂമി രാമക്ഷേത്രം നിര്‍മിക്കാന്‍ വിട്ടുകൊടുക്കുകയായിരുന്നു കോടതി. മുസ്ലിങ്ങള്‍ക്ക് പള്ളി നിര്‍മിക്കാന്‍ അയോധ്യയില്‍ മറ്റൊരിടത്ത് അഞ്ച് ഏക്കര്‍ കൈമാറാനും സര്‍ക്കാരിനോട് നിര്‍ദേശിച്ചു. ഈ വിധിക്കെതിരെയും മുസ്ലിം വ്യക്തി നിയമ ബോര്‍ഡ് രംഗത്തുവന്നിരുന്നു.

എന്താണ് ഹാഗിയ സോഫിയ

എന്താണ് ഹാഗിയ സോഫിയ

തുര്‍ക്കിയിലെ ഇസ്താംബൂളി (കോണ്‍സ്റ്റാന്റിനോപ്പിള്‍) ലാണ് ഹാഗിയ സോഫിയ. എഡി 532ല്‍ ബൈസന്റൈന്‍ സാമ്രാജ്യത്തിന്റെ ഭരണകാലത്താണ് ഇത് നിര്‍മിച്ചത്. 900 വര്‍ഷത്തോളം ഓര്‍ത്തഡോക്‌സ് ചര്‍ച്ചായി നിലകൊണ്ടു. 1453ല്‍ ഓട്ടോമന്‍ സാമ്രാജ്യം ഇസ്താബൂള്‍ പിടിച്ചടക്കി. ഇവിടെയുള്ള എല്ലാ സ്ഥാപനങ്ങളും അവര്‍ വരുതിയിലാക്കി. കൂടെ ഹാഗിയ സോഫിയയും.

ഹാഗിയ സോഫിയ പള്ളിയാക്കി മാറ്റി

ഹാഗിയ സോഫിയ പള്ളിയാക്കി മാറ്റി

ഹാഗിയ സോഫിയ അവര്‍ പള്ളിയാക്കി മാറ്റി. പിന്നീടുള്ള കാലം ഹാഗിയ സോഫിയ പള്ളിയായി നിലകൊണ്ടു. 1934ല്‍ മുസ്തഫ കമാല്‍ പാഷ എന്ന അത്താതുര്‍ക്ക് തുര്‍ക്കിയില്‍ അധികാരത്തിലെത്തിയ വേളയില്‍ ഹാഗിയ സോഫിയ മ്യൂസിയമാക്കി മാറ്റി. ഇവിടെയുള്ള ഒട്ടേറെ മുസ്ലിം കേന്ദ്രങ്ങള്‍ നശിപ്പിക്കുകയും ചെയ്തു.

വീണ്ടും പള്ളിയാക്കണമെന്ന് ഹര്‍ജി

വീണ്ടും പള്ളിയാക്കണമെന്ന് ഹര്‍ജി

മ്യൂസിയം പള്ളിയാക്കണമെന്ന് ആവശ്യപ്പെട്ട് തുര്‍ക്കി ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കപ്പെട്ടത് വര്‍ഷങ്ങള്‍ക്ക് മുമ്പാണ്. കഴിഞ്ഞ മാസം കോടതി മ്യൂസിയം പള്ളിയാക്കി മാറ്റാന്‍ ഉത്തരവിട്ടു. ഇതുപ്രകാരം തുര്‍ക്കി ഭരണകൂടം പള്ളിയായി പ്രഖ്യാപിച്ചു. ഇതിനെതിരെ ക്രൈസ്തവ വിശ്വാസികള്‍ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. ഈ ഹാഗിയ സോഫിയയെ കുറിച്ചാണ് വ്യക്തി നിയമ ബോര്‍ഡ് അവരുടെ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടിയത്.

ഹാഗിയ സോഫിയ വീണ്ടും മുസ്ലിം പള്ളിയാക്കി; പ്രതിഷേധവുമായി ക്രൈസ്തവര്‍, ഇത് നൂറ്റാണ്ടുകളുടെ കഥ!!ഹാഗിയ സോഫിയ വീണ്ടും മുസ്ലിം പള്ളിയാക്കി; പ്രതിഷേധവുമായി ക്രൈസ്തവര്‍, ഇത് നൂറ്റാണ്ടുകളുടെ കഥ!!

English summary
Babri Masjid Will Always be a Mosque- AIMPLB Says
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X