കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ വിധി സപ്തംബര്‍ 30നകം; സിബിഐ കോടതിക്ക് പ്രത്യേക നിര്‍ദേശം

Google Oneindia Malayalam News

ദില്ലി: അയോധ്യയിലെ ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ വിധി സപ്തംബര്‍ 30നകം പറയണമെന്ന് സുപ്രീംകോടതി നിര്‍ദേശം. വിചാരണ എത്രയും വേഗം പൂര്‍ത്തിയാക്കണമെന്നും കോടതി നിര്‍ദേശിച്ചു. വിചാരണ കോടതി നടപടികള്‍ ആഗസ്റ്റ് 31നകം പൂര്‍ത്തിയാക്കണമെന്നായിരുന്നു നേരത്തെ സുപ്രീംകോടതി നല്‍കിയ നിര്‍ദേശം. എന്നാല്‍ ലഖ്‌നൗവിലെ സിബിഐ വിചാരണ കോടതിയിലെ പ്രത്യേക ജഡ്ജി എസ്‌കെ യാദവ് സമയം നീട്ടി നല്‍കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഇക്കാര്യം പരിഗണിച്ചാണ് കോടതി ഒരു മാസം കൂടി നീട്ടി നല്‍കിയത്. മുതിര്‍ന്ന ബിജെപി നേതാക്കളായ എല്‍കെ അദ്വാനി, വിനയ് കത്യാര്‍, മുരളീ മനോഹര്‍ ജോഷി, ഉമാ ഭാരതി തുടങ്ങിയ പ്രമുഖര്‍ പ്രതികളായ കേസാണിത്.

A

Recommended Video

cmsvideo
Ayodhya case: A brief history | Oneindia Malayalam

എല്ലാ ദിവസവും വിചാരണ നടത്തി രണ്ടു വര്‍ഷത്തിനകം നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന് 2017 ഏപ്രിലില്‍ സുപ്രീംകോടതി വിചാരണ കോടതിക്ക് നിര്‍ദേശം നല്‍കിയിരുന്നു. നിലവില്‍ വിചാരണ ഏറെ കുറേ പൂര്‍ത്തിയായി വരികയാണ്. സിബിഐ കോടതിയിലെ ജഡ്ജിയുടെ ആവശ്യം പരിഗണിച്ച് ഒരു മാസം കൂടി അനുവദിക്കുന്നു. വിചാരണ പൂര്‍ത്തിയാക്കി വിധി പറയാന്‍ സപ്തംബര്‍ 30 വരെ അനുവദിക്കുന്നുവെന്നും സുപ്രീംകോടതി ഉത്തരവില്‍ വ്യക്തമാക്കുന്നു.

1992 ഡിസംബര്‍ ആറിനാണ് ബാബറി മസ്ജിദ് ഹിന്ദുത്വ സംഘടനാ പ്രവര്‍ത്തകര്‍ തകര്‍ത്തത്. 16ാം നൂറ്റാണ്ടില്‍ നിര്‍മിച്ച പള്ളി പൊളിക്കാന്‍ ഗൂഢാലോചന നടത്തിയെന്നാണ് അദ്വാനി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയുള്ള കുറ്റം. അദ്വാനിയും ജോഷിയും കഴിഞ്ഞ മാസം 24ന് വീഡിയോ കോണ്‍ഫറന്‍സ് വഴി മൊഴി നല്‍കിയിരുന്നു. അദ്വാനിയോട് 100ലധികം ചോദ്യങ്ങളാണ് കോടതി ഉന്നയിച്ചത്. എല്ലാ കുറ്റങ്ങളും അദ്വാനിയും ജോഷിയും നിഷേധിക്കുകയായിരുന്നു. എല്ലാ ആരോപണങ്ങളും കള്ളമാണ്. രാഷ്ട്രീയ പേരിതമായിട്ടാണ് തങ്ങളെ കേസില്‍ കുടുക്കിയത് എന്നാണ് ഇരുവരും ബോധിപ്പിച്ചത്.

അതേസമയം, വിധി എന്തായാലും തനിക്ക് കുഴപ്പമില്ലെന്ന് ഉമാ ഭാരതി പറഞ്ഞിരുന്നു. കോടതിയില്‍ എല്ലാ സത്യങ്ങളും താന്‍ തുറന്നുപറഞ്ഞിട്ടുണ്ട്. ശിക്ഷിച്ചാല്‍ കുഴപ്പമില്ല. ജയിലിലേക്ക് അയക്കപ്പെട്ടാല്‍ ഞാന്‍ അനുഗ്രഹീതയാണ് എന്നാണ് ഉമാ ഭാരതി പറഞ്ഞത്.

നാണം കെട്ട് കേരളാ പോലീസ്; പിടിച്ചെടുത്ത മീന്‍ മറിച്ചുവിറ്റു; ബാക്കി പൊരിച്ചടിച്ചു!! പണികിട്ടിനാണം കെട്ട് കേരളാ പോലീസ്; പിടിച്ചെടുത്ത മീന്‍ മറിച്ചുവിറ്റു; ബാക്കി പൊരിച്ചടിച്ചു!! പണികിട്ടി

മരത്തില്‍ കെട്ടി മര്‍ദ്ദിച്ചും വെട്ടിയും യുവാവിനെ കൊന്നു; യുവതി ഉള്‍പ്പെടെ പിടിയില്‍, തൃശൂരില്‍...മരത്തില്‍ കെട്ടി മര്‍ദ്ദിച്ചും വെട്ടിയും യുവാവിനെ കൊന്നു; യുവതി ഉള്‍പ്പെടെ പിടിയില്‍, തൃശൂരില്‍...

അമേരിക്ക ഒറ്റപ്പെട്ടു; ഇറാനെതിരെ നടപടി വേണ്ടെന്ന് യുഎന്‍ രക്ഷാസമിതി, ഭീഷണിയുമായി പോംപിയോഅമേരിക്ക ഒറ്റപ്പെട്ടു; ഇറാനെതിരെ നടപടി വേണ്ടെന്ന് യുഎന്‍ രക്ഷാസമിതി, ഭീഷണിയുമായി പോംപിയോ

ഭര്‍ത്താവ് സ്‌നേഹിച്ച് വീര്‍പ്പ് മുട്ടിക്കുന്നു; വിവാഹ മോചനം വേണമെന്ന് യുവതി, ഒടുവില്‍ സംഭവിച്ചത്...ഭര്‍ത്താവ് സ്‌നേഹിച്ച് വീര്‍പ്പ് മുട്ടിക്കുന്നു; വിവാഹ മോചനം വേണമെന്ന് യുവതി, ഒടുവില്‍ സംഭവിച്ചത്...

English summary
Babri Mosque demolition case: September 30 Deadline For Verdict
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X