കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാബുൾ സുപ്രിയോ ജനകീയനല്ല; പാർട്ടി വിട്ടതിൽ ബിജെപിക്ക് യാതൊരു നഷ്ടവുമില്ലെന്ന് സുവേന്ദു അധികാരി

Google Oneindia Malayalam News

ദില്ലി; മുൻ കേന്ദ്രമന്ത്രി ബാബുൽ സുപ്രിയോയുടെ തൃണമൂൽ കോൺഗ്രസ് പ്രവേശത്തിൽ പ്രതികരിച്ച്.ബംഗാൾ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി.രാഷ്ട്രീയ പ്രാധാന്യം നഷ്ടപ്പെട്ട നേതാവാണ് ബാബുൾ എന്നും അതുകൊണ്ട് തന്നെ അദ്ദേഹം പാർട്ടി വിട്ടത് ബിജെപിക്ക് നഷ്ടം ഉണ്ടാക്കിയിട്ടില്ലെന്നും സുവേന്ദു പറഞ്ഞു.

suvendu adhikari

രാജിയും തൃണമൂൽ പ്രവേശവും അദ്ദേഹത്തിന്റെ വ്യക്തിപരമായ തിരുമാനമാണ്. ബാബുൽ ഉടൻ പാർലമെന്റ് അംഗത്വം രാജിവെക്കണം. തൃണമൂലിലേക്ക് പോകുന്നതിന് മുമ്പ് അദ്ദേഹം ബിജെപിയെ അറിയിക്കേണ്ടതായിരുന്നു. അദ്ദേഹത്തിന്റെ രാജി ബിജെപിക്ക് ഒരു നഷ്ടവും ഉണ്ടാക്കിയിട്ടില്ല. അദ്ദേഹം ഒരു ബഹുജന നേതാവല്ല. ബാബുൽ സുപ്രിയോ ഒരു നല്ല രാഷ്ട്രീയ സംഘാടകൻ പോലുമല്ല. അദ്ദേഹത്തിന് രാഷ്ട്രീയ പ്രാധാന്യമില്ല. വളരെക്കാലം അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കാൻ തനിക്ക് അവസരം ലഭിച്ചിട്ടില്ല.അതേസമയം വ്യക്തിപരമായി അദ്ദേഹം നല്ല സുഹൃത്താണ്, സുവേന്ദു പറഞ്ഞു.

അദ്ദേഹത്തിന് താത്പര്യം മന്ത്രി പദവിയായിരുന്നു. ഞാൻ സംസ്ഥാന സർക്കാരിൽ ഒരു കാബിനറ്റ് മന്ത്രിയായിരുന്നു,മൂന്ന് പ്രധാന പദവികൾ വഹിച്ചൊരു വ്യക്തികൂടിയായിരുന്നു. എന്നാൽ ധാർമ്മികയുടെ അടിസ്ഥാനത്തിലാണ് താൻ എല്ലാം ഉപേക്ഷിച്ച് ബിജെപിയിൽ ചേർന്നത്. സുപ്രിയോ ഒരു സഹമന്ത്രി മാത്രമായിരുന്നു. ഏഴു വർഷം അദ്ദേഹം മന്ത്രിയായിരുന്നുവെങ്കിലും ഒരു ബൂത്ത് പ്രസിഡന്റും അദ്ദേഹത്തിന് പിന്നാലെ പോകില്ല. കാരണം അദ്ദേഹത്തിന് രാഷ്ട്രീയ സ്വാധീനമില്ല,സുവേന്ദു പറഞ്ഞു.

പുതിയ ഫോട്ടോസുമായി ആനും മീരയും; രണ്ടാളും എങ്ങോട്ടേക്കാണെന്ന് ആരാധകര്‍, വൈറല്‍ ചിത്രങ്ങള്‍

ടിഎംസി ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിയുടെയും ഡെറിക് ഒബ്രിയാൻ എംപിയുടെയും സാന്നിധ്യത്തിലായിരുന്നു ബാബുൾ സുപ്രിയോയുടെ തൃണമൂൽ പ്രവേശനം. മന്ത്രിസഭാ പുനഃസംഘടനയിൽനിന്ന്‌ തഴയപ്പെട്ടതിന് പിന്നാലെയായിരുന്നു ബാബുൽ ബിജെപി നേതൃത്വവുമായി ഇടഞ്ഞത്. തുടർന്ന് അദ്ദേഹം മന്ത്രിസഭില് നിന്നും രാജിവെച്ചിരുന്നു. പിന്നാലെ രാഷ്ട്രീയം അവസാനിപ്പിക്കുന്നതായി ബാബുൾ സുപ്രിയോ പ്രഖ്യാപിച്ചിരുന്നു. മറ്റൊരു രാഷ്ട്രീയ പാര്‍ട്ടിയിലും ചേരാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും സാമൂഹിക സേവനമാണ് തന്റെ ലക്ഷ്യമെന്നും സുപ്രിയോ പറഞ്ഞിരുന്നു. പിന്നീട് അമിത് ഷാ ഉൾപ്പെടെ ബന്ധപ്പെട്ടതോടെ ബാബുൽ തരുമാനം തിരുത്തിയിരുന്നു. ഇപ്പോൾ രണ്ട് മാസങ്ങൾക്ക് ശേഷമാണ് തൃണമൂൽ കോൺഗ്രസിൽ ചേർന്നത്.

നടനും പിന്നണി ഗായകനുമായിരുന്ന ബാബുല്‍ സുപ്രിയോ 2014ല്‍ ലോക് സഭ തെരഞ്ഞെടുപ്പിന് തൊട്ടുമുൻപായിരുന്നു ബാബുൽ ബി ജെ പിയിൽ ചേർന്നത്. ഏഴു വർഷമായി നരേന്ദ്ര മോഡി മന്ത്രിസഭയിൽ സഹമന്ത്രിയായിരുന്ന സുപ്രിയോ 2014 ലും 2019ലും അസൻസോളിൽ നിന്നാണ് തെരഞ്ഞെടുക്കപ്പെട്ടത്.

Recommended Video

cmsvideo
'Just Remember That'; Padmaja Venugopal's reply to Suresh Gopi fans

English summary
Babul Supriyo is not a popular leader; he has no political significance says suvendu
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X